ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പാ വിതരണ ഉത്പന്നങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്ക്. ബജാജ് ഫിൻസേർവ് ലിമിറ്റഡിന്റെ ഭാഗമായ ബജാജ് ഫിനാൻസിന്റെ വായ്പാ വിതരണ ഉത്പന്നങ്ങളായ ഇകോം (eCOM), ഇൻസ്റ്റാ ഇഎംഐ കാർഡ് (Insta EMI Card) വഴി വായ്പ വിതരണം ചെയ്യുന്നതാണ് ആർബിഐ നിർത്തലാക്കിയത്. ബജാജിന് ഇനി ഈ വായ്പാ വിതരണ ഉത്പന്നങ്ങൾ വഴി വായ്പ അനുവദിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.

വ്യവസ്ഥകൾ പാലിക്കുന്നില്ല
കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ വായ്പാ വിതരണത്തിനുള്ള മാർഗനിർദേശങ്ങളിലെ പല വ്യവസ്ഥകളും കമ്പനി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനാൽ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമായെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പറഞ്ഞു. ഈ രണ്ട് വായ്പാ വിതരണ ഉത്പന്നങ്ങളുടെയും കീ ഫാക്ട് സ്റ്റേറ്റ്മെന്റ് (KFS) കടം വാങ്ങുന്നവർക്ക് നൽകാത്തതും വായ്പാ വിതരണ മാനദണ്ഡങ്ങളിലെ മറ്റ് പോരായ്മകളുമാണ് വിലക്കിന് പ്രധാന കാരണം.  ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് വഴിയുള്ള വായ്പാ വിതരണത്തിന് താത്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ആർബിഐ വ്യക്തമാക്കി. നിലവിലെ പിഴവുകൾ കമ്പനി തിരുത്തുകയാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ആർബിഐ അറിയിച്ചു.

ഇകോമിനും, ഇൻസ്റ്റാ ഇഎംഐ കാർഡിനും കെഎഫ്എസ് ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതുവരെ ഈ രണ്ട് ഉത്പന്നങ്ങൾ വഴിയുള്ള വായ്പാ വിതരണം താത്കാലികമായി നിർത്തുകയാണെന്നും ബജാജ് ഫിനാൻസ് പറഞ്ഞു. രാജ്യത്താകമാനമായി 63 മില്യൺ ഉപഭോക്താക്കൾ ബജാജ് ഫിനാൻസിനുണ്ട്.

ഡിജിറ്റൽ തട്ടിപ്പ്
വായ്പാ വിതരണ മേഖലയിലെ തട്ടിപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ 2022 ആഗസ്റ്റിലാണ് ആർബിഐ ഡിജിറ്റൽ വായ്പാ വിതരണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴിയുള്ള വായ്പാ വിതരണ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും നിയന്ത്രണം കൊണ്ടുവരാനും 2021ൽ ആർബിഐ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്താണ് ഡിജിറ്റൽ വായ്പാ വിതരണ ആപ്പുകൾ മുളച്ചുപൊന്തിയത്.

കേന്ദ്ര ബാങ്കിന്റെ വായ്പാ വിതരണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും നിരവധി. സംസ്ഥാനത്തും ഡിജിറ്റൽ വായ്പാ വിതരണ ആപ്പുകൾ വഴിയുള്ള തട്ടിപ്പും മറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കോവിഡിന് ശേഷം കൂടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഈടില്ലാതെ വലിയ തുക വായ്പ നൽകുമെന്നാണ് പല ‍‍ഡിജിറ്റൽ ആപ്പുകളുടെയും വാഗ്ദാനം. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ വ്യക്തികളുടെ സമ്മതമില്ലാതെയും വായ്പ അക്കൗണ്ടിലെത്തും. വലിയ തുക തിരിച്ചടവ് നൽകേണ്ടിയും വരും. ഇത്തരം വായ്പാ തട്ടിപ്പുകൾക്ക് വിലങ്ങിടാനാണ് ആർബിഐ ഡിജിറ്റൽ വായ്പാ വിതരണത്തിന് മാനദണ്ഡം പ്രഖ്യാപിച്ചത്. 

In a recent development, the Reserve Bank of India (RBI) has directed Bajaj Finance to immediately cease the sanction and disbursal of loans under its two prominent lending products, namely ‘eCOM’ and ‘Insta EMI Card.’ This move comes because of the company’s non-compliance with the digital lending guidelines set forth by the RBI. This article delves into the specifics of the directive, the regulatory framework, and the implications for Bajaj Finance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version