വൈറ്റില-കാക്കനാട് റൂട്ടുകളിൽ ദിവസം 14 അധിക സർവീസുകൾ നടത്താൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). തിങ്കളാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ ഓരോ 25 മിനിറ്റ് കൂടുമ്പോഴും വാട്ടർ മെട്രോ സർവീസ് നടത്തും.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഓരോ 30 മിനിറ്റ് കൂടുമ്പോഴായിരിക്കും ബോട്ട് സർവീസ് നടത്തുക.
വൈറ്റിലയിൽ നിന്നുള്ള ആദ്യ ബോട്ട് 7.30നും കാക്കനാട് നിന്നുള്ള ആദ്യ ബോട്ട് 8 മണിക്കുമായിരിക്കും. വൈറ്റിലയിൽ നിന്നുള്ള അവസാന സർവീസ് 7.25നും കാക്കനാട് നിന്നുള്ള അവസാന സർവീസ് 7.55നും ആണ്.

യാത്രക്കാരുടെ ആവശ്യ പ്രകാരമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതെന്ന് കൊച്ചി വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 16.81 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തിയത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ KWML സ്വന്തമായി ഇ-ഓട്ടോകൾ ഇറക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചിൻ ഷിപ്പ്‍യാർഡിൽ നിന്ന് 11 യാത്രാ ബോട്ടുകൾ കൂടി KWMLന് ലഭിക്കാനുണ്ട്.

Explore the enhanced service schedule of the Kochi Water Metro Limited (KWML), with over 14 additional services per day on the Vyttila-Kakkanad route. Find out about the frequency of services and the convenience it offers to commuters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version