കടലിലൂടെ തീവണ്ടിയും കടന്നു പോകും, കപ്പൽ വന്നാൽ കുത്തനെ ഉയർന്ന് പൊങ്ങുകയും ചെയ്യും. നിർമാണം പൂർത്തിയായാൽ തമിഴ്‌നാട് രാമേശ്വരത്തെ പുതിയ പാമ്പൻ പാലം എൻജിനിയറിംഗ് അത്ഭുതങ്ങളിലൊന്നായിരിക്കും. ഒരു നൂറ്റാണ്ടിലേറെ രാമേശ്വരത്തെ വൻകരയുമായി ബന്ധപ്പിച്ച പഴയ പാലത്തിന് പകരമായാണ് എൻജിനിയറിംഗ് മികവിന്റെ പുതിയ പാലം പണിതുയർത്തുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പുതിയ പാമ്പൻ പാലം പൊതുജനങ്ങളുടെ ഉപയോഗത്തിന് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യ ‘വെർട്ടിക്കൾ ലിഫ്റ്റ് റെയിൽവേ സീ ബ്രിഡ്ജായ’ പാമ്പന്റെ നിർമാണം ഉടനെ പൂർത്തിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ ട്വീറ്റ് ചെയ്തത്. നിർമാണം തീരാറായ പാലത്തിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു.

ഇനി പുത്തൻ പാലം


പാക് കടലിന് കുറുകേ വൻകരയെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.07 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാമ്പൻ പാലം പണിയുന്നത്. 2022 ഡിസംബറോടെ പാമ്പൻ പാലത്തിന്റെ 84% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു. ഏകദേശം 535 കോടി മുതൽമുടക്കിൽ നിർമിക്കുന്ന പാമ്പൻ പാലം 2023 മാർച്ചോടെ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു.


രാജ്യത്തെ ആദ്യത്തെ കടൽപാലമായ പാമ്പൻ 1914നാണ് ഉദ്ഘാടനം ചെയ്യുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന് പകരമാണ് പുതിയത് പണിയുന്നത്. ഇതിൽ ഒതുങ്ങുന്നില്ല പാമ്പൻ പാലത്തിന്റെ പ്രത്യേകതകൾ. 6,776 അടി നീളമുള്ള പാമ്പൻ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാൽ. ചെറിയ കപ്പലുകൾ വരുമ്പോൾ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ലംബമായി ഉയരുമെന്ന പ്രത്യേകത കൂടെയുണ്ട്. കടലിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ നിർമാണം.

പഴയ പാമ്പൻ പാലത്തിന് സമാന്തരമായി തന്നെയാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ പാലത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് റെയിൽ വികാസ് നിഗം ലിമിറ്റഡ് (Rail Vikas Nigam Limited) ആണ്.


ഇലക്ട്രോ മെക്കാനിക്കലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 72 മീറ്റർ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ആണ് പാമ്പൻ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറു കപ്പലുകൾ വന്നാൽ 17 മൂറ്റർ ലംബമായി ഇവ ഉയർത്താൻ പറ്റും. ട്രെയിനിന്റെ വേഗതയും ഭാരം വഹിക്കാനുള്ള ശേഷിയും കൂട്ടാൻ പറ്റും. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലായിരുന്നു മുമ്പ് പാമ്പൻ പാലത്തിൽ ട്രെയിനിന് പോകാൻ പറ്റിയിരുന്നത്.

merging as a significant engineering masterpiece, the new 2.07 km New Pamban rail sea bridge in Tamil Nadu nears its completion, considering to be a significant upgrade over the century-old Pamban Bridge. In the new Avatar, it is set to be India’s first vertical lift railway sea bridge.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version