ഒയോയുടെ (OYO) മാതൃകമ്പനിയായ പ്രിസം, 6650 കോടി രൂപയുടെ പ്രാഥമിക ഓഹരി വിപണി വില്പനയ്ക്കായി (IPO) വിപണി നിയന്ത്രകരായ സെബിക്ക് (Sebi) മുൻപാകെ പുതുക്കിയ കരട് രേഖകൾ സമർപ്പിച്ചു. പൂർണ്ണമായും പുതിയ ഓഹരികളുടെ വില്പന മാത്രമുള്ള (Fresh Issue) ഈ ഐപിഒയിൽ നിലവിലുള്ള നിക്ഷേപകരോ സ്ഥാപകരോ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കില്ല (No OFS).

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയിൽ 4,987.5 കോടി രൂപ കമ്പനിയുടെ കടബാധ്യതകൾ തീർക്കാനായിരിക്കും ഉപയോഗിക്കുകയെന്ന് പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ (UDRHP) വ്യക്തമാക്കുന്നു. മുൻപ് ഒറാവൽ സ്റ്റേയ്സ് എന്നറിയപ്പെട്ടിരുന്ന കമ്പനി പ്രിസം എന്ന് റീബ്രാൻഡ് ചെയ്തതിന് ശേഷം, നടപ്പുസാമ്പത്തിക വർഷത്തെ മികച്ച ലാഭനേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുവിപണിയിലേക്ക് പ്രവേശിക്കാൻ പുതിയ ശ്രമം നടത്തുന്നത്.
Oyo’s parent company Prism has filed updated papers with SEBI for a ₹6,650 crore IPO. The fresh issue aims to utilize ₹4,987.5 crore for debt repayment
