ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യുഎഇയിൽ ഇന്ത്യയുടെ ഭാരത് മാർട്ട് (Bharat Mart) വരുന്നു. യുഎഇയിൽ ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയായ ഭാരത് മാർട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.
ദുബായിലെ ജബൽ അലി ഫ്രീ ട്രേഡ് സോണിൽ നിർമിക്കാനിരിക്കുന്ന ഭാരത് മാർട്ടിൽ ചില്ലറ വിൽപ്പനയും ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും സാധ്യമാക്കും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിജ് അൽ മക്തൂമും ഓൺലൈനായാണ് ശിലാസ്ഥാപനം നടത്തിയത്.

2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാരത് മാർട്ടിന്റെ പ്രവർത്തനം തുടങ്ങിയാൽ ചെറുകിട-ഇടത്തരം കമ്പനികളുടെ വ്യാപാര പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ഡ്രാഗൺ മാർട്ടിന് സമാനമായിരിക്കും ഭാരത് മാർട്ടും. കയറ്റുമതികാർക്ക് അവരുടെ വിവിധ ഉത്പന്നങ്ങൾ ഒരുമിച്ച് വിപണനം ചെയ്യാൻ അവസരമൊരുക്കും.
1 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഭാരത് മാർട്ട് നിർമിക്കുന്നത്. ഗൾഫ്, ആഫ്രിക്ക, പശ്ചിമേഷ്യ, യൂറേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഭാരത് മാർട്ട് സഹായിക്കും.

Dubai is set to revolutionize trade dynamics between the UAE and India with the launch of Bharat Mart, a colossal Indian marketplace slated to open in 2026. Unveiled by DP World, Bharat Mart aims to bolster bilateral trade relations by providing a cutting-edge platform for Indian manufacturers and exporters to access global markets efficiently.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version