ദേശീയ സ്റ്റാർട്ടപ് ദിനത്തിൽ സംരംഭകരും സംരംഭകരാകാൻ തയ്യാറെടുക്കുന്നവരുമായ യുവജനങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തി. ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നടന്ന സംവാദത്തിനു പിന്നാലെ മന്ത്രി  സന്ദർശകർക്കൊപ്പം നോയിഡയിലെ സ്റ്റാർട്ടപ് സംരംഭ സമുച്ചയം സന്ദർശിച്ചു.

“ഇന്ത്യയിലെ യുവാക്കൾ ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ പാതയിലൂടെയാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. യുവ ഇന്ത്യക്കാർ ഇപ്പോൾ പുതിയ ഇന്ത്യയുടെ അംബാസഡർമാരാകുന്നു, അവർ പുതിയ ഇന്ത്യയുടെ ചിഹ്നമാണ്,” ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച യുവാക്കളുമായി നടത്തിയ സംവാദത്തിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡൽഹി ഐഐടിയിൽ ഗവേഷകയായ തുഷ തന്യ, നാഗാലാൻഡിലെ സ്റ്റാർട്ടപ്പ് സംരംഭകനും റിഡയമെൻഷൻ സഹസ്‌ഥാപകനുമായ പെക്രു പിൻയു, ന്യൂഡൽഹി ആർകെ പുരം കേരള സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ആധുനിക ഇന്ത്യയിൽ യുവ ഇന്ത്യക്കാർക്ക് അഭൂതപൂർവമായ അവസരങ്ങൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ് സംരംഭകരാകാൻ  തയ്യാറെടുക്കുന്നവർക്ക് മൂന്ന് പ്രധാന ഉപദേശങ്ങൾ നൽകാനും മന്ത്രി മറന്നില്ല. “ആദ്യ ദിവസം മുതൽ തന്നെ വളരെ വ്യക്തവും നിശ്ചയദാർഢ്യവുമുള്ളവരായിരിക്കുക, ആകസ്മികമോ ആവേശഭരിതമോ ആയ കാര്യങ്ങളിലേർപ്പെടുന്നത് ഒഴിവാക്കുക, ഇഷ്ടാനുസരണം സംരംഭങ്ങൾ തുടങ്ങുന്നത് ഒഴിവാക്കുക, പകരം, ശ്രദ്ധയും ലക്ഷ്യവും നിലനിർത്തണമെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള സംതൃപ്തി വിരളമാണെന്ന് മനസ്സിലാക്കി മുന്നോട്ടുള്ള പ്രയാണം  തുടരുക എന്നതാണ് പ്രധാനം. അതുണ്ടായാൽ നിങ്ങൾ ഭാഗ്യവാനാണ്, പക്ഷേ താഴ്ചയിലും ഉയർച്ചയിലും തുടരാനുള്ള സ്വഭാവം നിങ്ങൾക്കുണ്ടായിരിക്കണം. നിങ്ങൾ എന്താണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുള്ളിടത്തോളം നിങ്ങൾ  അന്തിമ വിജയം കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽ അർത്ഥവത്തായ എന്തെങ്കിലും നേടിയതിന്റെ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ വിജയം സംഭവിക്കും.


തുടർച്ചയായ പഠനം, കഠിനമായ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും അറിവ് നേടുക, “ഞാൻ ഉപേക്ഷിക്കില്ല” എന്ന സ്വഭാവം നിലനിർത്തുക. കൂടാതെ, ദിവസാവസാനം, വിജയം സൃഷ്ടിച്ചുകൊണ്ട് നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്കായി സൃഷ്ടിക്കുക മാത്രമല്ല. നിങ്ങൾ സാമ്പത്തിക പ്രവർത്തനം സൃഷ്ടിക്കുകയാണ്. അതിലൂടെ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് നിങ്ങൾ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ്.

ആശയവിനിമയത്തെത്തുടർന്ന്, മന്ത്രി രാജീവ് ചന്ദ്രശേഖർ യുവാക്കൾക്കൊപ്പം പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ ബ്രാൻഡുകളുടെ  അസംബ്ലി യൂണിറ്റ് സംരംഭമായ നോയിഡയിലെ ബോട്ട് ഫാക്ടറി സന്ദർശിച്ചു സഹസ്ഥാപകൻ അമൻ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തി.

തുടർന്ന് മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെ, ശക്തമായ സ്റ്റാർട്ടപ്പ്  ആവാസവ്യവസ്‌ഥ , അർദ്ധചാലക വ്യവസായം, വെബ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രി സൂചിപ്പിച്ചു.


“നമ്മുടെ രാജ്യം കൈവരിച്ച സുപ്രധാന പരിവർത്തനങ്ങളാണ്  കഠിനാധ്വാനം, അഴിമതി രഹിത ഭരണം, 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഗരീബ് കല്യാൺ എന്നീ നയങ്ങൾ. ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനമാണ്.  2014-ലെ ഏതാനും സ്റ്റാർട്ടപ്പുകളിൽ നിന്ന് 1 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും 112 യൂണികോണുകളും ഉള്ള ഒരു പുതിയ ഘട്ടത്തിലേക്ക് ഞങ്ങൾ എത്തിയിരിക്കുന്നു.  വരുന്ന 10 വർഷത്തിനുള്ളിൽ 10 ലക്ഷം സ്റ്റാർട്ടപ്പുകൾ ഉണ്ടാവുമെന്നും 10,000 യൂണികോണുകൾ സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ് ദിനത്തിൽ മലയാളിത്തിളക്കവും:

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് , ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി സംവദിക്കുന്നതിനും നോയിഡയിലെ സ്റ്റാർട്ടപ് സംരംഭം സന്ദർശിക്കുന്നതിനും അവസരം ലഭിച്ചവരിൽ മലയാളിയായ ഗൗരി നന്ദനയും ഉൾപ്പെടുന്നു. കായംകുളം (താമരക്കുളം) സ്വദേശിയായ മന്മഥൻ നായരുടെയും കോട്ടയം കുമരനെല്ലൂർ സ്വദേശിനി സുജാതയുടെയും മകളാണ് ന്യൂഡൽഹി ആർ കെ പുരം കേരള സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ്സ് വിദ്യാർഥിനിയായ ഗൗരി നന്ദന. ഏക സഹോദരി ഗായത്രി ഹിമാചലിൽ ബിഡിഎസ് ബിരുദ വിദ്യാർത്ഥിനി.

ഡൽഹി ഐഐടിയിൽ ഗവേഷകയായ തുഷ തന്യ, നാഗാലാൻഡിലെ സ്റ്റാർട്ടപ്പ് സംരംഭകനും റിഡയമെൻഷൻ സഹസ്‌ഥാപകനുമായ പെക്രു പിൻയു എന്നിവരും സ്റ്റാർട്ടപ് ദിനത്തിൽ മന്ത്രിയുമായി സംവദിക്കുന്നതിനെത്തിയിരുന്നു. പഠനശേഷം സ്റ്റാർട്ടപ് സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച ഗൗരിയുടെ സംശയങ്ങൾക്ക് മന്ത്രി നൽകിയ വിശദീകരണം സംഘത്തിലെ ഇതര അംഗങ്ങൾക്കും   പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി .

On National Startup Day, Rajeev Chandrasekhar, the Minister of State for Electronics and IT, interacted with young entrepreneurs and visited a startup event in Noida after a dialogue session at the Ministry of Electronics. During the discussion, he emphasized that today’s youth in India are progressing through the path of modern technology. He expressed that the youth are becoming ambassadors of the new India, representing the symbol of the country’s progress.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version