Author: News Desk

രാജ്യത്ത് 100 എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ Oneplus. 50 നഗരങ്ങളിലായി സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. റീട്ടെയില്‍ ബിസിനസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് Oneplus. നിലവില്‍ രാജ്യത്ത് 25 എക്സ്പീരിയന്‍സ് സ്റ്റോറുകളും, 70 സര്‍വീസ് സെന്ററുകളും 2000 റീട്ടെയില്‍ സ്റ്റോറുകളുമാണ് കമ്പനിക്കുള്ളത്. റിസര്‍ച്ച് & ഡെവലപ്പ്മെന്റിന് വേണ്ടി 1000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു

Read More

രാജ്യം കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന്ന വേളയില്‍ തന്നെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെ പറ്റിയും ചര്‍ച്ചകള്‍ ഉയരുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്തുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും അനലൈസ് ചെയ്യുന്നതിനൊപ്പം ടാക്സിലടക്കം വരേണ്ട മാറ്റങ്ങളെ പറ്റിയും വിദഗ്ധര്‍ പറയുന്നു. ഈ അവസരത്തില്‍ വരുന്ന ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്ന കാര്യങ്ങളെ പറ്റി ചാനല്‍ അയാം ഡോട്ട്കോമിനോട് സംസാരിക്കുകയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ CA T.S Anantharaman. വെല്ലുവിളി ഗുരുതരമല്ല സാമ്പത്തിക രംഗത്ത് വെല്ലുവിളിയുണ്ട്, എന്നാല്‍ ഗുരുതരമല്ലെന്ന് ടി.എസ് അനന്തരാമന്‍ പറയുന്നു. ഇന്ത്യ ഓര്‍ഗനൈസ്ഡ് ഇക്കണോമിയാകുന്ന സമയമാണിത്. നിലവിലെ പ്രശ്‌നങ്ങള്‍ ഇക്കണോമി ചിട്ടയായി നീങ്ങാന്‍ പോകുന്നതിന്റെ സ്റ്റെപ്പിങ്ങ് സ്റ്റോണാണ്. സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ബജറ്റില്‍ അനുകൂല ഘടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ടാക്‌സ് ഫോര്‍മാലിറ്റി ലളിതമാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സാധാരണക്കാര്‍ക്ക് ഗുണകരമായ ബജറ്റാകുമെന്നും അനന്തരാമന്‍ കൂട്ടിച്ചേര്‍ത്തു.

Read More

Central govt announces set-up of National Startup Advisory Council. The new initiative will come of much help for the policy-making process of the Indian Startup ecosystem. Minister of Railways and Commerce Piyush Goyal will be leading the council. The council will have government representatives and successful startup founders as members. Membership in the council is valid for two years period. Startups Ola and Byju’s may possibly become members. Central Government aims to encourage innovation among all including students. Focus will be on economic sectors, semi-urban and rural areas. Will solve unnecessary restrictions startups face. First meeting will be held before the 2020 budget.

Read More

ഇന്ത്യന്‍ ടെക്‌നോളജി ഇന്നൊവേഷന് 37 കോടിയുടെ ഫണ്ടുമായി യുകെ. ഇന്നൊവേഷന്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ക്ക് ടെക്നോളജി സൊലൂഷ്യന്‍ കണ്ടെത്തുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ AI ടെക്നോളജിയിലും മഹാരാഷ്ട്രയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റിയിലും ഫോക്കസ് ചെയ്യുന്ന പദ്ധതിയാണിത്. എനര്‍ജി സ്റ്റോറേജ് മുതല്‍ ഡ്രോണ്‍ മൊബിലിറ്റിയില്‍ വരെ പ്രപ്പോസലുകളും പദ്ധതിയിലൂടെ ക്ഷണിക്കുന്നുണ്ട്.

Read More

പഴയ ആന്‍ഡ്രോയിഡ്, ios ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് Whats App. ios 8, Android 2.3.7 എന്നീ വേര്‍ഷനുകളില്‍ ഫെബ്രുവരി 1 മുതല്‍ ലഭിക്കില്ല. ഈ വേര്‍ഷനുകളില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനോ ഉള്ള അക്കൗണ്ട് റീ-വേരിഫൈ ചെയ്യാനോ സാധിക്കില്ല. ജനുവരി 1 മുതല്‍ വിന്‍ഡോസ് ഫോണിന് നല്‍കുന്ന സപ്പോര്‍ട്ട് Whats App അവസാനിപ്പിച്ചിരുന്നു. വാട്ട്സാപ്പിലെ ഏതാനും ഫീച്ചറുകളും വൈകാതെ അവസാനിക്കുമെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് അറിയിച്ചു

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നേടാനും വളരാനും സഹായിക്കുന്ന സീഡിംഗ് കേരള അഞ്ചാം എഡിഷന്‍ ഫെബ്രുവരി 7നും 8നും കൊച്ചിയില്‍ നടക്കും. ഏറെ വ്യത്യസ്തതയോടെയാണ് എത്തുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സീഡിംഗ് കേരള സമ്മിറ്റ് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകരുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കുന്ന കേരളത്തിലെ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിനെയാണ് സമ്മിറ്റ് ഫോക്കസ് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെ കണക്ട് ചെയ്യാനുള്ള അവസരത്തിന് പുറമേ മെന്ററിങ്ങും സപ്പോര്‍ട്ടും നല്‍കുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു. യൂണികോണുകളില്‍ നിക്ഷേപിച്ചവരുമായി വരെ സംവദിക്കാന്‍ അവസരം എച്ച്എന്‍ഐകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തെക്കുറിച്ചുള്ള സാധ്യതകള്‍ പരിചയപ്പെടാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വെഞ്ച്വര്‍ ക്യാപിറ്റലിസ്‌റ്, എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നിവരുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംവദിക്കാനുമുള്ള വലിയ വേദിയാണ് സീഡിംഗ് കേരള. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ipo മാര്‍ക്കറ്റിലേക്ക് ചുവടുവെക്കാനും, യൂണിക്കോണ്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചവരുമായി കണക്ട് ചെയ്യാനും സീഡിംഗ് കേരള വേദിയൊരുക്കും. ലോക്കല്‍…

Read More

ഫ്രോഡ് ട്രാന്‍സാക്ഷനുകള്‍ തടയാന്‍ Paytm Payments Bank. യൂസറിന്റെ ഫോണില്‍ ഫ്രോഡ് ആപ്പുകളുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു. സംശയകരങ്ങളായ ആക്ടിവിറ്റികള്‍ ബ്ലോക്ക് ചെയ്യുന്നതിനായി AI ടെക്നോളജിയും ഉപയോഗിക്കും. ഏറ്റവും പുതിയ സൈബര്‍ സെക്യൂരിറ്റി ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെന്ന് Paytm. 200 സൈബര്‍ സെക്യൂരിറ്റി എക്സ്പര്‍ട്ടുകളുള്ള ടീമാണ് കമ്പനിക്കുള്ളത്.

Read More

ISRO Gaganyaan സ്‌പെയ്‌സ് മിഷനില്‍ ഹ്യൂമനോയിഡ് റോബോട്ടും ഭാഗമാകും. ഇതിനായി Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഹാഫ് ഹ്യുമനോയിഡ് റോബോട്ടാണിത്. ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടില്‍ പ്രത്യേക സെന്‍സറുകളുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച സ്‌പെയ്‌സ് ക്രാഫ്റ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ പ്രൊജക്ടാണ് Gaganyaan. 2020 അവസാനത്തോടെ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കും. കൊമേഷ്യല്‍ പൈലറ്റായ Nagarjun Dwarakanath റോബോട്ടിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 2020 ഡിസംബര്‍-2021 ജൂണ്‍ ഷെഡ്യൂളിലുള്ള മിഷനില്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കില്ല. 2022ല്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കുന്ന പ്രൊജക്ടിനായി Vyommitraയെ പ്രിപ്പയര്‍ ചെയ്യുകയാണ്. മംഗള്‍യാന്‍, ചന്ദ്രയാന്‍ 2 എന്നിവയുടെ വിജയത്തിന് ശേഷം ആഗോള തലത്തില്‍ ISRO തിളങ്ങി നില്‍ക്കുകയാണ്.

Read More