വേഗത കൂട്ടി ഒപ്റ്റിമസ്

ടെസ്ല വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസിൻ്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്. ഒപ്റ്റിമസ് അതിവേഗത്തിൽ നടക്കുന്ന വീഡിയോ ആണ് എക്സിൽ പങ്കുവെച്ചത്. ബാഹ്യ നിയന്ത്രണങ്ങളില്ലാതെ സ്വയം ഒപ്റ്റിമസ് നടക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.

ടെസ്ലയുടെ ലാബിലൂടെ 1 മിനിറ്റ് 18 സെക്കന്റാണ് ഒപ്റ്റിമസ് നടക്കുന്നത്. ലാബിലൂടെ ചുറ്റി നടക്കുന്ന ഒപ്റ്റിമസ് (Optimus strolling around the lab) എന്ന ക്യാപ്ഷനോടു കൂടിയാണ് ഇലോൺ മസ്ക് വീഡിയോ പങ്കുവെച്ചത്. ഇടത്തും വലത്തും തിരിഞ്ഞും മറ്റും ഒപ്റ്റിമസ് നടക്കുന്നത് വീഡിയോയിൽ കാണാം.
ടെസ്ല ബോട്ട് എന്നും അറിയപ്പെടുന്ന ഒപ്റ്റിമസിനെ 2021നാണ് ടെസ്ല അവതരിപ്പിക്കുന്നത്. നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയും റോബോട്ടിക്സും സംയോജിപ്പിച്ചാണ് ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസിനെ വികസിപ്പിച്ചിരിക്കുന്നത്.


മനുഷ്യരെ വിന്യസിപ്പിക്കാൻ സാധിക്കാത്ത അപകടം നിറഞ്ഞ സാഹചര്യങ്ങളിൽ ഒപ്റ്റിമസിനെ ഉപയോഗപ്പെടുത്താൻ സാധിക്കും.
കഴിഞ്ഞ മാസം ഒപ്റ്റിമസ് തുണി മടക്കുന്ന വീഡിയോയും ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ചിരുന്നു. 1 ഒപ്റ്റിമസ് റോബോട്ട് വികസിപ്പിക്കാൻ 20,000 ഡോളറോളമാണ് ചെലവ് വരുന്നത്. 

Watch Elon Musk’s latest video showcasing Tesla’s Optimus humanoid robot’s swift movements and autonomous capabilities. Learn about the robot’s development and its potential applications in overcoming human-inaccessible environments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version