മത്സരിച്ചത് ലോകമെമ്പാടുമുള്ള 100-ലധികം ഇനം വിസ്കികളുമായി.

ഒടുവിൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി ബ്രാൻഡായി വിസ്‌കീസ് ഓഫ് ദി വേൾഡ് തിരഞ്ഞെടുത്തത് ഇന്ത്യൻ നിർമ്മിത വിസ്‌കിയെ. ലോകത്തിലെ ഏറ്റവും വലിയ വിസ്കി-ടേസ്റ്റിംഗ് മത്സരങ്ങളിലൊന്നിൽ ഇന്ദ്രി ഡിസ്റ്റില്ലറിയുടെ Indri Diwali Collector’s Edition 2023 ന് പുരസ്ക്കാരം. ഡബിൾ ഗോൾഡ് ബെസ്റ്റ് ഇൻ ഷോ’ (Double Gold Best In Show) അവാർഡാണ് മേക്ക് ഇൻ ഇന്ത്യ വിസ്ക്കിക്ക് ലഭിച്ചത്.

അമേരിക്കൻ സിംഗിൾ മാൾട്ട്, സ്കോച്ച് വിസ്‌കി, ബർബൺ, കനേഡിയൻ വിസ്‌കി, ഓസ്‌ട്രേലിയൻ സിംഗിൾ മാൾട്ട്, ബ്രിട്ടീഷ് സിംഗിൾ മാൾട്ട് എന്നിവ ഉൾപ്പെടുന്ന നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാൻഡുകളെ പിന്തള്ളിയാണ് Indri-യുടെ ഇന്ത്യൻ പീറ്റഡ് ക്ലാസ് വിസ്‌കി (Indian peated class whisky) ഒന്നാമതായെത്തിയത്.

വിസ്‌കീസ് ഓഫ് ദി വേൾഡ് അവാർഡ് വിഭാഗങ്ങളിലുടനീളം നിരവധി റൗണ്ടുകളിലായി കർശനമായ രുചി വ്യവസ്ഥകളോടെ കടുത്ത മത്സരമാണ് എല്ലാ വർഷവും നടക്കുന്നത്. alco-bev industry യിലെ  മികച്ച രുചിനിർമ്മാതാക്കളുടെയും സ്വാധീനം ചെലുത്തുന്നവരുടെയും ഒരു പാനൽ ഓരോ ക്ലാസിലെയും മികച്ച വിസ്‌കി പ്രഖ്യാപിക്കുന്നു.

“ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച വിസ്‌കികളിൽ ഇന്ദ്രി ഇടം നേടിയിട്ടുണ്ട്. വിസ്‌കീസ് ഓഫ് ദി വേൾഡ് ഡബിൾ ഗോൾഡ് പുരസ്‌കാരം ലോകമെമ്പാടുമുള്ള ഇന്ത്യൻ സിംഗിൾ മാൾട്ടുകളുടെ ഗുണനിലവാരത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെയും തെളിവാണ്,” ഇന്ത്യൻ വിസ്കിയുടെ നിർമ്മാതാക്കളായ Indri ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

Indri Diwali Collector’s Edition 2023, ആറ് വരി ബാർലി കൊണ്ട് നിർമ്മിച്ച ഒരു പീറ്റഡ് ഇന്ത്യൻ സിംഗിൾ മാൾട്ടാണ് (peated Indian single malt made with six-row barley).  ഇത് പരമ്പരാഗത ഇന്ത്യൻ ചെമ്പ് പാത്രത്തിൽ വാറ്റിയെടുക്കുന്നു. ഉത്തരേന്ത്യയിലെ ഉപ ഉഷ്ണമേഖലാ കാലാവസ്ഥയ്‌ക്കിടയിൽ വളരെക്കാലമെടുത്ത് ശ്രദ്ധാപൂർവ്വം പിഎക്സ് ഷെറി കാസ്കുകളിൽ പാകപ്പെടുത്തി എടുക്കുന്ന ഇന്ത്യൻ വിസ്കിയാണിത്. കാൻഡിഡ് ഡ്രൈ ഫ്രൂട്ട്‌സ്, വറുത്ത അണ്ടിപ്പരിപ്പ്, സൂക്ഷ്മമായ മസാലകൾ, ഓക്ക്, കയ്പേറിയ ചോക്ലേറ്റ് തുടങ്ങിയ രുചി ഭേദങ്ങളാണ് വിസ്കിയെ മത്സരത്തിൽ ഒന്നാമതെത്തിച്ചത്.  

ഇന്ദ്രിയുടെ സിംഗിൾ മാൾട്ട് ട്രിനി (Single Malt Trini) നേരത്തെ ടോക്കിയോ വിസ്‌കി ആൻഡ് സ്പിരിറ്റ് കോമ്പറ്റീഷൻ 2023, ഫിഫ്റ്റി ബെസ്റ്റ് വേൾഡ് വിസ്‌കിസ് 2022 അവാർഡ്, ലാസ് വെഗാസിലെ ഇന്റർനാഷണൽ വിസ്‌കി മത്സരം എന്നിവയിൽ ഒന്നാമതെത്തിയിരുന്നു. കൂടാതെ ലോകത്തിലെ വിസ്‌കി അഡ്വക്കേറ്റ് ടോപ്പ് 20 (Whisky Advocate Top 20 Whiskies of the World ) വിസ്‌കി പട്ടികയിലും ഇടം നേടിയിരുന്നു.

In a remarkable feat for the Indian spirits industry, Indri Diwali Collector’s Edition 2023, a Made in India whisky, has been crowned as the world’s best whisky brand by Whiskies of the World. This prestigious accolade was bestowed upon the Indian peated whisky during one of the largest whisky-tasting competitions globally, where it triumphed over hundreds of international contenders.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version