ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന സഹകരണങ്ങൾ ചർച്ച ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാൻ സന്ദർശനം കഴിഞ്ഞ ദിവസം നടന്നത്. ചന്ദ്രയാൻ-5 ദൗത്യം അഥവാ ലൂപെക്സ് മിഷനിലൂടെ (Lunar Polar Exploration-LUPEX mission) ഇരുരാജ്യങ്ങളും കൈകോർക്കാനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ ഒരുമിച്ചുനിന്ന് പുരോഗതി കൈവരിക്കാനാണ് ഇന്ത്യയുടേയും ജപ്പാന്റേയും ഈ സുപ്രധാന നീക്കം.
ചന്ദ്രയാൻ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത വലിയ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-5. പ്രത്യേകിച്ച് ചന്ദ്രന്റെ സൗത്ത് പോൾ പ്രദേശത്തെ (Lunar South Pole) ശാസ്ത്രീയമായി വിശദമായി അന്വേഷിക്കുന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. സൂര്യപ്രകാശം ഒരിക്കലും എത്താത്ത Permanently Shadowed Regions (PSRs) എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ ജലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുകയാണ് ഇതിൽ പ്രധാനം.
ഈ ദൗത്യത്തിന് വേണ്ടി ഇന്ത്യ നിർമിച്ച ലാൻഡറും ജപ്പാൻ നിർമിച്ച റോവറും ഉപയോഗിക്കും. ചന്ദ്രോപരിതലത്ത് ഇതുവരെ വിന്യസിച്ചതിൽ ഏറ്റവും ഭാരമേറിയ റോവറായിരിക്കും ഇത്. ജപ്പാന്റെ H3-24L റോക്കറ്റിലൂടെയാണ് വിക്ഷേപണം നടക്കുക. ഇതോടൊപ്പം ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് വേണ്ടിയുള്ള നിരവധി ഉപകരണങ്ങളും ഇന്ത്യ നൽകും
India and Japan announce a collaboration on the Chandrayaan-5 mission, an advanced lunar project to explore the Moon’s south pole for water and ice.