അടുത്ത 5 അണ്ടർ-17 മെൻസ് ഫുട്ബോൾ വേൾഡ് കപ്പിന് ഖത്തർ ആതിഥ്യം വഹിക്കുമെന്ന് ഫിഫ. രണ്ട് കൊല്ലം കൂടുമ്പോൾ നടത്തിയിരുന്ന അണ്ടർ-17 വേൾഡ് കപ്പ് തുടർച്ചയായി എല്ലാ വർഷവും നടത്താൻ ഫിഫ തീരുമാനിച്ചിരുന്നു. ടീമുകളുടെ എണ്ണം 24ൽ നിന്ന് 48 ആയി ഉയർത്തുകയും ചെയ്തു. 2025 മുതൽ തുടർച്ചയായി അഞ്ചു വർഷമാണ് അണ്ടർ-17 വേൾഡ് കപ്പിന് ഖത്തർ ആതിഥേയരാകുക.


വനിതാ അണ്ടർ-17 വേൾഡ് കപ്പും സമാന രീതിയിൽ എല്ലാ വർഷവും നടത്താൻ തീരുമാനിച്ചു. ടീമുകളുടെ എണ്ണം 16ൽ നിന്ന് 24 ആയി ഉയർത്തുകയും ചെയ്തു. അടുത്ത 5 വർഷം തുടർച്ചയായി നടക്കുന്ന വനിതാ അണ്ടർ-17 വേൾഡ് കപ്പിന് മൊറോക്കോ വേദിയാകും.
74ാമത് ഫിഫ കോൺഗ്രസിന് മുന്നോടിയായാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്.
ടൂർണമെന്റുകളുടെ കാര്യക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കാനാണ് തുടർച്ചയായ പതിപ്പുകൾ ഒരേ രാജ്യത്ത് തന്നെ നടത്തുന്നതെന്ന് ഫിഫ പറഞ്ഞു.
2022ലെ ഫുട്ബോൾ വേൾഡ് കപ്പിന് ഖത്തർ വേദിയായിരുന്നു.

FIFA’s decision to designate Qatar as the host nation for the FIFA U-17 World Cup from 2025 to 2029, along with Morocco hosting the FIFA U-17 Women’s World Cup.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version