ഓപ്പറേഷന്‍ തൂഫാന്‍ നടപടികൾ സംസ്ഥാനത്ത് വ്യാപിപ്പിക്കും എന്ന് ബജറ്റ് ഉറപ്പ് നൽകുന്നു. പുതുതലമുറ ലഹരി വസ്തുക്കള്‍’ ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. മയക്ക് മരുന്നിന്റെ ഉൽഭവം കണ്ടെത്തി ഉൻമൂലനം ചെയ്യാൻ മറ്റ് വകുപ്പുകളുമായി ചേർന്ന് പദ്ധതി നടപ്പാക്കും.

വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതി തുടർന്നും നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 1422.6 കോടി രൂപ വകയിരുത്തി.
സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം(Income support scheme) നല്‍കും. പൂട്ടി കിടക്കുന്ന ഫാക്ടറികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി നടപടികള്‍ സ്വീകരിക്കും
വനിതകള്‍ക്കായി ‘കൃഷി സഖി – വനിതാ കര്‍ഷക വികസന പരിപാടി’ നടപ്പാക്കും.സ്ത്രീകൾക്കും ട്രാൻസ് ജൻടേഴ്സിനും KSRTC ഓർഡിനറി സൗജന്യ യാത്രക്കായി 600 കോടിയും, അംഗൻവടി വർക്കർമാർക്കും , ഹെൽപ്പർമാരക്കും ജൂൺ 1 മുതൽ പ്രഖ്യാപിച്ച ഓണറേറിയത്തിനായി 66.2 കോടിയും , ആശാ വർക്കർമാർക്കയി 78.4 കോടിയും വകയിരുത്തിയിട്ടുണ്ട്.വനിതകൾക്ക് മൽസ്യ വിപണനത്തിന് ഷീ സ്കൂട്ടറുകൾ അനുവദിക്കും.
Kerala Budget scales up Operation Toofan anti-drug drive and introduces the Magalkkoppam project for women safety, alongside ₹600 Cr for free KSRTC travel.
