സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തവണ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 40,774.07 കോടി രൂപ വിറ്റുവരവ്. വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം. ലാഭത്തിലായ സ്ഥാപനങ്ങളിൽ ആദ്യ പത്തിൽ KSFE മുതൽ കെൽട്രോൺ വരെ ഇടം പിടിച്ചു.


സംസ്ഥാനത്ത് ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 സ്ഥാപനങ്ങള്‍ എന്നത് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച അവലോകന റിപ്പോട്ടിലാണുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 58 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (KSFE) ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും അധികം ലാഭം നേടിയ സ്ഥാപനം. 2022-23 സാമ്പത്തിക വര്‍ഷം 350.88 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തിന്‍റെ 39.46 ശതമാനവും കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ നേട്ടമാണ്.

ഇതുൾപ്പെടെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍‌, കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ കേരളം ലിമിറ്റഡ്, കേരള സംസ്ഥാന പാനീയങ്ങള്‍ (നിര്‍മാണവും വിപണനവും) കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് – കെൽട്രോൺ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തന ലാഭത്തില്‍ ആദ്യ 10 വരെ സ്ഥാനങ്ങളില്‍ ഉള്ളത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,774.07 കോടി രൂപ വിറ്റുവരവ് നേടിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ പ്രവര്‍ത്തന ലാഭത്തില്‍ 23.46 ശതമാനം വര്‍ധനവാണുള്ളത്.

2021-22ലെ പ്രവര്‍ത്തന ലാഭം 1643.03 ആയിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 2025.53 കോടി രൂപയായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ച 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായാണ് കണക്ക്.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 855.02 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റ് ഇനത്തില്‍ 22 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1444.75 കോടി രൂപയാണ് നേടിയത്. ഏഴു സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1936.20 കോടി രൂപ ഗ്രാന്‍റ് നല്‍കിയിട്ടുണ്ട്.

57 PSUs in the State of Kerala made a profit of Rs 889.15 crore this year. PSUs achieved a turnover of Rs 40,774.07 crore in the last financial year. The growth is estimated at nine percent over the previous financial year. KSFE and Keltron feature among the top 10 profitable firms. Kerala State Financial Enterprises Limited (KSFE) stands as the most profitable company in the last financial year (2022-23) with an operating profit of Rs 350.88 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version