ഫെരാരിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍കാര്‍. Tamil superstar Ajith Kumar Buys Ferrari

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂപ്പർതാരമാണ് നടൻ അജിത്ത്. സൂപ്പര്‍കാറുകളോടും റേസിങ്ങ് ബൈക്കുകളോടും ഉള്ള  താരത്തിന്റെ താത്പര്യം ആരാധകർക്കിടയിൽ വൈറൽ ആണ്. ഇപ്പോഴിതാ ഒരു സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ഈ സൂപ്പർസ്റ്റാർ. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ എസ്.എഫ്.90 സ്ട്രെഡല്‍ ആണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെരാരിയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ദുബായിയിൽ നിന്നാണ് അജിത് കുമാര്‍ ഈ വാഹനം സ്വന്തമാക്കിയതെന്നാണ് സൂചനകള്‍. ഫെരാരിയുടെ വാഹനനിരയില്‍ ഏറ്റവും കരുത്തുറ്റതും വേഗതയുള്ളതുമായ മോഡലുകളില്‍ പ്രധാനിയാണ് എസ്.എഫ്.90 സ്‌ട്രെഡല്‍. ഫെരാരിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍കാര്‍ കൂടിയാണിത്.

ഫെരാരിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് എസ്.എഫ്90 സ്ട്രേഡേല്‍. സ്പോര്‍ട്സ് കാറുകള്‍ക്ക് ഇണങ്ങുന്ന ഡിസൈനിനൊപ്പം  വേഗത്തിലുള്ള കുതിപ്പാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ആകര്‍ഷകമായ റേസിങ്ങ് റെഡ് നിറത്തിലുള്ള മോഡലാണ് അജിത് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 7.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

വി8 ടര്‍ബോ എന്‍ജിനില്‍ 986 ബിഎച്ച്പി പവര്‍ നല്‍കുന്ന ഈ ഫെരാരിയില്‍ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുണ്ട്, രണ്ടെണ്ണം മുന്നിലും ഒന്ന് പിന്നിലും. എസ്.എഫ്.90 സ്ട്രെഡലിന് മണിക്കൂറില്‍ 341 കിലോമീറ്ററാണ് പരമാവധി വേഗത. ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ വി8 എന്‍ജിന്‍ മാത്രം 769 ബിഎച്ച്പി കരുത്തേകും, മൂന്ന് ഇലക്ട്രിക് മോട്ടോറുംകൂടി ചേര്‍ന്ന് 217 ബിഎച്ച്പി പവറും. 7.9kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് ഊര്‍ജം പകരുന്നത്. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തുന്നത്.

പരമ്പരാഗത ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനെക്കാള്‍ 30 ശതമാനം അധിക വേഗത ഈ ഗിയര്‍ബോക്സ് നല്‍കുന്നുണ്ട്. ഇ ഡ്രൈവ്, ഹൈബ്രിഡ്, പെര്‍ഫോമെന്‍സ്, ക്വാളിറ്റി എന്നീ നാല് ഡ്രൈവിങ് മോഡുകളുണ്ട് എസ്.എഫ്.90-ക്ക്. 1570 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. പൂര്‍ണമായും ഇലക്ട്രിക്കില്‍ മാത്രം 25 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ എസ്.എഫ്.90-ക്ക് സാധിക്കും. 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനം 6.7 സെക്കന്റില്‍ 200 കിലോമീറ്റര്‍ കടക്കും.

Tamil film star Ajith Kumar adds the Ferrari SF90 Stradale to his impressive car collection. Discover the features of this stunning supercar and Ajith’s passion for high-performance vehicles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version