ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. എന്നാൽ അദ്ദേഹത്തിന്റെ അനുജൻ അനിൽ അംബാനിയാകട്ടെ ‘പാപ്പരായ’ ബിസിനസ്സുകാരനാണ്. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ നിന്നും കരകയറാൻ ഒരുങ്ങുകയാണ് അനിൽ അംബാനി എന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്നത് അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാമ്രാജ്യം തിരിച്ചുപിടിക്കാൻ അനിൽ അംബാനി, മുന്നിൽ നിന്ന് നയിക്കുന്നത് ഇവർ, Two men reviving reliance

പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. നേരത്തെ ജയ് അൻമോൾ അംബാനി റിലയൻസ് ക്യാപിറ്റലിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയിലായ സ്ഥാപനത്തെ പാപ്പരാകുന്നതിൽ നിന്നും ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് (IIHL) ഏറ്റെടുക്കുന്നതിൽ നിന്നും തടയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ 18ആം വയസ്സിൽ ബിസിനസിലേക്ക് കാലെടുത്തുവച്ച ജയ് അൻമോൾ പരിചയസമ്പന്നനായ ബിസിനസുകാരനായി വളർന്നുവരികയാണ്. കടബാധ്യതയിൽ മുങ്ങിയ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം തയ്യാറാണെന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നു.

2014ൽ ജയ് അൻമോൾ റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ചേർന്നു. 2017ൽ അദ്ദേഹം റിലയൻസ് ക്യാപിറ്റലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. റിലയൻസ് നിപ്പോൺ ലൈഫ് അസറ്റിൽ ജാപ്പനീസ് കമ്പനിയായ നിപ്പോണിൻ്റെ ഓഹരി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അൻമോൾ കമ്പനിയുടെ മൂല്യനിർണയം ഗണ്യമായി ഉയർത്തി. ഇങ്ങനെ ജയ് അൻമോളും ജയ് അൻഷുലും റിലയൻസ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

Jai Anmol and Jai Anshul Ambani are leading efforts to revive the financially troubled Reliance Group through debt reduction, new deals, and strategic involvement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version