Author: News Desk
ഇലക്ട്രോണിക് പ്രൊഡക്റ്റ് മേക്കര്‍ Sony കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഫോര്‍ സീറ്റര്‍ ഇലക്ട്രിക്ക് സെഡാനാണ് Sony അവതരിപ്പിക്കുക. Bosch, Qualcomm എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. Vision S എന്ന മോഡല്‍ CES 2020 ഇവന്റില്‍ Sony അവതരിപ്പിക്കും. ഓസ്ട്രിയ ആസ്ഥാനമായ Magna Styer കമ്പനിയാണ് എഞ്ചിനീയറങ്ങില്‍ സപ്പോര്‍ട്ട് ചെയ്തത്. 33 സേഫ്റ്റി സെന്‍സറുകളാണ് കാറിലുള്ളത്. മികച്ച ഓഡിയോ എക്സ്പീരിയന്‍സിനായി 360 റിയാലിറ്റി ഓഡിയോയും. എന്റര്‍ടെയിന്‍മെന്റിനും ഡ്രൈവിങ്ങ് ഇന്‍ഫര്‍മേഷനുമായി പനോരമിക് സ്ക്രീന്‍. ഇന്റേണല്‍ സെന്‍സറുകളും കാറിലുണ്ട്. പുതിയതായി ഡിസൈന്‍ ചെയ്ത AV പ്ലാറ്റ്ഫോമിലാണ് പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ലൗഡ് അപ്ഡേറ്റിങ്ങ് സൗകര്യവുമുണ്ട്. 4.8 സെക്കന്റുകള്‍ കൊണ്ട് 99 km വേഗത കൈവരിക്കും: 239 km ആണ് ടോപ് സ്പീഡ്
Reliance Jio സബ്സ്ക്രൈബേഴ്സിന് ആഹ്ലാദിക്കാന്‍ വൈഫൈ സര്‍വീസ് കോളിങ്ങ്. വൈഫൈ വഴി വോയിസ്- വീഡിയോ കോള്‍ ചെയ്യാം. ജിയോ വൈഫൈ സര്‍വീസ് ഫ്രീയായി ലഭിക്കുമെന്നും Reliance. എയര്‍ടെല്‍ വൈഫൈ കോളിങ്ങ് സര്‍വീസ് ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോയും സമാന സര്‍വീസ് ഇറക്കുന്നത്. ഏത് വൈഫൈ കണക്ടിവിറ്റി വഴിയും യൂസര്‍ക്ക് കോള്‍ നടത്താന്‍ സാധിക്കും.
Sony introduces its first-ever car at CES 2020. Titled Vision S, the EV redefines cars as entertainment space. Vision-S is made with the assistance of companies such as Bosch and Qualcomm. Austria-based Magna Styer supported the engineering of the vehicle. The basic prototype is a four-seater electric sedan. Vision-S is equipped with 33 safety sensors inside and outside. It also comes with a 360 degree reality audio to enjoy an immersive audio experience. Panoramic dashboard screen for entertainment and driving info is another speciality of the vehicle. There are internal sensors to detect occupants. The prototype is built on a newly designed…
42 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ Google Assistant. വെബ്സൈറ്റില്‍ നിന്നും ട്രാന്‍സ്ലേറ്റ് ചെയ്യാനും റീഡ് ചെയ്യാനും സാധിക്കും. ഈ വര്‍ഷം തന്നെ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഫീച്ചര്‍ ലോഞ്ച് ചെയ്യും. യൂസേഴ്സിന് ഇലക്ട്രിക്ക് ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കാവുന്ന IoT ബേസ്ഡ് ഫീച്ചറും Google ഉടന്‍ ഇറക്കും. ഗൂഗിള്‍ വോയിസ് അസിസ്റ്റന്റായ Nest Mini പ്ലാറ്റ്ഫോമിലും കൂടുതല്‍ അപ്ഡേഷന്സുണ്ടാകുമെന്നും Google.
മുഖം മോര്‍ഫ് ചെയ്ത് സൃഷ്ടിക്കുന്ന കൃത്രിമ വീഡിയോകള്‍ക്ക് തടയിടാന്‍ Facebook. ഡീപ്പ് ഫേക്ക് വീഡിയോകള്‍ ട്വിറ്റര്‍ വിലക്കിയതിന് പിന്നാലെയാണിത്. ഡീപ്പ് ഫേക്ക് വീഡിയോകള്‍ റിമൂവ് ചെയ്യുന്നതിന് പകരം ആദ്യഘട്ടത്തില്‍ മാര്‍ക്ക് ചെയ്യും. പാരഡി-ആക്ഷേപഹാസ്യ വീഡിയോകളെ വിലക്കില്ലെന്നും Facebook. ഇക്കാര്യത്തില്‍ ടെക്നിക്കല്‍-ലീഗല്‍ വിദഗ്ധരുമായി Facebook ചര്‍ച്ചയില്‍.
മികച്ച ടേണോവര്‍ നേടുന്ന സംരംഭമുണ്ടാകണമെങ്കില്‍ കഠിനാധ്വാനവും പ്രകടനമികവും കാഴ്ച്ചവെക്കുന്ന ഒരു ടീം വേണമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ വന്‍വരുമാനത്തിന്റെ ശ്രോതസ് ഇന്ത്യയില്‍ ഒരാള്‍ ഒറ്റയ്ക്ക് നിര്‍മ്മിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം വരും. അതും ഇന്റര്‍നെറ്റ് യുഗത്തിന്റെ വിപ്ലവമായ യൂട്യൂബില്‍ നിന്നും. യൂട്യൂബ് വിജയഗാഥയില്‍ ഇന്ത്യയുടെ പേര് വാനേളമുയര്ത്തിയ കലാകാരന് ഇന്ന് കോടികള്‍ കൊയ്യുന്ന താരമാണ്. ഭുവന് ബം എന്ന യുവാവിന് ഇന്ന് 14 മില്യണ്‍ സബ്സ്ക്രൈബേഴ്സും 1.5 ബില്യണ്‍ വ്യൂസുമുണ്ട്. യൂട്യൂബ് കോമഡി ചാനലായ ബിബി കി വൈന്സിലൂടെയാണ് ഭുവന് പ്രധാനമായും അറിയപ്പെടുന്നത്. 2 മുതല്‍ 8 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു, മാത്രമല്ല അവ ഒരു നഗരത്തിലെ കൗമാരക്കാരന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ജീവിതം അവതരിപ്പിക്കുന്നു. തന്റെ ഫോണിന്റെ മുന്‍ ക്യാമറ ഉപയോഗിച്ചാണ് ഭുവന് മുഴുവന്‍ വീഡിയോകളും ചിത്രീകരിക്കുന്നതും എല്ലാ കഥാപാത്രങ്ങളും സ്വയം അവതരിപ്പിക്കുന്നതും. ആക്ഷേപഹാസ്യം മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ബിബി കി വൈന്‍സ് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രിയമാണ്.…
അടുക്കളയില്‍ സഹായത്തിന് റോബോട്ടിക്ക് കൈകളുമായി Samsung. റോബോട്ടിക് ആമിന്റെ പ്രോഡക്ട് ഡെമോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍. കമ്പനിയുടെ സ്മാര്‍ട്ട് ഹോം കണ്‍സപ്റ്റിലുള്ള പ്രൊഡക്ടാണിത്. വര്‍ക്കിങ്ങ് ഏരിയയില്‍ ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് കൈകള്‍ കുക്കിംഗിന് സഹായിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിലുള്ളത്. AI ബേസ്ഡ് പ്രൊഡക്ട് എപ്പോള്‍ വിപണിയിലെത്തും എന്ന് വ്യക്തമല്ല.
We have heard stories of kids who earn a million dollars. Such stories, like the kid who made 1.3 mn dollar per month within the age of eight, surely inspire entrepreneurs.Christian Owens, a unique talent who earned 1 million dollars at the age of 16. A British, he learned web designing at a very young age and started own designing company when he was 14. He harvested billions by developing application packages even for Mac Os. Emil Motycka started lawn mowing business when he was nine. At the age of 13, he bought a lawnmower and started his enterprise Motycka Enterprise, taking a loan of…
വാട്സാപ്പില്‍ ഇനി പരസ്യങ്ങളെത്തും. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോലുള്ള പരസ്യങ്ങളാണ് വാട്സാപ്പില്‍ എത്തുക. Facebook Marketing Summit (FMC) 2019 പ്രോഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യത്തിലെ കണ്ടന്റിന്റെ വിശദവിവരങ്ങള്‍ അറിയാന്‍ സൈ്വപ്പ് ചെയ്താല്‍ മതിയാകും. സ്റ്റാറ്റസ് സെക്ഷനിലാകും പരസ്യങ്ങള്‍ എത്തുക
ഓണ്‍ലൈനായി പണമടയ്ക്കുന്നത് ലളിതമാക്കാന്‍ Flipkart. ഗ്ലോബല്‍ പേയ്മെന്റ് കമ്പനി visa ഫ്ളിപ്പ്കാര്‍ട്ടില്‍ Visa Safe Click (VSC) ഇന്റഗ്രേറ്റ് ചെയ്യും. 2000 രൂപയ്ക്ക് വരെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വണ്‍ടൈം ഒടിപി എന്റര്‍ ചെയ്യുന്നത് ഒഴിവാക്കാം. VSC ഫ്ളിപ്പ്കാര്‍ട്ട് ആപ്പ് വഴിയും ലഭ്യം. 2000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഒടിപി വേണം. കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് നീക്കം സഹായമാകും.