ശമ്പളമാണോ, പ്രൊഫഷണൽ വളർച്ചയാണോ അതോ മറ്റെന്തെങ്കിലുമാണോ ഉദ്യോഗാർഥികളെ ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകം. മാറ്റത്തിന്റെ കാറ്റ് തൊഴിൽ മേഖലയിലുമുണ്ട്. ഉയർന്ന ശമ്പളം കൊണ്ട് മാത്രം ആളുകളെ ജോലിയിൽ പിടിച്ചു നിർത്താൻ സാധിക്കില്ല. സ്റ്റാർട്ടപ്പ്-സംരംഭകര മേഖകളിലെ വാർത്തകളെ ഫോക്കസ് ചെയ്യുന്ന എക്സ്ക്ലുസീവ് വീഡിയോ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ Channeliam.com നടത്തിയ സർവേ -മാറുന്ന തൊഴിൽ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്നു.

ജോലിയിലെ പ്രതീക്ഷകൾ

സ്റ്റാർട്ടപ്പ് മേഖലയിൽ വിവിധ സെക്ടറുകളിൽ പ്രവർത്തിക്കുന്ന 10,000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സർവേ സംഘടിപ്പിച്ചത്. ജോലിയിലെ തൃപ്തി, കരിയറിലെ പ്രതീക്ഷകൾ, ജോലിയിൽ ഉണ്ടായിരിക്കേണ്ട ഉൾക്കാഴ്ചകൾ എന്നിവയെ കുറിച്ചെല്ലാമുള്ള ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തി. ഇപ്പോൾ ചെയ്യുന്ന ജോലിയിലും ലഭിക്കുന്ന ശമ്പളത്തിലും നിലവിലെ ഓഫീസ് സാഹചര്യത്തിലും സംതൃപ്തരാണോ തുടങ്ങിയ കാര്യങ്ങളിലാണ് സർവേ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ചോദ്യങ്ങൾക്ക് 1 മുതൽ 5 വരെയാണ് റേറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 36% പേരും തൊഴിൽ തൃപ്തിയുടെ കാര്യത്തിൽ നിക്ഷപക്ഷ മനോഭാവാണ് വച്ചു പുലർത്തുന്നത്
അഞ്ചിൽ മൂന്നാണ് ഇവർ റേറ്റിംഗ് നൽകിയത്
അതേസമയം 28% പേർ ജോലിയിൽ കുറച്ചുകൂടി തൃപ്തരാണ്
അഞ്ചിൽ രണ്ടാണ് തൊഴിൽ സംതൃപ്തിക്ക് കൊടുത്ത റേറ്റിംഗ്

തൊഴിൽ സംതൃപ്തിയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ കുറിച്ചും സർവേയിൽ ചർച്ച ചെയ്തു. പോസിറ്റീവ് തൊഴിൽ അന്തരീക്ഷം, പ്രൊഫഷണൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ, മെച്ചപ്പെട്ട തൊഴിലിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും സമ്മതിക്കുന്ന ജോലിയിൽ തങ്ങളെ ആകർഷിക്കുന്ന ഘടകം ശമ്പളം മാത്രമല്ല എന്ന്. ഓഫീസ് അന്തരീക്ഷം, പ്രൊഫഷണൽ വളർച്ച തുടങ്ങി നിരവധി ഘടകങ്ങൾ ആളുകളെ സ്വാധീനിക്കുന്നുണ്ട്.



ശമ്പളം മാത്രം പോര

ശമ്പളമല്ലെങ്കിൽ മറ്റെന്തിനാണ് ഭൂരിപക്ഷമാളുകളും പ്രാധാന്യം നൽകുന്നത്? സർവേയിൽ പങ്കെടുത്ത 27% ആളുകളും വർക്ക്-ലൈഫ് ബാലൻസിനാണ് പ്രാധാന്യം നൽകുന്നത്. സർവേയിൽ പങ്കെടുത്ത 20% ആളുകൾ ശമ്പളത്തിനാണ് ജോലിയിൽ കൂടുതൽ പ്രാധാന്യമെന്നും പറഞ്ഞു. ശമ്പളവും വർക്ക്-ലൈഫ് ബാലൻസും മാത്രമല്ല ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. 19% ആളുകൾ പ്രൊഫഷണൽ വളർച്ച മുന്നിൽ കണ്ട് ജോലി ചെയ്യുന്നവരാണ്. 13% ആളുകളെ ജോലിയിൽ ആകർഷിക്കുന്ന ഘടകം കമ്പനി കൾച്ചറാണ്. മികച്ച ശമ്പള പാക്കേജ് നൽകിയാൽ പോലും വർക്ക്-ലൈഫ് ബാലൻസ് നൽകാത്ത കമ്പനികളിൽ നിൽക്കാൻ ആളുകൾ താത്പര്യപ്പെടുന്നില്ല.

ഈ ശമ്പളവും പോര
നിലവിൽ ലഭിക്കുന്ന ശമ്പളത്തിൽ സംതൃപ്തരാണോയെന്ന ചോദ്യവും സർവേ ഉയർത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത പകുതിയാളുകളും ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളമല്ല ലഭിക്കുന്നത് എന്ന് കരുതുന്നവരാണ്. ജീവിത ചെലവ് വർധിക്കുമ്പോഴും പേ സ്കെയിൽ മാറ്റമില്ലാതെ തുടരുന്നതിൽ പലരും അതൃപ്തി പ്രകടിപ്പിച്ചു. ശമ്പളവും ജോലിഭാരവും തമ്മിലുള്ള അന്തരവും സർവേയിൽ പങ്കെടുത്ത പലരും പറഞ്ഞു. ആധുനിക തൊഴിലിടങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂടിയാണ് ഇത് വിരൽചൂണ്ടുന്നത്.

തൊഴിൽ അന്തരീക്ഷം മികച്ചതാകണം

തൊഴിൽ സംതൃപ്തിയുടെ കാര്യത്തിൽ ഓഫീസ് അന്തരീക്ഷത്തിനും സുപ്രധാന സ്ഥാനമുണ്ടെന്ന് സർവേയിൽ കണ്ടെത്തി. പോസിറ്റീവായ അന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുന്നത് ജീവനക്കാരുടെ ഉത്പാദന ക്ഷമത വർധിപ്പിക്കാൻ സഹായിക്കും. സഹപ്രവർത്തകർ തമ്മിലുള്ള ഊഷ്മള ബന്ധവും സൗഹൃദവും
പരസ്പര ആശയവിനിമയവും ജോലിയെയും പോസിറ്റീവായി സ്വാധീനിക്കും. തൊഴിലിടങ്ങളിൽ പിന്തുണ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.

Channeliam.com, India’s exclusive digital video media platform for startups and entrepreneurs conducted an extensive survey to gain a deeper understanding of the current state of job satisfaction, compensation, and workplace culture across diverse industries. The survey aimed to uncover nuanced experiences and shed light on factors that influence employees in their professional lives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version