അനലോഗ് പനീർ (Analogue paneer) അഥവാ കൃത്രിമ പനീറിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സെപ്റ്റംബർ 24ന് നടക്കുന്ന യോഗത്തിൽ തീരുമാനമാകും. പാൽ ഘടകങ്ങൾക്ക് പകരം സസ്യഎണ്ണകളും സ്റ്റാർച്ചും മറ്റ് കൃത്രിമ ചേരുവകളും ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ പനീറാണ് അനലോഗ് പനീർ.

ഇതിന്റെ ഉപയോഗം തടയുന്നതിനായി സംസ്ഥാനങ്ങളുടെ പിന്തുണ ലഭിച്ചാൽ രാജ്യവ്യാപക നിരോധനം നടപ്പിലാക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മേധാവി രണിത് പുൻഹാനി വ്യക്തമാക്കി. ഇതിനകം തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഈ ഉൽപ്പന്നത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ FSSAI കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ലക്ഷക്കണക്കിന് നോട്ടീസുകൾ നൽകുകയും, 5,000-ത്തിലധികം ഫുഡ് ലൈസൻസുകൾ റദ്ദാക്കുകയും, 600-ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പിഴയും കർശന ശിക്ഷാ നടപടികളും നടപ്പിലാക്കിയതോടെ നിയമലംഘനങ്ങൾ കുറഞ്ഞുവരികയാണെന്ന് അധികൃതർ അറിയിച്ചു.
FSSAI considers a nationwide ban on non-dairy analogue paneer pending consensus from all states, as regulatory authorities step up food safety enforcement across India.
