“പഴങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴം ഒരു സീസണൽ ആനന്ദം മാത്രമല്ല, വൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കർഷകരിൽ ഒരു പേര് തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്-റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സാക്ഷാൽ മുകേഷ് അംബാനി! ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നതിന് അംബാനി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ മാമ്പഴത്തോട്ടമുള്ള കാര്യം അധികമാർക്കും അറിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഈ മാമ്പഴത്തോട്ടം റിലയൻസിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാക്കി മാറ്റുന്നു.

1997ലാണ് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായി എന്ന പേരിലുള്ള മാമ്പഴത്തോട്ടം ആരംഭിച്ചത്. തൊണ്ണൂറുകളിൽ റിലയൻസ് ജാംനഗർ എണ്ണ ശുദ്ധീകരണശാലയ്ക്ക് ചുറ്റും മലിനീകരണം ഉണ്ടാകുന്നതായും ഇത് തടയാൻ എന്തെങ്കിലും ചെയ്യണമെന്നും മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് കമ്പനിക്ക് മുന്നറിയിപ്പുകൾ ലഭിച്ചു. അങ്ങനെ മലിനീകരണം കുറയ്ക്കാനായാണ് കമ്പനി തരിശുഭൂമിയെ സമൃദ്ധമായ മാമ്പഴത്തോട്ടമാക്കി മാറ്റി ഹരിത സംരംഭം ആരംഭിച്ചത്. പരിസ്ഥിതി പരിഹാരമായി ആരംഭിച്ച മാമ്പഴത്തോട്ടം പിന്നീട് കാർഷിക അത്ഭുതമായി വളരുകയായിരുന്നു.

ഇന്ന് 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിൽ 200 ലധികം ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്യപ്പെടുന്നത്. അൽഫോൻസോ, കേസർ, രത്‌ന തുടങ്ങിയ പ്രശസ്തമായ ഇന്ത്യൻ ഇനങ്ങൾക്കൊപ്പം ഫ്ലോറിഡ, ഇസ്രായേൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ടോമി അറ്റ്കിൻസ്, കെന്റ് പോലുള്ള അന്താരാഷ്ട്ര മാമ്പഴ ഇനങ്ങളും  ഇവയിൽപ്പെടുന്നു. ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം, കൃത്യമായ വളപ്രയോഗം എന്നിവയിലൂടെ ഏകദേശം 600 ടൺ  വാർഷിക വിളവാണ് തോട്ടത്തിൽ നിന്നും ലഭിക്കുന്നത്. 


Mukesh Ambani’s 600-acre mango orchard in Gujarat makes Reliance one of the largest mango exporters globally

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version