Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ആവശ്യം
Gadgets

സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ആവശ്യം

Cyber സുരക്ഷയിൽ ശ്രദ്ധ ആവശ്യമെന്ന് ജ്യോതി രാമസ്വാമി
News DeskBy News Desk15 June 2022Updated:15 June 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിന്റെ നാളുകളിലാണ് നാം ജീവിക്കുന്നതെന്ന് TCS സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായ ജ്യോതി രാമസ്വാമി. സൈബർ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പറയേണ്ടത് വിശ്വാസം അഥവാ Trustനെ കുറിച്ചാണ്. സുരക്ഷയുടെ മറ്റൊരു വശമാണ് വിശ്വാസം. സൈബർ ലോകത്തും ഭൗതിക ലോകത്തും സുരക്ഷിതമായ രീതിയിൽ നിങ്ങളുടെ ചുറ്റുപാടിനെ എങ്ങനെ ക്രമീകരിക്കാമെന്നതിനാണ് പ്രാമുഖ്യം. സൈബർ സുരക്ഷയിൽ ഏറ്റവും പ്രധാനമായി 3 ഘടകങ്ങളാണുള്ളത്. CIA എന്ന് അവയെ ചുരുക്കി വിളിക്കാം. അതായത്, രഹസ്യാത്മകത, സമഗ്രത, ലഭ്യത (Confidentiality, integrity, availability) എന്നിവയാണവ. ഓരോ തരത്തിലുള്ള ഡാറ്റയും കൈകാര്യം ചെയ്യേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ തരത്തിലാണ്. ഒരു സൈബർ യുഗത്തിൽ നിങ്ങളുടെ specific intellectual property എപ്പോഴും രഹസ്യാത്മകമായി സൂക്ഷിക്കണം. ഇത്തരം ഐപികൾ പരമാവധി സ്വന്തമായി രജിസ്റ്റർ ചെയ്ത് സംരക്ഷിക്കേണ്ടതുണ്ട്, രഹസ്യാത്മകതയെന്ന് ഉദ്ദേശിക്കുന്നത് അതാണ്. വെബ്സൈറ്റ്, പബ്ലിഷിംഗ് എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പൊതുവേ സമഗ്രതയെ (integrity) വിശദീകരിക്കാറുള്ളത്. നിങ്ങൾ പബ്ലിഷ് ചെയ്യുന്നത് എന്തായാലും അത് read only copy ആയിരിക്കണം, മറ്റൊരാളിന്റെ മോഡിഫിക്കേഷൻസ് സാദ്ധ്യമാകാത്ത രീതിയിലുള്ളത്. മൂന്നാമത്തേത് ലഭ്യതയാണ് (availability). ലഭ്യത ഉറപ്പാക്കാൻ ശക്തമായ ഒരു ബാക്ക് അപ്പ് മെക്കാനിസം ആവശ്യമാണ്.

മറ്റൊരു പ്രധാന ഘടകം കൂടിയുള്ളത് ഉത്തരവാദിത്തം (accountability) ആണ്. ആര്, എന്ത്, ഏതുസമയത്ത് ചെയ്യുന്നുവെന്നതാണ് ഇത്. ടെലികോം, ബാങ്കിംഗ്, ആരോഗ്യം അങ്ങനെ ഏതുമേഖലയായാലും അതിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പങ്ക്, ഉത്തരവാദിത്തം, അവകാശം (Role, Responsibility, Right) എന്നിവയെക്കുറിച്ച് കൃത്യവും വ്യക്തവുമായ ധാരണയുണ്ടായിരിക്കണം. സെക്യൂരിറ്റി ഒരു റോക്കറ്റ് സയൻസ് അല്ല, അത് ഒരു കോമൺ സെൻസ് ആണ്. ഒരു ഫോൺ ലോക്കോ പാസ് വേർഡോ സൃഷ്ടിക്കുമ്പോൾ ഫെയ്സ് റെക്കഗ്നിഷനെക്കാൾ നല്ലത് ഫിംഗർ പ്രിന്റ് ഉപയോഗിച്ചുള്ള ഓപ്പണിംഗ് രീതിയാണ്. മറ്റൊന്ന് സ്വകാര്യതയാണ്. ഏറ്റവും പ്രധാനം വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയെന്നതാണ്. എന്തിനുവേണ്ടിയാണെങ്കിലും വ്യക്തിവിവരങ്ങൾ കൈമാറും മുൻപ് ചോദ്യങ്ങൾ ചോദിക്കുക, എന്തിനുവേണ്ടിയാണ് ഓരോ വ്യക്തിവിവരങ്ങളും കൈമാറുന്നത് എന്നതിൽ ധാരണയുണ്ടായിരിക്കണം. സെക്യൂരിറ്റി മേഖലയിലുള്ള സ്ത്രീകളുടെ എണ്ണം വളരെ വളരെ കുറവാണ്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും അത്രത്തോളം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ് ഈ മേഖല. ആപ്പ് പെർമിഷനുകളടക്കം സ്ഥിരമായി നൽകാറുള്ള ഏതൊരു സാധാരണക്കാരനും സൈബർസുരക്ഷയെക്കുറിച്ചും ക‍ൃത്യമായ അറിവുണ്ടാകേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക….

Automobile industry banner cyber security Cyber security India cyber security threats passwords technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil