Author: News Desk
സ്റ്റാർട്ടപ്പ് വളർത്തുന്നതാണ് ഏറ്റവും വലിയ കിക്കെന്നും സ്വന്തം സ്റ്റാർട്ടപ്പ് കൺമുന്നിൽ വളരുന്നതിലും വലിയ സന്തോഷം വേറെയില്ലെന്നും മൈ കേർ ഹെൽത്ത് (MyKare Health) സ്ഥാപകനും സിഇഓയുമായ സെനു സാം (Senu Sam). ഡിജിറ്റൽ ഹെൽത്ത് ഫിൻടെക് സ്റ്റാർട്ടപ്പായ മൈ കേറിനെക്കുറിച്ചും സംരംഭത്തിന്റെ വിജയവഴിയെക്കുറിച്ചും ‘സംരംഭമാണ് എന്റെ ലഹരി’ എന്ന ചാനൽ അയാം ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) ഇൻക്യുബേറ്റഡ് ആയിട്ടുള്ള, ഇന്ത്യയിൽ പതിനഞ്ചോളം നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഫിൻടെക് സ്റ്റാർട്ടപ്പാണ് മൈ കേർ. ആലപ്പുഴ ജില്ലയിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന സെനു നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ബിസിനസ് ലോകത്തേക്ക് എത്തുന്നത്. പഠനകാലത്ത് ഫീസ് കൊടുക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയിരുന്നു. പഠനത്തിൽ ശരാശരിയായിരുന്നെങ്കിലും നേതൃപാടവം കൊണ്ട് സെനു ചെറുപ്പകാലം തൊട്ടേ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസത്തിൽ പിന്നിലായത് സംരംഭകയാത്രയെ ബാധിക്കില്ലെന്ന് സെനു പറയുന്നതും അതുകൊണ്ടാണ്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്കു ചേർന്ന സെനു ആദ്യ വർഷം തന്നെ എല്ലാ വിഷയത്തിലും…
ആക്സിയം-4 ദൗത്യം (Axiom-4 mission) വിജയകരമായി പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും ഭൂമിയിലേക്ക് തിരിച്ചെത്തി ഗ്രൂപ്പ് ക്യാപ്റ്റൻ ശുംഭാംശു ശുക്ല (Shubhanshu Shukla). ശുഭാംശുവിനെയും സംഘത്തേയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ (SpaceX Dragon Capsule) സാൻ ഡിയാഗോയ്ക്കു സമീപം ശാന്ത സമുദ്രത്തിൽ (Pacific Ocean) സുരക്ഷിതമായി സ്പ്ലാഷ് ഡൗൺ ചെയ്തു. 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുംഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3.01നാണ് ശുഭാംശുവിനെ വഹിച്ചുള്ള ഡ്രാഗൺ ക്യാപ്സൂൾ പേടകം ശാന്ത സമുദ്രത്തിൽ പതിച്ചത്. അദ്ദേഹം പേടകത്തിൽനിന്നും പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ പ്രതീക്ഷിച്ച സമയത്തു തന്നെ പേടകത്തിന് സ്പ്ലാഷ് ഡൗൺ സാധ്യമായി. സ്പ്ലാഷ് ഡൗണിനു ശേഷം പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങൾ ഉപയോഗിച്ച് പേടകം വീണ്ടെടുത്തു. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ശുഭാംശും അടക്കമുള്ള യാത്രികർക്ക് സമയമെടുക്കും. ഇതിനായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഐഎസ്എസ്സിൽ എത്തുന്ന ആദ്യ…
ലോകസമ്പന്ന പട്ടികയിൽ രണ്ടാമനായി ഒറാക്കിൾ (Oracle) സ്ഥാപകൻ ലാറി എലിൻസൺ (Larry Ellinson). ആമസോൺ (Amazon) സ്ഥാപകൻ ജെഫ് ബെസോസ് (Jeff Bezos) മെറ്റയുടെ (Meta) മാർക്ക് സക്കർബർഗ് (Mark Zuckerberg) എന്നിവരെ പിന്തള്ളിയാണ് ലാറി പട്ടികയിൽ രണ്ടാമതെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 275 ബില്യൺ ഡോളറാണ് ലാറിയുടെ ആസ്തി. 414 ബില്യൺ ഡോളർ ആസ്തിയുമായി ടെസ്ലയുടെ (Tesla) ഇലോൺ മസ്ക് (Elon Musk) ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേ സമയം മൂന്നാമതുള്ള മാർക്ക് സക്കർബർഗിന് 235 ബില്യണും നാലാമതുള്ള ജെഫ് ബെസോസിന് 227 ബില്യൺ ഡോളറുമാണ് ആസ്തി. Oracle co-founder Larry Ellison is now the world’s second richest person with $275.9 billion, surpassing Jeff Bezos and Mark Zuckerberg. Elon Musk remains #1.
സംരംഭങ്ങളുടെ ശ്രദ്ധക്ക് ! കെ. സ്മാർട്ട് പോർട്ടലിൽ തദ്ദേശ സ്ഥാപനങ്ങളിൽ നൽകിയ ലൈസൻസ് അപേക്ഷ നിരസിക്കുകയോ അനുവദിക്കുകയാ ചെയ്ത് കൊണ്ടുള്ള അറിയിപ്പ് അപ് ലോഡ് ചെയ്യുന്നത് ഔദ്യോഗിക രേഖയാണ്, വകുപ്പിൻ്റെ തീരുമാനം അറിയിക്കുന്നതിന് തുല്യമാണെന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി നേരിട്ട് കത്ത് നൽകിയിരിക്കണം എന്നത് നിർബന്ധമില്ല എന്നും ഹൈക്കോടതിയുടെ സുപ്രധാന വിധി . കെ-സ്മാർട്ട് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന ഉത്തരവുകൾ നിയമപരമായി സാധുവായ അറിയിപ്പാണെന്നും, ഉത്തരവുകൾ കയ്യിൽ കിട്ടിയില്ലെന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംരംഭക / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികളിൽ നിർണായകമാകുന്ന ഒരു സുപ്രധാന വിധിയാണിത്.സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കെ-സ്മാർട്ട് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന ഉത്തരവുകൾ നിയമപരമായി സാധുവായ അറിയിപ്പാണെന്നും, ഉത്തരവുകൾ കയ്യിൽ കിട്ടിയില്ലെന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് സുപ്രധാന വിധി. കെ-സ്മാർട്ട് പോർട്ടലിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ച ഉത്തരവ് അപ്ലോഡ് ചെയ്തിട്ടും, അത് നേരിട്ട് ലഭിച്ചില്ലെന്ന കാരണത്താൽ…
ഹൈവേ വികസനവും നിർമാണവും നടക്കുന്ന ദേശീയ പാതകളിലെ ടോൾ നിരക്കുകൾ പകുതിയാക്കി കുറയ്ക്കാൻ നീക്കം. ഹൈവേ നാലുവരി പാതകളാക്കി വികസിപ്പിക്കുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് ടോൾ പകുതിയാക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ യാത്രക്കാർക്ക് ആവശ്യമുള്ള സേവനം ലഭിക്കാത്തതിനാലും ഉപയോഗത്തിന് ലഭ്യമായ ഹൈവേ വീതി കുറയ്ക്കുന്നതിനാലുമാണ് നിർദേശം. നിലവിൽ, ദേശീയപാതകളുടെ വികസന ഘട്ടത്തിലുള്ള പാതകളുടെ ഉപയോക്തൃ ഫീസ് സാധാരണ ടോളിന്റെ 60 ശതമാനമാണ്. പുതിയ നിർദ്ദേശം നടപ്പിലാകുകയും ധനകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്താൽ നിർമ്മാണ ഘട്ടത്തിൽ ഉപയോക്തൃ ഫീസ് സാധാരണ ടോളിന്റെ 30 ശതമാനമായി കുറയും. India’s Ministry of Road Transport plans to reduce toll charges from 60% to 30% on two-lane highways being upgraded to four lanes, aiming to ease commuter inconvenience during construction.
ഇന്ത്യയും കേരളവുമായി ബന്ധപ്പെട്ട നിരവധി കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുഎഇ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് ഖാലിദ് അൽ അമേറി (Khalid Al Ameri). അടുത്തിടെ അദ്ദേഹം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്തും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മലയാള ചിത്രത്തിൽ വേഷമിട്ടും ഖാലിദ് അൽ അമേറി ശ്രദ്ധിക്കപ്പെടുകയാണ്. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുന്ന ചത്ത പച്ച (Chatha Pacha) എന്ന ചിത്രത്തിലാണ് ഖാലിദ് വേഷമിടുന്നത്. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൽ അതിഥി വേഷം ചെയ്താണ് ഖാലിദിന്റെ മലയാള സിനിമാ അരങ്ങേറ്റം. ഇക്കാര്യം അദ്ദേഹം തന്നെയാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. UAE social media influencer Khalid Al Ameri, known for his India-related content and Mammootty interview, is set to make his Malayalam cinema debut with a cameo in ‘Chatha Pacha.’
ബാഡ്മിന്റൺ ഇതിഹാസ താരം സൈന നെഹ്വാൾ (Saina Nehwal) ഭർത്താവും ബാഡ്മിന്റൺ താരവുമായ പി. കശ്യപുമായി (Parupalli Kashyap) വേർപിരിയുകയാണെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഒളിംപിക് മെഡൽ ജേതാവ് കൂടിയായ സൈന തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി ഏഴു വർഷം നീണ്ട ദാമ്പത്യബന്ധം പരസ്പരധാരണയോടെ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. 2012 ലണ്ടൺ ഒളിംപിക്സിൽ ബ്രോൺസ് നേടിയതാണ് സൈനയുടെ ഏറ്റവും ഉയർന്ന നേട്ടം. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരങ്ങളിൽ ഒരാളായാണ് സൈന നെഹ്വാൾ അറിയപ്പെടുന്നത്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 5 കോടി രൂപയാണ് താരത്തിന്റെ വാർഷിക വരുമാനം. 36 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. മത്സര പ്രതിഫലം, സമ്മാനത്തുക എന്നിവയ്ക്കു പുറമേ പരസ്യങ്ങൾ, സ്വകാര്യ നിക്ഷേപങ്ങൾ എന്നിവയിലൂടെയും താരം വൻ സമ്പാദ്യമുണ്ടാക്കുന്നു. ഒളിംപിക്സ് ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമാണ് കശ്യപ്. 2012 ലണ്ടൺ ഒളിംപിക്സിലാണ്…
സമൂസ, ജിലേബി പോലുള്ളവയ്ക്ക് സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ ആരോഗ്യ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് പഞ്ചസാര തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. ഇവയിൽ ഉൾപ്പെട്ടിരിക്കുന്ന കൊഴുപ്പ്-പഞ്ചസാര അളവ് എന്നിവ കടുംനിറമുള്ള പോസ്റ്ററിൽ നൽകണം. ജങ്ക് ഫുഡിനെ പുകയിലയും മറ്റും പോലെ ദോഷവശങ്ങളുള്ളവയായി കാണുന്നതിനുള്ള ആദ്യപടിയായയാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ നാഗ്പ്പൂർ എയിംസ് (AIIMS Nagpur) ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടാണ് ആരോഗ്യ മന്ത്രാലയം നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നതും നടപ്പാക്കി തുടങ്ങിയിട്ടുള്ളതും. കൂടുതൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കാന്റീനുകൾ, കഫ്റ്റീരിയകൾ എന്നിവയിലേക്ക് ഇതുസംബന്ധിച്ച നിർദേശവും നടപടിയും വ്യാപിപ്പിക്കും. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് എന്നിവയുടെ ദൂഷ്യവശങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇവ ദീർഘകാലം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും ഫുഡ് സ്റ്റാളുകളിലെ പോസ്റ്ററുകളിലൂടെ വ്യക്തമാക്കണം. ഇത് നിരോധനമല്ലെന്നും മുന്നറിയിപ്പ് രീതിയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലഘുഭക്ഷണങ്ങൾ വിൽക്കുമ്പോൾ അവ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നുള്ള…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല (Shubhanshu Shukla) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ശുഭാംശു അടക്കമുള്ള ആക്സിയം 4 (Axiom 4) സംഘത്തെ വഹിച്ച് ഡ്രാഗൺ ഗ്രേഡ് പേടകം (Dragon spacecraft) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തതോടെയാണിത്. ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘം നിലയത്തിലെത്തിയത്. നിരവധി ഗവേഷണങ്ങളാണ് ഐഎസ്എസിൽ ശുഭാംശു ശുക്ല നടത്തിയത്. സംഘം ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കിയാണ് മടക്കം. വിവിധ പരീക്ഷണ സാമ്പിളുകൾ അടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ സംഘം ഭൂമിയിലേക്ക് കൊണ്ടുവരും. പേടകം കാലിഫോർണിയയ്ക്കടുത്ത് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ സ്പ്ലാഷ്ഡൗൺ സമയം കാലാവസ്ഥ അനുസരിച്ച് മാറും. Indian Air Force Group Captain Shubhanshu Shukla has begun his return journey to Earth after completing an 18-day mission on the…
ആഗോള ടെക് ഭീമൻമാരായ ആപ്പിളിന്റെ (Apple) പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) ഇന്ത്യൻ വംശജനായ സബീഹ് ഖാൻ (Sabih Khan) കഴിഞ്ഞ ദിവസം നിയമിതനായിരുന്നു. നിലവിലെ സിഒഒ ജെഫ് വില്യംസിന്റെ പിൻഗാമിയായി എത്തുന്ന സബീഹ് ഖാൻ ഈ മാസം അവസാനമാണ് ചുമതലയേൽക്കുക. നിലവിൽ കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഓപ്പറേഷൻസ് പദവി വഹിക്കുന്ന അദ്ദേഹം 1995 മുതൽ ആപ്പിളിന്റെ ഭാഗമാണ്. ആപ്പിൾ ആഗോള വിതരണ ശൃംഖലയിൽ പ്രധാന മാറ്റങ്ങൾക്കു പങ്കുവഹിച്ച വ്യക്തിയാണ് സബീഹ് ഖാൻ. 1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സബീഹ് ഖാൻ, സ്കൂൾ പഠനകാലത്തുതന്നെ സിംഗപ്പൂരിലേക്ക് താമസം മാറി. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം യുഎസ്സിലെത്തി. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്ന് ഇക്കണോമിക്സിലും മെക്കാനിക്കൽ എൻജിനീയറിങിലും ബിരുദം നേടിയ സബീഹ് ഖാൻ റെൻസലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ (RPI) നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ മാസ്റ്റർ ബിരുദവും നേടി. ജിഇ പ്ലാസ്റ്റിക്സിലൂടെയാണ് (GE Plastics) അദ്ദേഹം കരിയർ ആരംഭിച്ചത്.…