കല്യാൺ ഗ്രൂപ്പിനു (Kalyan Group) കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ കല്യാൺ ഹോംസിന്റെ (Kalyan Homes) ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറാകുന്നതെന്ന സവിശേഷതയുമുണ്ട്. ബ്രാൻഡ് അംബാസഡറെന്ന നിലയിൽ കല്യാൺ ഹോംസിന്റെ മെയിൻലൈൻ ക്യാംപെയ്നുകളുടെ മുഖമായി താരം മാറും. നിവിൻ പോളിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കല്യാൺ ഹോംസ് മാനേജിങ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു.

അടുത്ത സാമ്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച് പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകർ പ്രമോട്ട് ചെയ്യുന്ന കല്യാൺ ഹോംസിന് നിലവിൽ കേരളത്തിലെമ്പാടുമായി 25 പ്രോജക്ടുകളുണ്ട്. കൊച്ചി തേവരയിൽ ആരംഭിച്ച ‘എ ഡിഫറെന്റ് സ്റ്റോറി’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്ടും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ ആരംഭിക്കും.
Kalyan Homes, the real estate wing of Kalyan Group, announces actor Nivin Pauly as its brand ambassador. The group plans a ₹600 crore investment for 5 new residential projects across Kerala, including Kochi, Trivandrum, Thrissur, and Kozhikode
