കാനഡയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആറ് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഷിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നംഗ്യ സി ഖാംപയും കോൺസൽ ജനറൽ സോമനാഥ് ഘോഷും ചേർന്ന് സ്വീകരിച്ചു.

കാനഡയിലെ ആദ്യ ഇന്ത്യ-കാനഡ സാമ്പത്തിക സംവാദത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി അമേരിക്കയിൽ എത്തിയത്. അമേരിക്കയിൽ വെച്ച് നടക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അവർ ഇന്ത്യൻ സംഘത്തെ നയിക്കും. ഷിക്കാഗോയിലും ന്യൂയോർക്കിലുമായി പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തുന്ന മന്ത്രി, ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും സാമ്പത്തിക വളർച്ചയും ചർച്ച ചെയ്യും. സെപ്റ്റംബർ 2 വരെ നീളുന്ന സന്ദർശനത്തിനിടയിൽ നാസ്ഡാക് (NASDAQ) ബെൽ റിങ് ചടങ്ങിലും അവർ പങ്കെടുക്കും.
Union Finance Minister Nirmala Sitharaman arrives in the US for a 6-day visit to lead the Indian delegation at G20 meetings and engage with global business leaders
