പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലറിന്റെ മൂന്നു വ്യത്യസ്ത ശൈലി മോഡലുകളുടെ ലോഞ്ച് പ്രഖ്യാപിച്ചു ആഗോള ബൈക്ക് നിർമാതാവ് ഡ്യുക്കാറ്റി . 10.39 ലക്ഷം രൂപ മുതലാണ് പുതിയ തലമുറ  എയർ-കൂൾഡ് 803 സിസി എൽ-ട്വിൻ ഡ്യുക്കാട്ടി സ്‌ക്രാംബ്ലറിന്റെ എക്‌സ്‌ഷോറൂം വില. പുതിയ സ്‌ക്രാംബ്ലർ ശ്രേണി പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തതാണ്‌.

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ശ്രേണി മൂന്ന് മോഡലുകളിൽ ലഭ്യമാണ്: ഐക്കൺ, ഫുൾ ത്രോട്ടിൽ, നൈറ്റ്‌ഷിഫ്റ്റ്, ഇവ മൂന്ന് വ്യത്യസ്ത ശൈലിയിലുള്ള മോട്ടോർസൈക്കിളുകളാണ്,  അവയുടെ വില ഇപ്രകാരമാണ്.

Ducati Scrambler Icon Rs 10.39 lakh
Ducati Scrambler Full Throttle Rs 12 lakh
Ducati Scrambler Nightshift Rs 12 lakh

സ്ക്രാമ്പ്ളർ ഐക്കൺ

 പുതിയ ടാങ്ക് കസ്റ്റമൈസേഷൻ എടുത്തു പറയേണ്ട പ്രത്യേകതയാണ്.  ഫെൻഡറുകൾ, ചക്രങ്ങളിലെ ടാഗുകൾ, ചെറിയ മുൻവശത്തെ ഹെഡ്ലൈറ്റ് കവറുകൾ എന്നിവ മാറ്റി സ്ഥാപിക്കാവുന്ന നിറങ്ങളിൽ വരുന്നു.  

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളർ  ’62 യെല്ലോ, ത്രില്ലിംഗ് ബ്ലാക്ക്, ഡ്യുക്കാറ്റി റെഡ് 3 സ്റ്റാൻഡേർഡ് നിറങ്ങൾക്കൊപ്പം  ഫെൻഡറുകൾ, ചക്രങ്ങളിലെ ടാഗുകൾ, ചെറിയ മുൻവശത്തെ ഹെഡ്ലൈറ്റ് കവറുകൾ എന്നിവ  ആറ് പുതിയ നിറങ്ങളിലും വിപണിയിൽ ആക്സസറി കിറ്റുകളായി ലഭ്യമാണ്. ഇവ ഒമ്പത് വ്യത്യസ്ത ലിവറുകളിൽ പുതിയ ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ ഐക്കൺ അലങ്കരിക്കാൻ ഉപഭോക്താവിനെ സഹായിക്കും .

പുതിയ സ്‌ക്രാംബ്ലർ ഐക്കൺ ബൈക്കിന് മേൽ കൂടുതൽ നിയന്ത്രണം അനുവദിക്കുന്ന താഴ്ന്ന പരിഷ്‌കരിച്ച ഹാൻഡിൽബാർ അവതരിപ്പിക്കുന്നു,  പുതിയ ഫ്ലാറ്റർ സീറ്റ് (795 എംഎം ഉയരം) റൈഡർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമാണ്. ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഗ്രാഫിക്‌സുള്ള സീറ്റിനടിയിലുള്ള സൈഡ് പാനലുകളാണ് ഈ പുതിയ തലമുറ ഐക്കണിന്റെ രൂപകൽപ്പന വേറിട്ടതാക്കുന്നത് .

സ്ക്രാമ്പ്ളർ ഫുൾ ത്രോട്ടിൽ

സ്‌ക്രാംബ്ലർ ഫുൾ ത്രോട്ടിൽ 2023 ശ്രേണിയിലെ ഡ്യുക്കാട്ടിയുടെ  ഏറ്റവും സ്പോർട്ടിസ് ആയ  ബൈക്കാണ്.  ഇതിന്റെ ഡിസൈൻ  യുഎസ് ഫ്ലാറ്റ് ട്രാക്ക് മത്സരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.  
ഫുൾ ത്രോട്ടിലിന്റെ സ്‌പോർടി സ്വഭാവത്തിന് സ്‌പോർട് ലുക്കിംഗ് സീറ്റ് കവർ, GP19 റെഡ്/ഡാർക്ക് സ്റ്റെൽത്തിലെ ഡെഡിക്കേറ്റഡ് ലിവറി, എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡുകളുടെയും മുൻവശത്തെ കവറുകളുടെയും ബ്ലാക്ക് ഫിനിഷ് എന്നിവ എടുത്തു കാട്ടുന്നു. നീളം കുറഞ്ഞ ഫ്രണ്ട് ഫെൻഡർ, റിയർ ഫെൻഡർ ഇല്ലാത്ത ടെയിൽ, അലോയ് വീലുകളിൽ ചുവന്ന ടാഗുകൾ, ടെർമിഗ്നോണി സൈലൻസർ, ഡ്യുക്കാറ്റി പെർഫോമൻസ് എൽഇഡി ടേൺ സിഗ്നലുകൾ, സ്റ്റാൻഡേർഡ് ക്വിക്ക് ഷിഫ്റ്റ് എന്നിവ ഫുൾ ത്രോട്ടിലിലുണ്ട്.

റോസ്സോ ജിപി19 സീറ്റ് കവറും ആക്‌സസറിയായി ലഭ്യമാണ്, ഇത് ബൈക്കിന് സ്‌പോർട്ടി സിംഗിൾ സീറ്റ് ലുക്ക് നൽകുന്നു. വേരിയബിൾ സെക്ഷൻ ഹാൻഡിൽബാർ  റൈഡിംഗ് പൊസിഷൻ   സ്‌പോർട്ടിയറാകുകയും ചെയ്യുന്നു.

അടുത്ത തലമുറ ശ്രേണിയിൽ സ്ക്രാമ്പ്ളർ നൈറ്റ്ഷിഫ്റ്റ് ഏറ്റവും മനോഹരമെന്ന് ഡ്യുക്കാറ്റി പറയുന്നു.
 ഫുൾ ത്രോട്ടിൽ പോലെയുള്ള ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളർ നൈറ്റ്‌ഷിഫ്റ്റിൽ സൈഡ് നമ്പർ പ്ലേറ്റുകൾ, മിനിമൽ ഫ്രണ്ട് ഫെൻഡർ,  അലുമിനിയം ബ്ലാക്ക് ഫിനിഷുകൾ, കോംപാക്റ്റ് എൽഇഡി ടേൺ സിഗ്നലുകൾ എന്നിവ ഉൾപ്പെടുന്നു.

കറുത്ത ബോഡിയിൽ നെബുല ബ്ലൂ കളറിംഗും സ്‌പോക്ക് വീലുകളും  നൈറ്റ് ഷിഫ്റ്റിനെ രൂപഭാവത്തിൽ വളരെ വ്യത്യസ്തമാക്കുന്നു.  ഫ്ലാറ്റ്-സെറ്റ് വേരിയബിൾ-സെക്ഷൻ ഹാൻഡിൽബാറുംബാർ-എൻഡ് മിററുകളും, കഫേ റേസർ ശൈലിയും ഒപ്പമുണ്ട്.

ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ എഞ്ചിൻ സവിശേഷതകൾ

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ശ്രേണിക്ക് കരുത്തേകുന്നത് എയർ-കൂൾഡ് 803 സിസി എൽ-ട്വിൻ എഞ്ചിൻ ആണ്. അത് 72 ബിഎച്ച്‌പിയും 65 എൻഎം ടോർക്കും നൽകുന്നു, ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ഇവ വിപണിയിലെത്തുന്നു. സ്‌ക്രാംബ്ലറിന് റൈഡ്-ബൈ-വയർ, റോഡ്, വെറ്റ് എന്നിങ്ങനെ  റൈഡ് മോഡുകൾ ലഭിക്കുന്നു.   4-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും,  കോർണറിംഗ് എബിഎസും പുതിയ ടിഎഫ്ടി ഡാഷ്‌ബോർഡും മറ്റ് സവിശേഷതകളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version