നിറമോ, ശരീരമോ ഒന്നും തടസ്സമല്ല, പറയാനേറെയുണ്ട്  ‌നിമ്മി വെഗാസിന് |Nimmyviegas|Mrs.India  2024|

നിറമോ, ശരീരമോ ഒന്നിനും തടസ്സമാകരുത് എന്ന് ജീവിതം കൊണ്ട് കാണിച്ചു തരും നിമ്മി വെഗാസ്. ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്ന കൊച്ചിക്കാരിയായ നിമ്മിക്ക് പറയാനുള്ളത് ആത്മവിശ്വാസം നേടിത്തരുന്ന വിജയത്തെക്കുറിച്ചാണ്. ചെറായിൽ നിന്നും നെതർലാന്റ്സിലെത്തി, ഇവിടെ നിന്ന്  മിസിസ് ഇന്ത്യ മത്സരവേദിയിലേക്ക് കൂടി നടന്നു കയറുന്ന  നിമ്മിയുടെ വിശേഷങ്ങൾ അറിയാം.

 ആരാണ് നിമ്മി വേഗാസ്, ചെറായി എന്ന കടലോര ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധയിലേക്ക് നിമ്മി എത്തിയത് എങ്ങിനെയാണ്?

കൊച്ചി ചെറായി ആണ് സ്വന്തം സ്ഥലം. അവിടെ സാധാരണ മലയാളം മീഡിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മുനമ്പം സെന്റ് മേരീസ് ഹൈസ്കൂൾ, പറവൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ഇന്നത്തെ പോലെ അന്ന് പുറത്തേക്ക് പോയി പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. കോയമ്പത്തൂരിൽ ബാച്ചിലേഴ്സ് ഓഫ് കംപ്യൂട്ടർ സയൻസിൽ ആദ്യം ചേർന്നു. രണ്ടു വർഷം കഴിഞ്ഞ് ഡൽഹിയിലേക്ക് മാറി. അവിടെ വെച്ചാണ് ജീവിതത്തിന് വഴിത്തിരിവുണ്ടായ സംഭവങ്ങൾ നടക്കുന്നത്. ക്യാംപസ് സെലക്ഷനിലൂടെ ഇൻഫോസിസിൽ ട്രെയ്നി ആയി ജോലിക്ക് കയറി. ഇൻഫോസിസ് വലിയ അവസരങ്ങളാണ് മുന്നിൽ തുറന്നത്. ധാരാളം സ്ഥലങ്ങൾ കണ്ടു, രാജ്യങ്ങൾ കണ്ടു. അങ്ങനെ ഒരു അവസരത്തിലാണ് ജീവിത പങ്കാളിയെ കണ്ടെത്തുന്നതും. ഇൻഫോസിസിന്റെ കൺസൾട്ടന്റ് ആണ് ഭർത്താവ്. 14, 11, 6 വയസ്സുകാരായ മൂന്ന് മക്കളുണ്ട്.
കഴിഞ്ഞ 9 വർഷമായി നെതർലാൻഡ്സിലാണ് താമസം. അവിടെ ഒരു ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ കാർബൺ മാനേജ്മെന്റ് ആൻഡ് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

ഇപ്പോ നിമ്മിയെ വ്യത്യസ്തമാക്കുന്നത് മിസ്സ് ഇന്ത്യ കോംപറ്റീഷനിലേക്കുള്ള ഫൈനൽ റൗണ്ടിലേക്കുള്ള സെലക്ഷനാണ്. എങ്ങിനെയാണ് ആ മത്സരത്തിലേക്ക് എത്തുന്നത്?
 പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്. നല്ല കരിയർ ഉണ്ടാക്കി എന്നു തന്നെയാണ് വിശ്വാസം. പക്ഷേ, അപ്പോഴും എന്തോ തെളിയിക്കണമെന്നും എന്തോ കുറച്ച് കൂടി ചെയ്യാനുണ്ടെന്നും മനസിലെവിടയോ ഒരു തോന്നൽ.
ഫെയ്സ്ബുക്കിൽ ആക്സിഡന്റലി ആണ് മിസിസ് ഇന്ത്യയുടെ പരസ്യം കാണുന്നത്. എന്ത് കൊണ്ട് ഒന്ന് ചെയ്ത് കൂടാ എന്ന് തോന്നി. അപ്ലൈ ചെയ്തപ്പോൾ അഭിമുഖത്തിന് വിളിക്കുകയും ചെയ്തു. ഓഡീഷനിൽ 5 ജഡ്ജസ് ഉണ്ടായിരുന്നു. ഫുൾ ഓൺ ഇന്റർവ്യൂ ആയിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ സെലക്ഷൻ കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ല. ഇതിലൊക്കെ പാർട്ടിസിപ്പേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് പറ്റുമോയെന്ന് ചിന്തയുണ്ടായിരുന്നു അന്ന്. സെലക്ഷൻ കിട്ടിയെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി.

നിമ്മി കേരളത്തിലാണ് വളർന്നതെങ്കിലും, പക്ഷെ വർക്ക് ചെയ്തതും സെറ്റിൽ ചെയ്തതതും പുറത്താണ്. ലൈഫിൽ ഉണ്ടായിരിക്കുന്ന വലിയ മാറ്റം, ‌പുറത്തേക്ക് പോയപ്പോൾ ആണ് ഉണ്ടായത്. വിദേശ ജീവിതം നിമ്മിയെ മാറ്റിയോ, എന്താണ് മാറ്റങ്ങൾ?

‌നീ കറുത്തിരിക്കുകയാണോ, മെലിഞ്ഞിരിക്കുകയാണോ, പൊക്കം.. ഇതിനെ കുറച്ചെല്ലാമുള്ള ചെറിയ ചെറിയ ചോദ്യങ്ങൾ നമ്മളെ എത്രത്തോളം ബാധിക്കുമെന്ന് അത് കേട്ടിരുന്ന കാലത്തല്ല, പിന്നീട് ഒരുപാട് കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. പലപ്പോഴും ഫാമിലിയും മറ്റും അറിയില്ല അതുണ്ടാക്കുന്ന ഇംപാക്ട്. പുസ്തകങ്ങൾ, ക്ലാസ് ടോപ്പർ ആകുക, ജീവിതം, അത്രയുമായിരുന്നു ചിന്തകൾ. അത് കഴിഞ്ഞിട്ടുള്ളതൊന്നും സ്വപ്നം പോലും കണ്ടിരുന്നില്ല. ആ സ്വപ്നങ്ങൾ ഒന്നും നടക്കില്ല എന്നായിരുന്നു കരുതിയിരുന്നത്. കാരണം സെൽഫ് കോൺഫിഡൻസ് അത്രയും താഴെയായിരുന്നു.
പുറത്ത് പോയി ജോലി ചെയ്തതിന് ശേഷമാണ് ഇതിൽ മാറി ചിന്തിക്കാൻ തുടങ്ങിയത്. അവിടെ മിക്കവരും നമ്മളുടെ നിറം പെർഫക്ട് ആണെന്ന് കരുതുന്നവരാണ്.

അപ്പോഴാണ് ഞാനും സുന്ദരിയാണെന്ന് ചിന്തിച്ചു തുടങ്ങിയത്, കുറച്ച് കൂടി കോൺഫിഡൻസ് വന്നത്.
ആളുകൾ നിങ്ങളെ പറ്റി കോൺഫിഡൻസ് വാക്കുകൾ പറയുമ്പോൾ അത് ശരിക്കും നിങ്ങളെ മാറ്റും. എന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നു. മിസിസ് ഇന്ത്യയ്ക്ക് പങ്കെടുക്കാൻ പോലുമുള്ള ധൈര്യം അങ്ങനെയാണ് ലഭിക്കുന്നത്.
നിനക്ക് അത് ചെയ്യാൻ കഴിയും, നിന്നിൽ ഞാൻ വിശ്വസിക്കുന്നു എന്നിങ്ങനെയുള്ള വാക്കുകൾ കുട്ടികൾ കേട്ട് വളരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇപ്പോ ജോലി ചെയ്യുന്ന കമ്പനിയിൽ കാർബൺ ന്യൂട്രാലിറ്റിക്ക് വേണ്ടി കൂടിയാണ് പ്രവർത്തിക്കുന്നത് . കാർബൺ ന്യൂട്രാലിറ്റിയ്ക്കായി ആ  സസ്റ്റെയിനിബിൾ ഗോളിനായി. എന്താണ് ചെയ്യുന്നത്?

ഞാൻ ജോലി ചെയ്യുന്നത് മൾട്ടി നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി ആണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് വഴിയുള്ള കാർബൺ പുറന്തള്ളൽ 2050 ആകുമ്പോഴെക്കും കുറച്ച് കൊണ്ടുവരണമെന്നാണല്ലോ. പ്രോഫിറ്റബിൾ ഡീ കാർബണൈസേഷനിലൂടെ അത് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ധനം എല്ലാവർക്കും എങ്ങനെ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാമെന്ന് ഞങ്ങൾ നോക്കുന്നു. ഇന്ത്യ, ആഫ്രിക്ക തുടങ്ങി എല്ലാ രാജ്യങ്ങൾക്കും താങ്ങാവുന്ന വിലയ്ക്ക് ലോ കാർബൺ ഇന്ധനം ലഭ്യമാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

മാർച്ച് 8- വനിതാ ദിനമാണ്, ഈ ഒരു അവരസത്തിൽ നമ്മുടെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളത്?

ആത്മവിശ്വാസമാണ് എല്ലാം. എനിക്ക് ചെയ്യാൻ കഴിയും എന്ന കോൺഫിഡൻസാണ് പ്രൊഫഷണൽ കരിയറിലും ജീവിതത്തിലും എന്നെ പിന്തുണച്ചത്. നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക. അത് പോലെ നിങ്ങളുടെ കഴിവിൽ വിശ്വസിക്കുന്ന ഒരു വ്യക്തി ജീവിതത്തിലുണ്ടായിരിക്കണം. ജീവതം മാറ്റാൻ അത് ധാരാളമാണ്.

ശരീരത്തിനെ പറ്റി, നിറത്തെ പറ്റി പാസീവ് കമന്റുകൾ ആളുകൾ പറയുമ്പോൾ അന്നേരം പറയുന്നവരും കേൾക്കുന്നവരും അതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അറിയണമെന്നില്ല. ഇത് മാറണമെങ്കിൽ ബോധവത്കരണം തന്നെയാണ് പോംവഴി.

മെയ് മാസത്തിൽ ദുബായിൽ വെച്ചാണ് Haut Monde മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2024, സീസൺ 13 നടക്കുന്നത്.

The inspiring journey of Nimmy Viegas, a contestant in the Haut Monde Mrs India Worldwide 2024, as she shares her experiences, challenges, and triumphs, offering insights into resilience, empowerment, and pursuing dreams.HautMonde

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version