വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ റെയ്മണ്ട് ഗ്രൂപ്പ് അടുത്ത ഘട്ട വളർച്ചയ്ക്കായി എയ്റോസ്പേസ്, പ്രതിരോധ നിർമ്മാണ മേഖലകളിൽ വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ആഗോള കമ്പനികൾ ചൈനയ്ക്ക് പുറത്തേക്ക് വിതരണ ശൃംഖല വ്യാപിപ്പിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി, അത്യാധുനിക വിമാന ഘടകങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ ലക്ഷ്യമിടുന്നത്.

2026 സാമ്പത്തിക വർഷത്തിൽ റെയ്മണ്ടിന്റെ എയ്റോസ്പേസ് വിഭാഗം 26 ശതമാനം വളർച്ച കൈവരിച്ചതോടെ കമ്പനിയുടെ എഞ്ചിനീയറിംഗ് പോർട്ട്ഫോളിയോയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി ഇത് മാറി. നിലവിൽ നിർണ്ണായകമായ എയ്റോ-എഞ്ചിൻ, ലാൻഡിംഗ് ഗിയർ ഘടകങ്ങൾ വിതരണം ചെയ്യുന്ന കമ്പനി, ഉൽപ്പാദനം വർദ്ധിപ്പിക്കാനും ആഗോള ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തമാക്കാനും നടപടികൾ സ്വീകരിച്ചുവരികയാണ്. കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും ദീർഘകാല തയ്യാറെടുപ്പുകളും ആവശ്യമുള്ള ഈ മേഖലയിൽ, നിലവിലുള്ള നിർമ്മാണ മികവ് തങ്ങൾക്ക് വലിയ മുൻതൂക്കം നൽകുമെന്നും സിംഘാനിയ ‘ബിസിനസ് ലൈനിന്’ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Gautam Hari Singhania’s Raymond Group plans major investments in aerospace and defense components manufacturing, following a 26% growth in FY26. Read details.
