Google അടുത്ത മാസം ഡിലീറ്റ് ചെയ്യാൻ ഒരുങ്ങുന്നത് ദശലക്ഷക്കണക്കിന് ജീമെയിൽ അക്കൌണ്ടുകളാണ്. രണ്ട് വർഷമായി ഉപയോഗിക്കാത്ത, പ്രവർത്തനരഹിതമായ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൌണ്ടുകൾ 2023 ഡിസംബറിൽ ഒഴിവാക്കാൻ ഗൂഗിൾ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാൽ ഈ അക്കൗണ്ടിലൂടെ നിങ്ങൾ ഏതെങ്കിലും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ അത് ആക്ടീവ് ആയി കണക്കാക്കും.
നിലവിൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന അക്കൌണ്ട് ഗൂഗിൾ ഡിലീറ്റ് ചെയ്യില്ല. ഉപയോഗിക്കാതിരിക്കുന്ന ആക്ടീവ് അല്ലാത്ത അക്കൌണ്ടുകളാണ് ഗൂഗിൾ ഇല്ലാതാക്കാൻ പോകുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ അക്കൌണ്ടുകൾ ഒഴിവാക്കുന്നത്. സൈബർ സുരക്ഷ വർധിപ്പിക്കാനാണ് നടപടിയെങ്കിലും ചില ജിമെയിൽ അക്കൗണ്ടുകൾ അപൂർവ്വമായി ആക്‌സസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
സുരക്ഷ വർധിപ്പിക്കുക Google നയം
കുറഞ്ഞത് രണ്ട് വർഷമായി ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക എന്നതാണ് ഗൂഗിളിന്റെ പോളിസി. ഇത്തരം ഉപയോഗിക്കാത്ത ജിമെയിൽ അക്കൌണ്ടുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് പ്ലാറ്റ്ഫോമിലെ സുരക്ഷ വർധിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു.
പാസ്സ്‌വേർഡുകളോ, ഗൂഗിൾ അക്കൗണ്ടുകളും ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള കണ്ടന്റുകളും രണ്ട് വർഷമായി ആക്ടീവ് അല്ലാതെ തുടരുകയാണെങ്കിൽ അവ ഡിലീറ്റ് ചെയ്യുമെന്നാണ് ഗൂഗിളിന്റെ പുതിയ നയം.
പഴയ പാസ്‌വേഡുകളുമായി കണക്റ്റ് ചെയ്തിരിക്കുന്നതും സുരക്ഷാ തകരാറുകളുള്ളതും ടു-ഫാക്ടർ ഓഥന്റിക്കേഷൻ ഇല്ലാത്തതുമെല്ലാം ജി മെയിൽ അക്കൌണ്ടുകളുടെ സുരക്ഷയെ കാര്യമായി ബാധിക്കും. ഇത്തരത്തിലുള്ളതും ഉപയോഗിക്കാത്തതുമായ അക്കൌണ്ടുകൾ ഒഴിവാക്കും. രണ്ട് വർഷമായി ആക്‌സസ് ചെയ്യാത്ത സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകളെ ഡിലീറ്റ് ചെയ്യുക എന്നതാണ് ഗൂഗിളിന്റെ പുതിയ നയം ലക്ഷ്യമിടുന്നത്.