ശതകോടീശ്വരൻ അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ഒരുക്കങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയെ. വിവാഹ തീയതി അടുക്കും തോറും ആഡംബര ഒരുക്കങ്ങളും കൂടി കൂടി വരികയാണ്. ജൂലൈ 12 ആം തീയതി ആണ് ഈ വിവാഹം. വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ ലക്ഷങ്ങളും കോടികളും ചെലവഴിച്ചാണ് ഈ വിവാഹം നടത്താൻ പോകുന്നത് ഇതിനിടയിൽ ഇന്ത്യയിൽ ഇതുവരെ നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞതും ഏറ്റവും ചെലവേറിയതുമായ വിവാഹം ഏതാണ് എന്നൊരു ചർച്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ മക്കൾ ആയ ഇഷ അംബാനിയുടെയോ മകൻ ആകാശ് അംബാനിയുടെയോ വിവാഹം അല്ല ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹം എന്നാണ്.
ഖനന വ്യവസായിയും മുൻ കർണാടക മന്ത്രിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ മകളായ ബ്രാഹ്മണി റെഡ്ഡിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി വിക്രം ദേവ റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം ആണ് ഇക്കൂട്ടത്തിൽ ഒന്ന്. ആഡംബര വിവാഹങ്ങളെക്കുറിച്ച് പറയുമ്പോൾ ആഡംബരത്തിൻ്റെയും മഹത്വത്തിൻ്റെയും ഉദാഹരണമായി നിലകൊള്ളുന്ന ഒന്നാണ് ഈ റെഡ്‌ഡി വിവാഹം. മൊത്തം 500 കോടി രൂപ ചിലവ് കണക്കാക്കി, 2016 നവംബർ 6-ന് നടന്ന ഈ ചടങ്ങ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായി മാറുക ആയിരുന്നു.
തൻ്റെ മകളുടെ കല്യാണം എല്ലാവരും എന്നും ഓർത്തിരിക്കാൻ വേണ്ടി ആയിരുന്നു ജനാർദ്ദന റെഡ്‌ഡി ഈ പണം മുഴുവൻ മുടക്കിയത്. അഞ്ച് ദിവസങ്ങളിൽ, 50,000 അതിഥികളെ ഉൾപ്പെടുത്തി സമാനതകളില്ലാത്ത ആഡംബര പ്രദർശനം തന്നെ ആയിരുന്നു ഈ വിവാഹം. ബ്രാഹ്മണി റെഡ്ഡിയുടെ വിവാഹവസ്ത്രം, സ്വർണ്ണ നൂൽപ്പണികളുള്ള തിളങ്ങുന്ന ചുവന്ന കാഞ്ജീവരം സാരി ആയിരുന്നു. ഈ സാരി ആയിരുന്നു അത്യാഡംബര പരിപാടിയുടെ കേന്ദ്ര ആകർഷണം. പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ല നിർമ്മിച്ച സാരിക്ക് മാത്രം 17 കോടി രൂപ ആയിരുന്നു വില.
ബ്രാഹ്മണിയുടെ ആഭരണങ്ങളിലെ തിരഞ്ഞെടുപ്പും ഈ വിവാഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 25 കോടിയുടെ ഡയമണ്ട് ചോക്കർ നെക്ലേസാണ് അവളുടെ വധുവിൻ്റെ ഭംഗി കൂട്ടിയത്. ഹെയർ ആക്സസറികൾ, നെറ്റിച്ചുട്ടി, അഞ്ചു ലെയർ ഉള്ള നെക്ലേസ് എന്നിവയുൾപ്പെടെയുള്ള ബ്രൈഡൽ ആഭരണങ്ങളുടെ മുഴുവൻ ശേഖരത്തിന്റെയും വില 90 കോടി ആയിരുന്നു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന അതിഥികൾക്ക് കഴിയുന്നത്ര സുഖ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ ജനാർദ്ദന റെഡ്ഡി ശ്രദ്ധയാല് ആയിരുന്നു. ഇതിനായി ബാംഗ്ലൂരിലെ ഫൈവ്, ത്രീ സ്റ്റാർ ഹോട്ടലുകളിലെ 1,500 മുറികൾ ആയിരുന്നു അദ്ദേഹം റിസർവേഷൻ ചെയ്തത്. വിവാഹ പന്തലിൽ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ ഹംപിയെ അനുകരിക്കുന്ന ബോളിവുഡിലെ കലാസംവിധായകർ രൂപകൽപ്പന ചെയ്ത ഒരു സ്ഥലം തന്നെ ഉണ്ടായിരുന്നു.
ഇവൻ്റ് നടക്കുന്ന സ്ഥലത്തേക്കും മറ്റും അതിഥികളെ കൊണ്ടുപോകാൻ പ്രത്യേകം ഷെഡ്യൂളുകൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്. പതിനാറ് സ്വാദിഷ്ടമായ മിഠായികൾ അടങ്ങിയ രാജകീയ താലവും ഇവിടെ വന്ന അതിഥികൾക്ക് സമ്മാനമായി നൽകിയിരുന്നു. വിവാഹത്തിന് മാസങ്ങൾക്ക് മുൻപ് അയച്ച ക്ഷണക്കത്തിന് മാത്രം അഞ്ച് കോടി രൂപ ചെലവ് വന്നതായി പറയപ്പെടുന്നു.
Explore the opulent wedding of Brahmani Reddy, daughter of mining magnate G. Janardhana Reddy, with a total cost of Rs 500 crore, setting new standards for grandeur and extravagance in India.