10,000 കോടി രൂപയുടെ നിർമിത ബുദ്ധി (എഐ) പ്രോഗ്രാമിന് മന്ത്രിസഭാ അംഗീകാരം നേടാൻ കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ജിപിയു (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ്സ്-GPU) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെർവറുകൾ നിർമിക്കുന്നതും ആലോചനയിലുണ്ട്.


എഐയ്ക്ക് വേണ്ടി സർക്കാർ രൂപവത്കരിച്ച വർക്കിംഗ് ഗ്രൂപ്പുകൾ 3 ടയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 24,500 ജിപി യൂണിറ്റുകൾ ആരംഭിക്കാൻ ശുപാർശ ചെയ്തിരുന്നു.
ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ നോയിഡയിൽ സിനോപ്സിസ് ചിപ്പ് ഡിസൈൻ കേന്ദ്രം (Synopsys Chip Drsign) കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ഡാറ്റാ കേന്ദ്രങ്ങളും സിഡിഎസിയും യോജിച്ച് എഐ പ്രോഗ്രാമിന് കീഴിൽ കംപ്യൂട്ടർ അടിസ്ഥാന സൗകര്യ വികസന ശേഷി വർധിപ്പിക്കാൻ പ്രവർത്തിക്കും. സിപിയു അടിസ്ഥാനമായി പ്രവർത്തിക്കുന്ന സെർവറുകളെ അപേക്ഷിച്ച് പ്രവർത്തന ക്ഷമത കൂടുതലാണ് എന്നതിനാൽ ജിപിയു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെർവറുകൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്.

ചിപ്പ് ഡിസൈനിന് സിനോപ്സിസ്

നോയ്ഡയിലെ ഡിഎൽഎഫ് ടെക് പാർക്കിലാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രമായ സിനോപ്സിസ് ഉള്ളത്. ആഗോള ഡിസൈൻ വർക്ക് ഫോഴ്സിന്റെ 27% സിനോപ്സിസിലായിരിക്കും. ഏകദേശം 60,000 എൻജിനിയർമാർക്ക് ഇവിടെ തൊഴിൽ കൊടുക്കും.
ചിപ്പ് ഡിസൈൻ, ഇന്നൊവേഷൻ മേഖലയിലായിരിക്കും ഇവർ പ്രവർത്തിക്കുക. സെമികണ്ടക്ടർ ചിപ്പുകൾ, ഐപി കോർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഇവർ പ്രവർത്തിക്കും.


നോയ്ഡയിലെ സിനോപ്സിസിന്റെ ആദ്യ കേന്ദ്രത്തിൽ 1,650 എൻജിനിയർമാരാണ് പ്രവർത്തിക്കുന്നത്. ഫാബ്‌ലെസ് ചിപ്പ് ഡിസൈനിലും മറ്റും ഇവരുടെ പ്രവർത്തനങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോളതലത്തിലെ പല വമ്പൻ സെമികണ്ടക്ടർ നിർമാണ കമ്പനികൾക്കും സിനോപ്സിസിൽ ചിപ്പുകൾ ഡിസൈൻ ചെയ്ത് കൊടുക്കുന്നുണ്ട്. കമ്പനികൾ ഇഡിഎ/ഐപി മേഖലയിൽ വിദഗ്ധ ഉപദേശത്തിനും സിനോപ്സിസിനെ സമീപിക്കാറുണ്ട്. 1986ലാണ് സിനോപ്സിസ് പ്രവർത്തനം ആരംഭിക്കുന്നത്.

The Ministry of Electronics and IT (Meity) is gearing up to seek cabinet approval for the India AI program, a transformative initiative set to redefine the country’s computing landscape. The program, with an estimated investment exceeding Rs 10,000 crore, is poised to bring about groundbreaking advancements in Artificial Intelligence (AI) technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version