ഉത്തർപ്രദേശിലെ കാൺപൂരിൽ 3,000 കോടി രൂപയുടെ രണ്ട് അമ്യുണിഷൻ ആൻഡ് മിസൈൽ (യുദ്ധസാമഗ്രി, മിസൈൽ) കോംപ്ലക്സ് ആരംഭിക്കാൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ അമ്യുണിഷൻ ആൻഡ് മിസൈൽ കോംപ്ലക്സ് കൂടിയാണിത്. സ്വകാര്യ പ്രതിരോധ വ്യവസായ മേഖലയിലെ പ്രമുഖരായ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പെയ്സ് കമ്പനിയുടെ പുതിയ കേന്ദ്രം രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ഊർജമാകും.


യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ മനോജ് പാൺഡേ, ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണി എന്നിവർ ചേർന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
500 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന മെഗാ ഫെസിലിറ്റിയിൽ എല്ലാവിധ പ്രതിരോധ ഉപകരണങ്ങളും വികസിപ്പിക്കും. പോലീസ്, സൈനിക-അർധ സൈനിക വിഭാഗം എന്നിവർക്ക് വേണ്ടിയുള്ള ആയുധങ്ങളും മറ്റും ഇവിടെ നിർമിക്കും. ഉയർന്ന ഗുണമേന്മയിൽ ചെറുകിട-ഇടതരം, ഉയർന്ന കാലിബറുള്ള അമ്യുണിഷൻ ആയിരിക്കും ഇവിടെ നിർമിക്കുക. കാലിബർ കുറഞ്ഞ അമ്യുണിഷന്റെ നിർമാണം കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ യുദ്ധസാമഗ്രികളുടെ 25% ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ആത്മനിർഭർ ഭാരതിലേക്കുള്ള ഉത്തർപ്രദേശിന്റെ ചുവടുവെപ്പാണ് ഇതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ആദിത്യ നാഥ് പറഞ്ഞു.

Discover how the Adani Group’s monumental investment of over Rs 3,000 crore is revolutionizing India’s defence sector with the inauguration of two state-of-the-art manufacturing facilities for ammunition and missiles. This initiative, graced by eminent dignitaries, underscores India’s commitment to self-reliance and national security.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version