കൊച്ചി സാഗരിക അന്താരാഷ്ട്ര ക്രൂസ് ടെർമിനലിൽ നവംബർ 18ന് സെലിബ്രറ്റി എഡ്ജ് (Celebrity Edge) എത്തിച്ചേരും, കേരളത്തിൽ ക്രൂസ് സീസണിന്റെ വരവറിയിച്ചുകൊണ്ട്. പിന്നാലെ 21 വിദേശ ആഡംബര കപ്പലുകൾ കൂടി തീരത്ത് അണയും. കേരള ടൂറിസത്തിന് ഉണർവേകാൻ പോകുന്ന ക്രൂസ് കപ്പലുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പും.

ആദ്യമെത്തുക സെലിബ്രറ്റി എഡ്ജ്

3,000 സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള എഡ്ജ്-ക്ലാസ് പാസഞ്ചർ ഷിപ്പായ സെലിബ്രറ്റി എഡ്ജ് ആഡംബര കപ്പലാണ്. എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് കൊച്ചി തുറമുഖം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 29 റസ്റ്ററന്റുകളും, നീന്തൽകുളവും സ്പായും ഫിറ്റ്‌നെസ് കേന്ദ്രവും കപ്പലിലുണ്ട്. ദുബായിൽ നിന്ന് പ്രയാണം തുടങ്ങുന്ന സെലിബ്രറ്റി എഡ്ജിന്റെ സഞ്ചാരപാത മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ്. അത്യാഡംബര കപ്പലായ അസമാറാ ജേർണിയും (Azamara Journey) ഇത്തവണ കൊച്ചി തീരത്ത് എത്തുന്നുണ്ട്. കൊളംബോയിലേക്ക് പോകുന്ന വഴിക്കാണ് അസമാറാ കൊച്ചിയിൽ നിർത്തുക.

നടപ്പു സാമ്പത്തിക വർഷം 21 അന്താരാഷ്ട്ര കപ്പലുകളെങ്കിലും കേരളത്തിന്റെ തീരങ്ങളിൽ അണയുമെന്നാണ് കണക്കാക്കുന്നത്. വിദേശ കപ്പലുകളെ കൂടാതെ ആഭ്യന്തര കപ്പലുകളായ കോർഡെലിയ എംപ്രസ്, കോസ്റ്റ സെറേന തുടങ്ങിയ കപ്പലുകളും ക്രൂസ് സീസണിന് ആവേശം കൂട്ടാൻ വരുന്നുണ്ട്. 14 ആഭ്യന്തര കപ്പലുകളാണ് കൊച്ചിയിൽ ഇത്തവണ നങ്കൂരമിടുക.

3,700 യാത്രികരുമായി എത്തുന്ന ആഡംബര കപ്പലായ കോസ്റ്റ സെറീനയാണ് ഈ സീസണിൽ കേരളത്തിലെത്തുന്ന ആദ്യത്തെ ഡൊമസ്റ്റിക് ക്രൂസ് ഷിപ്പെന്ന് കൊച്ചിൽ പോർട്ട് അതോറിറ്റി പറഞ്ഞു. നവംബർ 18ന് കപ്പൽ തീരമണിയും.

താരിഫിന് ഇളവ്, ടിക്കറ്റിന് വില
സഞ്ചാരികൾക്കായി ബുക്കിംഗ് കപ്പൽ കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്ന് നിരവധി സഞ്ചാരികൾ ആഡംബര കപ്പലുകളിൽ യാത്ര ചെയ്യാനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഏജൻസികൾ പറയുന്നു.

ക്രൂസ് സഞ്ചാരികൾ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ 12 മണിക്കൂർ കാഴ്ച കാണാനുണ്ടാകും. ഇത് കേരളത്തിലെ പ്രാദേശിക മേഖലയ്ക്ക് മികച്ച വരുമാനമുണ്ടാക്കി കൊടുക്കും. താരിഫ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കപ്പൽ കമ്പനികൾക്ക് തുറമുഖത്ത് അടയ്‌ക്കേണ്ട തുകയിൽ 60-70% ഇളവ് ലഭിക്കും. എന്നാൽ പല കമ്പനികളും വർധിച്ച് വരുന്ന ചെലവ് കണക്കാക്കി ടിക്കറ്റ് നിരക്ക് കൂട്ടുന്നുണ്ട്.

The Celebrity Edge cruise ship is set to arrive at the Cochin International Cruise Terminal on November 18th, marking the commencement of Kerala’s cruise season. It will be the first of 21 international and domestic cruise ships scheduled to visit Kerala’s shores, adding a significant boost to the state’s tourism. However, there is a surge in ticket prices due to the increasing demand for cruise travel.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version