മഹാരാഷ്ട്രയിലെ 10 നഗരങ്ങളിൽ വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷകൾ റോഡിലിറക്കാൻ വനിതാ ശിശു വകുപ്പ്.

മുംബൈ, താനേ, നവി മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലാണ് സ്ത്രീകൾ ഓടിക്കുന്ന ഓട്ടോറിക്ഷകളിറക്കാൻ പോകുന്നത്. പിങ്ക് റിക്ഷാ എന്നു പേരിട്ടിരിക്കുന്ന പദ്ധതി സ്വയം തൊഴിലിലൂടെ വനിതാ ശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നത്.


പദ്ധതിയിൽ 20% സർക്കാർ സബ്സിഡിയോടെ വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങാം.

പദ്ധതിയുടെ അപേക്ഷകർ ഓട്ടോറിക്ഷ വാങ്ങാൻ തുകയുടെ 10% കണ്ടെത്തിയാൽ മതിയാകും. 70% ബാങ്ക് വായ്പയായി ലഭിക്കാനുള്ള സംവിധാനമുണ്ട്. നഗരങ്ങളിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരവും എല്ലാവർക്കും സുരക്ഷിത ഗതാഗത സംവിധാനവും ഒരുക്കാൻ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന വനിതാ – ശിശു വകുപ്പ് മന്ത്രി അദിതി തത്കരേ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാർ പദ്ധതിയോട് അനുകൂലമായി പ്രതികരിച്ചു.

ആദ്യ കൊല്ലം പദ്ധതിക്ക് കീഴിൽ 5,000 പിങ്ക് ഓട്ടോറിക്ഷകളാണ് ഇറക്കാൻ പോകുന്നതെന്ന് വനിതാ ശിശു ഡെവലപ്മെൻ‍റ് വകുപ്പ് കമ്മിഷണർ പറഞ്ഞു. പദ്ധതിയിൽ ഇലക്ട്രിക് റിക്ഷകൾ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

The Women and Child Department in Maharashtra has unveiled a plan to introduce pink e-rickshaws driven by women in 10 cities, including Mumbai, Thane, Navi Mumbai, Pune, and Nagpur. The initiative, known as ‘Pink Rickshaws,’ aims to empower unemployed women by providing a 20% government subsidy to purchase e-rickshaws. Applicants will contribute 10% of the cost, with the remaining 70% covered by bank loans.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version