കാർഷിക, ജൈവ വസ്തുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് ബയോമാസ്. കാർബൺ എമിഷൻ കുറയക്കാനും ഫോസിൽ ഇന്ധനത്തോടുള്ള അമിത വിധേയത്വം കുറയ്ക്കാനും ബദൽ എന്ന നിലയിൽ ബയോഫ്യൂവൽ അഥവാ ജൈവഇന്ധനത്തിന്റെ മാർക്കറ്റാണ് വരാൻ പോകുന്നത്.
ഈ മേഖലയിലെ ബിസിനസ്സിന്റെ വ്യാപ്തിയും രാഷ്ട്രീയ പ്രാധാന്യവും അടിവരയിടുന്നതാണ് ജി20യിലെ ഗ്ലോബൽ ബയോഫ്യൂവൽ അലൈയൻസിന്റെ രൂപവും പ്രഖ്യാപനവും.
100 ബില്യൺ ഡോളറിന്റെ ഫണ്ട് വരുന്നു
ഡീസൽ, പെട്രോൾ ഉൾപ്പെടുള്ള ഇന്ധനങ്ങൾ അടിസ്ഥാനമാക്കിയ ഗതാഗത സംവിധാനങ്ങളിൽ ബദലായി ബയോഫ്യൂവൽ മാറും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ബിസിനസ്സ് അവസരമാണ് ബയോഫ്യൂവൽ തുറന്നിടുന്നത്. ബയോഗ്യാസിന്റെ സാധ്യത മാത്രം 200 കോടി ഡോളറാണ് കണക്കാക്കുന്നത്. ജൈവഇന്ധനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഈ സെക്ടറിനെ കൂടുതൽ പ്രസക്തമാക്കുന്നത്.
ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ നിർണ്ണായക റോള് വഹിക്കാൻ കഴിയും. ജൈവ ഇന്ധന മേഖലയ്ക്കായി 100 ബില്യൺ ഡോളറിന്റെ ഫിനാൻഷ്യൽ സപ്പോർട്ട് G20 രാജ്യങ്ങൾ എല്ലാം ചേർന്ന് രൂപീകരിക്കും. ജൈവഇന്ധന ഉൽപ്പാദനത്തിനായി ഈഫണ്ട് വിനിയോഗിക്കും. ടെക്നോളജി സപ്പോർട്ടുൾപ്പെടെ തയ്യാറാക്കാൻ അംഗരാജ്യങ്ങൾ നയങ്ങളും ചട്ടങ്ങളും പരിഷ്ക്കരിക്കാനും ധാരണയായിട്ടുണ്ട്.
വലിയ അവസരമാണ് തുറക്കുന്നു
കരിമ്പ്, സോയാബീൻ, ചോളം തുടങ്ങിയ കാർഷിക വിളകളും പായലും ജൈവമാലിന്യവും ബയോ ഫ്യൂവലിന്റെ അസംസ്കൃത വസ്തുക്കളാണ്. കാലാവസ്ഥാ വ്യതിയാനം, എനർജി സെക്യൂരിറ്റി, സാമ്പത്തിക വികസനം എന്നീ ലക്ഷ്യങ്ങൾക്കായി സ്ഥിരതയുള്ള ഊർജ്ജരംഗം എന്ന നിലയിക്ക് ജൈവഇന്ധനം പ്രോത്സാഹിപ്പിക്കാനാണ് G20 ധാരണയായത്.
ഇന്ത്യയുടെ അടുത്ത 5 വർഷത്തേക്കുള്ള ജൈവഇന്ധന ആവശ്യം നിറവേറ്റനതിന് പോലും കൂടുതൽ ബയോ ഫ്യൂവൽ സംരംഭങ്ങൾ വേണമെന്നിരിക്കെ ജൈവഇന്ധന സെക്ടറിലെ കമ്പനികൾക്കും ആ മേഖലയിലെ സംരംഭകർക്കും വലിയ അവസരമാണ് തുറന്നു വരുന്നത്.
The global biofuel market is rapidly expanding as countries seek cleaner energy sources and carbon emissions reduction. The G20’s establishment of the Global Biofuel Alliance underscores the sector’s importance. With a $100 billion fund on the horizon, biofuels, including biogas, represent a $500 billion business opportunity in the next three years. India’s abundant raw materials make it a key player. The G20 nations are committed to providing financial support and policy revisions, creating substantial opportunities for companies and entrepreneurs. Biofuels, sourced from crops like sugarcane and organic waste, are viewed as a sustainable solution for climate change, energy security, and economic development.