കൊക്കോയുടെ വില വർധിച്ചതോടെ ലോകത്തൊട്ടാകെ ചോക്കോലെറ്റിന്റെ വിലയും വർധിക്കുകയാണ്.  കൊക്കോയുടെ മുക്കാൽ ഭാഗവും ഉത്പാദിപ്പിക്കുന്ന പശ്ചിമാഫ്രിക്കയിൽ ഉഷ്ണതരംഗങ്ങളും തീവ്രമായ മഴയും കൊക്കോ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചതോടെ 2022 മുതൽ  കൊക്കോ വില 136% വർധിച്ചു .

ഭൂമധ്യരേഖയോട് ചേർന്ന് വളരുന്ന കൊക്കോ മരങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവയാണ്. ക്രമാതീതമായ കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളും കാരണം  തുടർച്ചയായ മൂന്നാം വർഷവും വില വർധിച്ചു നിൽക്കുമെന്നാണ് സൂചന. ഇതോടെ കൊക്കോ ഉപയോഗിച്ച് തയാറാക്കുന്ന മധുര പലഹാരങ്ങളുടെ വിലയും വർധിച്ചിരിക്കുന്നു.

വിപണിയിൽ കൊക്കോ  വില ആദ്യമായി മാർച്ചിൽ ഒരു ടണ്ണിന് $10,000 കടന്നു.

“എൽ നിനോ” എന്ന കാലാവസ്ഥാ പ്രതിഭാസം കാരണം  പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിൽ ചൂട് കൂടിയ ഉപരിതല താപനിലയാണ് ആഫ്രിക്കയിലെ  ചൂടുള്ള കാലാവസ്ഥയ്ക്കും മഴയുടെ പാറ്റേണിലെ മാറ്റത്തിനും കാരണമായത്.

  ഘാനയിലും കോറ്റ് ഡി ഐവറിയിലും 2023-ൻ്റെ നാലാം പാദത്തിൽ പെയ്ത അമിതമായ മഴകാരണം  കൊക്കോ കായ്കൾ വ്യാപകമായി  ചീഞ്ഞഴുകിപ്പോകാനും കഠിനമാകാനും കാരണമായി .

  ലോകത്തിലെ കൊക്കോയുടെ 58% ഘാനയിലും കോറ്റ് ഡി ഐവറിയിലും നിന്നുമാണ് ഉല്പാദിപ്പിച്ചാറ്റിക് എന്നതിനാൽ ആഗോള പ്രത്യാഘാതങ്ങൾ ഏറെയാണ് .

കഴിഞ്ഞ സീസണിലെ കൊക്കോ ഉല്പാദനത്തിൽ  74,000 ടണ്ണിന്റെ കുറവാണുണ്ടായതെങ്കിൽ  2023-2024 സീസണിൽ ആഗോളതലത്തിൽ 374,000 ടണ്ണിൻ്റെ കുറവുണ്ടാകുമെന്ന് ഇൻ്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ പ്രതീക്ഷിക്കുന്നു.

Chocolate enthusiasts worldwide are facing a bitter reality as cocoa prices soar to unprecedented levels, driven in part by the climate crisis wreaking havoc on crop harvests. Extreme weather events and shifting climate patterns have disrupted cocoa production for the third consecutive year, resulting in dwindling global supplies and surging prices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version