സിലിക്കൺ വാലിയിലെ അതികായന്മാരെപ്പോലും അമ്പരപ്പിക്കുന്ന നേട്ടങ്ങളുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ Self-made വനിതയാണ് സോഹോ കോർപ്പറേഷൻ സഹസ്ഥാപക രാധാ വെമ്പു. 55300 കോടി രൂപയുടെ ആസ്തിയുള്ള ഇവർ ചെന്നൈ ആസ്ഥാനമായുള്ള ഈ ആഗോള ടെക് കമ്പനിയുടെ 47.8 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നു.

ഹുറൂൺ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം വനിതാ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയ രാധാ വെമ്പു, സോഹോ മെയിൽ എന്ന പ്രമുഖ ഉൽപ്പന്നത്തിന്റെ പ്രോജക്ട് മാനേജരായാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബാഹ്യ നിക്ഷേപങ്ങളില്ലാതെ ലാഭം ബിസിനസ്സിൽ പുനർനിക്ഷേപിച്ചും ഗവേഷണത്തിന് മുൻഗണന നൽകിയും സോഹോയെ വളർത്തിയെടുത്ത ഇവർ പ്രശസ്തിയിൽ നിന്നും മാധ്യമശ്രദ്ധയിൽ നിന്നും എപ്പോഴും അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നു. ബിസിനസ്സ് നേട്ടങ്ങൾക്കൊപ്പം തന്നെ സ്ത്രീശാക്തീകരണത്തിനും ഗ്രാമീണ വികസനത്തിനുമായി വലിയ തുക സംഭാവന നൽകുന്ന മികച്ച ജീവകാരുണ്യ പ്രവർത്തക കൂടിയാണ് രാധാ വെമ്പു
With a net worth of ₹55,300 crore, Zoho co-founder Radha Vembu tops the Hurun India list as the richest self-made woman. Learn how she built a global tech empire from Chennai
