സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആദ്യ ഞായറാഴ്ച തന്നെ തിയേറ്ററിൽ നല്ല കളക്ഷൻ വാരിയിരുന്നു. ആദ്യ ആഴ്ച 7 കോടി രൂപയാണ് പ്രേമലു തിയേറ്റർ കളക്ഷൻ നേടിയത്.

തിയേറ്ററിലെത്തി ആദ്യ ദിനം 90 ലക്ഷം രൂപയായിരുന്നു പ്രേമലുവിന്റെ കളക്ഷൻ. രണ്ടാം ദിനം കളക്ഷൻ 1.9 കോടിയായി. ഞായറാഴ്ച 2.75 ലക്ഷം രൂപ കളക്ഷൻ എന്ന റെക്കോർഡ്. മറ്റ് പ്രമോഷനുകളെക്കാൾ മൗത്ത് പബ്ലിസിറ്റിയാണ് പ്രേമലു കാണാൻ തിയേറ്ററിലേക്ക് ആളെ എത്തിച്ചത്.

സിനിമ മൊത്തത്തിൽ യൂത്ത് വൈബാണെങ്കിലും കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഇരും കൈയും നീട്ടിയാണ് ചിത്രത്തെ സ്വാഗതം ചെയ്യുന്നത്. വലിയ താരനിരയില്ലെങ്കിലും തിയേറ്ററിലേക്ക് ഇടിച്ചു തള്ളി കയറുകയാണ് ആളുകൾ.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു ചെറിയ ബജറ്റിൽ നിർമിച്ച പടമാണ്. ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ ബുധനാഴ്ച 11.09 കോടി കടന്നെന്നാണ് സാക്നിൽക്കിൻെറ ഡാറ്റ പറയുന്നത്. ആഗോള തലത്തിൽ 16 കോടി രൂപയ്ക്ക് മുകളിലും കളക്ഷൻ നേടി. അയർലണ്ടിലും യുകെയിലും യൂറോപിലുമടക്കം വിവിധ വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുകയും ചെയ്തു.
ബെംഗളൂരുവും കൊച്ചിയും ചെന്നൈയും പോലെ മലയാള സിനിമ കണ്ടു പരിചയിച്ച പതിവ് മെട്രോ നഗരങ്ങളെ വിട്ട് ഹൈദരാബാദിലേക്ക് ക്യാമറ തിരിച്ചതും പ്രേക്ഷകർക്ക് പുതിയ അനുഭവമായി. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് കിരൺ ജോസിയും ഗിരീഷ് എഡിയും ചേർന്നാണ്. കഥ ഗിരീഷ് എഡിയുടേതാണ്. ഛായഗ്രഹണം അജ്മൽ സാബു. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

“Premalu” is a relatable Malayalam movie directed by Girish AD, exploring themes of love, friendship, and self-discovery among today’s youth. Dive into a review of the film, highlighting its engaging storyline, well-developed characters, and memorable soundtrack.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version