Author: News Desk
അധ്യാപകർ ഉൾപ്പെടെ സർക്കാർ സർവീസിൽ നിന്നും ഇന്നു വിരമിക്കുക പതിനായിരത്തോളം ജീവനക്കാർ. വൈദ്യുതി ബോർഡിൽ നിന്ന് മാത്രം 1000ത്തിലധികം പേരാണ് സർവീസിൽ നിന്ന് വിരമിക്കുകന്നത്. വിരമിക്കുന്ന ജീവനക്കാർക്ക് വിവിധ സേവനാവസാന ആനുകൂല്യങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാർ ഏകദേശം 4000 കോടി രൂപ ചിലവഴിക്കേണ്ടിവരും. പെൻഷൻ കമ്മ്യൂട്ടേഷൻ, ഡെത്ത്-കം-റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ ഓഫ് ലീവ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം, സംസ്ഥാന ലൈഫ് ഇൻഷുറൻസ് സ്കീം തുടങ്ങിയ ആനുകൂല്യങ്ങളിൾ ഉൾപ്പെടെയാണിത്. വർഷത്തിൽ ഏകദേശം 20,000 ജീവനക്കാരാണ് സർക്കാർ സർവീസിൽ നിന്നും ശരാശരി വിരമിക്കുന്നത്., അവരിൽ പകുതി പേരും മെയ് 31നാണ് വിരമിക്കുക. ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതിനുമുൻപ് സ്‌കൂളിൽ ചേരാൻ മേയ് 31 ജന്മദിനമായി ചേർക്കുന്നതായിരുന്നു രീതി. ഔദ്യോഗികരേഖകളിലും ഇതുതന്നെ ജനനത്തീയതിയാകും. ഇതിന്റെ ബാക്കിപത്രമായാണ് ഈ ദിവസത്തെ കൂട്ടവിരമിക്കൽ. 2024ൽ, മെയ് 31ന് 10,00ത്തിലധികം ജീവനക്കാർ വിരമിച്ചു, 2023ൽ ഇത് ഏകദേശം 11,000 ആയിരുന്നു. 2027 മുതൽ മെയ് മാസത്തെ കൂട്ട…
ഇന്ത്യൻ ബയോടെക്‌നോളജി രംഗത്ത് വഴിത്തിരിവായി രാജ്യത്തെ ആദ്യ ജീൻ എഡിറ്റഡ് ചെമ്മരിയാട്. ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (SKUAST) പ്രൊഫ. റിയാസ് അഹമ്മദ് ഷായുടെ നേതൃത്വത്തിലാണ് നേട്ടം. ക്രിസ്പർ–കാസ് 9 എന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള ജീൻ എഡിറ്റിങ് 4 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഫലം കണ്ടത്. ഇതോടെ ഇത്തരത്തിലുള്ള ജീൻ എഡിറ്റിങ് വിജയകരമായി പൂർത്തിയാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്. മയോസ്റ്റാറ്റിൻ ജീനിൽ മാറ്റം വരുത്തി മസിൽ വളർച്ച 30% വർധിപ്പിച്ചാണ് ജീൻ എഡിറ്റിങ് നടത്തിയത്. പരമ്പരാഗത ക്രോസ്ബ്രീഡിങ് നടത്താതെ ജീൻ എഡിറ്റിങ് വഴി മാറ്റം സൃഷ്‌ടിക്കാനായി എന്നതും പുറത്തുനിന്നുള്ള ഡിഎൻഎ ഉപയോഗിച്ചിട്ടില്ല എന്നതുമാണ് ഇതിൽ ഏറ്റവും സവിശേഷത നിറഞ്ഞ കാര്യമെന്ന് ഗവേഷണ സംഘം അറിയിച്ചു. നേരത്തെ ഇന്ത്യ ജീൻ എഡിറ്റിങ്ങിലൂടെ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചെമ്മരിയാടിലും ജീൻ എഡിറ്റിങ് നടത്തിയിരിക്കുന്നത്. ജീൻ എഡിറ്റിങ്ങിലൂടെ രോഗങ്ങൾക്കു കാരണമാകുന്ന…
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് 1600 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ലോകത്തിലെ തന്നെ ഏറ്റവും ധനിക ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി തുടരുകയാണ്. ക്രിക്കറ്റിനു പുറമേ നിരവധി ബിസിനസ്സുകളും റിയൽ എസ്റ്റേറ്റ് നിക്ഷേപവുമാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബാന്ദ്രയിലെ സച്ചിന്റെ ബംഗ്ലാവിനു മാത്രം 100 കോടി രൂപ വിലയുണ്ട്. ബാന്ദ്രയിൽത്തന്നെ താരത്തിന് 8 കോടി രൂപ വിലമതിക്കുന്ന മറ്റൊരു ഫ്ലാറ്റും സ്വന്തമായുണ്ട്. ഇതിനുപുറമേ കേരളത്തിൽ സച്ചിന് ഏകദേശം 78 കോടി രൂപ വിലമതിക്കുന്ന പ്രോപ്പർട്ടിയുമുണ്ട്. വലിയ കാർപ്രേമി കൂടിയായ സച്ചിന്റെ പക്കൽ നിരവധി ആഢംബര വാഹനങ്ങളുമുണ്ട്. രണ്ട് കോടി രൂപ വിലവരുന്ന ഫെരാരി 360 മോഡേണയാണ് ഇതിൽ പ്രധാനം. ഇതിനു പുറമേ നിസ്സാൻ GT-R, BMW 750 Li തുടങ്ങിയവയും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. നിലവിൽ സച്ചിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും പരസ്യവരുമാനത്തിൽ നിന്നും സ്പോൺസർഷിപ്പിൽ നിന്നുമാണ്. ബാങ്ക്…
മിസ്റ്റർബീസ്റ്റ് (MrBeast) എന്ന ചാനലിലൂടെ പേരെടുത്ത യൂട്യൂബർ ജിമ്മി ഡൊണാൾഡ്‌സൺ ബില്യണേർ ആയി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1 ബില്യൺ ഡോളർ ( ഏകദേശം ₹ 8,350 കോടി) ആണ്. ഇതോടെ 27 കാരനായ ഇൻഫ്ലുവൻസർ ലോകത്തിലെ എട്ടാമത്തെ പ്രായം കുറഞ്ഞ ബില്യണേർ ആയിരിക്കുകയാണ്. ഇത്ര വരില്ലെങ്കിലും ഇന്ത്യൻ ഇൻഫ്ലുവൻസർമാരും സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യയിൽ ഏറ്റവും സമ്പത്തും സ്വാധീനവുമുള്ള ചില ഇൻഫ്ലൂവൻസർമാരെ കുറിച്ചറിയാം. ഭുവൻ ബാംഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് : 20.5 ദശലക്ഷംആസ്തി : ₹ 122 കോടിഇന്ത്യയിലെ ആദ്യകാല കണ്ടന്റ് ക്രിയേറ്റേർസിൽ ഒരാളാണ് ഭുവൻ ബാം. രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ഇൻഫ്ലുവൻസർ ആയി അറിയപ്പെടുന്ന അദ്ദേഹം സമ്പത്തിലും മുന്നിൽത്തന്നെ. 2015ൽ ബിബി കി വൈൻസിലൂടെയാണ് (BB Ki Vines) അദ്ദേഹം ഡിജിറ്റൽ യാത്ര ആരംഭിച്ചത്. ഇന്ത്യൻ യുവാക്കളെ നർമ്മത്തിലൂടെ ആകർഷിക്കുന്ന കണ്ടന്റ് ആണ് ബിബി കി വൈൻസിലൂടെ ഭുവൻ സൃഷ്ടിക്കുന്നത്. യൂട്യൂബ് ചാനലിൽ നിന്നുള്ള…
തങ്ങളുടെ ഉടമസ്ഥതയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിലേക്ക് (NBFC) വമ്പൻ നിക്ഷേപം നടത്താൻ സ്റ്റോക്ക് ട്രേഡിംഗ് സംരംഭമായ സെറോദ. കമ്പനിക്കു കീഴിലുള്ള സെറോദ ക്യാപിറ്റലിലേക്ക് (ZCPL) 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) നിക്ഷേപിക്കാനാണ് മാതൃസ്ഥാപനമായ സെറോദ ഒരുങ്ങുന്നത്. ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (LAS) പോർട്ഫോളിയോ വിപുലീകരിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ബ്രോക്കിങ് ഇതര ഉപയോക്താക്കളിലേക്ക് കൂടുതൽ വ്യാപനം സാധ്യമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. കമ്പനിയുടെ ക്യാപിറ്റൽ ഇൻഫ്യൂഷൻ നിലവിൽ ആർബിഐയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. യാഥാസ്ഥിതിക റിസ്ക് നിലനിറുത്തിക്കൊണ്ട് വായ്പാ വർദ്ധനവ് സാധ്യമാക്കാനുള്ള ZCPLന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതാകും പുതിയ നീക്കം. കമ്പനി പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും പുതിയ ക്ലയന്റുകളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി സെറോദ ക്യാപിറ്റൽ തലവൻ എസ്.ആർ. അഭിലാഷ് പറഞ്ഞു. 2021 മുതൽ സജീവമായ കമ്പനിയുടെ സെക്യൂരിറ്റഡ് ലെൻഡിംഗ് ബിസിനസ്സ്, 36 കോടി രൂപയുടെ വരുമാനവും 12.25 കോടി രൂപയുടെ അറ്റാദായവുമാണ് 2025 സാമ്പത്തിക…
രാജ്യത്തിന്റെ സാങ്കേതിക രംഗത്ത് നിർണായക മുന്നേറ്റവുമായി കേന്ദ്ര ഗവൺമെന്റ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ 28-90എൻഎം സെമികണ്ടക്ടർ ചിപ്പ് ഈ വർഷം പുറത്തിറക്കുമെന്ന് ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വിപണിയുടെ 60 ശതമാനവും ഉൾക്കൊള്ളുന്ന പ്രത്യേക വിഭാഗത്തെയാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിട്ടതെന്ന് സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ചിപ്പുകളുടെ ആറ് യൂണിറ്റുകൾ നിലവിൽ നിർമ്മാണത്തിലാണ്. 2022ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം പൂർത്തിയാക്കി പുറത്തിറക്കും. സെമികണ്ടക്ടറുകളുലെ ചെറിയ നാനോമീറ്റർ (nm) അളവുകൾ കൂടുതൽ ഒതുക്കമുള്ള ട്രാൻസിസ്റ്റർ ഡിസൈനുകളെ സൂചിപ്പിക്കുന്നതാണ്. ഇത് നിർമ്മാതാക്കൾക്ക് ഒരൊറ്റ ചിപ്പിൽ കൂടുതൽ ട്രാൻസിസ്റ്ററുകൾ ഘടിപ്പിക്കാൻ അനുവദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഓട്ടോമോട്ടീവ്, ടെലികോം, പവർ, ട്രെയിനുകൾ എന്നിവയിലാണ് 28-90 എൻഎം ചിപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. പല ഉന്നത സാമ്പത്തിക വിദഗ്ധരും ഇന്ത്യ ഈ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിക്കുന്നതായി നിർമ്മാണ മേഖലയുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് മന്ത്രി പറഞ്ഞു.…
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി പിന്നീട് ഭൂമിയിലേക്ക് തിരിച്ചെത്തിയ യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുഖം പ്രാപിച്ചു. മാർച്ചിൽ ഭൂമിയിലേക്ക് മടങ്ങിയതിനുശേഷം ആഴ്ചകളോളം നീണ്ട ഫിസിക്കൽ തെറാപ്പിക്കും മറ്റ് ആരോഗ്യ പരിപാലനത്തിനും ശേഷമാണ് ഇരുവരും ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോൾ ബോയിംഗുമായും വിവിധ നാസ പ്രോഗ്രാമുകളുമായും സഹകരിച്ച് ഇരുവരും വീണ്ടും പ്രവർത്തനം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റ് കഴിഞ്ഞു വന്നതുപോലെ എന്നാണ് ബഹിരാകാശത്ത് കുടുങ്ങിയതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും 59കാരിയായ സുനിത പ്രതികരിച്ചത്. തങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും കടപ്പാടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം എട്ടു ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും ഇവരുടെ പേടകത്തിലെ തകരാർ കാരണം ഒൻപതു മാസത്തോളം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു NASA astronauts Butch Wilmore and Suni Williams completed recovery after their extended ISS stay due to Starliner issues.…
ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുന്ന കേരളത്തിലെ സംരംഭങ്ങള്‍ക്ക് പിന്തുണ നൽകാൻ ടെക്നോപാര്‍ക്കില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു വെബ്, മൊബൈല്‍, എഐ, ഐഒടി സേവനദാതാക്കളായ ട്രിക്റ്റ (Tricta Technologies). ചാറ്റ്‌ബോട്ട്‌സ്, റെക്കമെന്റേഷന്‍ എന്‍ജിന്‍സ്, പ്രെഡിക്ടിവ് അനലിറ്റിക്‌സ്, എന്‍എല്‍പി തുടങ്ങിയ എഐ സേവനങ്ങള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍, കണക്ടഡ് ഡിവൈസസ്, സെന്‍സര്‍ ഇന്‍റഗ്രേഷന്‍, റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റംസ് എന്നിവയിൽ അധിഷ്ഠിതമായ ഇന്‍റനെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്, യുഐ/യുഎക്‌സ് ഡിസൈന്‍, ഹോസ്റ്റിംഗ് തുടങ്ങിയവയാണ് സംരംഭങ്ങൾക്കുള്ള ട്രിക്റ്റ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനങ്ങള്‍. ഡിജിറ്റല്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഐടി കമ്പനിയായ ട്രിക്റ്റ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ ഗായത്രിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) വിശിഷ്ടാതിഥിയായിരുന്നു. ടെക്നോപാര്‍ക്ക് അസിസ്റ്റന്‍റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജോര്‍ജ് ജേക്കബ്, ട്രിക്റ്റ ഡയറക്ടര്‍മാരായ ജോമോന്‍ ജേക്കബ് (സിഇഒ), അനീസ് മുഹമ്മദ് ഷരീഫ്…
കൊച്ചി വാട്ടർ മെട്രോ (KWM) വിജയം മാതൃകയാക്കി മറ്റ് 21 സ്ഥലങ്ങളിൽ കൂടി ഫെറി ഗതാഗത സംവിധാനം ആരംഭിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുന്നതായി കെഡബ്ല്യുഎം മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ. ഗോവ, അഹമ്മദാബാദ്, ശ്രീനഗർ, ലക്ഷദ്വീപ്, ഗുവാഹത്തി എന്നിവിടങ്ങളിൽ സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും മുംബൈയിൽ ഇതിനായി സാധ്യതാ പഠനം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം രാജ്യത്തെ 21 സ്ഥലങ്ങളിലാണ് മെട്രോ റെയിൽവേ മാതൃകയിൽ വാട്ടർ മെട്രോ പദ്ധതികൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. മറ്റ് ഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് വിലകുറഞ്ഞതും സുസ്ഥിരവുമാണെന്നതാണ് വാട്ടർ മെട്രോയുടെ സവിശേഷത. മലിനീകരണതോതും വാട്ടർമെട്രോയ്ക്ക് താരതമ്യേന കുറവാണ്. മെട്രോ റെയിൽ പദ്ധതികൾ കൊണ്ടുവരുന്നതിന്റെ അത്രയും ചിലവും വാട്ടർ മെട്രോയ്ക്ക് വേണ്ട. ഇതെല്ലാമാണ് കൂടുതൽ ഇടങ്ങളിലേക്ക് വാട്ടർ മെട്രോ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് ഇപ്പോൾ 20 ഇലക്ട്രിക് ബോട്ടുകളാണ് ഉള്ളത്. ഇതിന്റെ എണ്ണം 78 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും ബെഹ്റ പറഞ്ഞു. Following the…
തുടർച്ചയായ രണ്ട് പാദങ്ങളിൽ ലാഭം കൊയ്ത് പൊതുമേഖലാ ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ. പതിനേഴ് വർഷങ്ങൾക്കു ശേഷമാണ് ബിഎസ്എൻഎൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ അറ്റാദായം. മുൻകാലത്തെ അപേക്ഷിച്ച് സാമ്പത്തിക വർഷത്തിലെ നഷ്ടം 58 ശതമാനം കുറയ്ക്കാനും ബിഎസ്എൻഎല്ലിനായി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ബിഎസ്എൻഎൽ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തിൽ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാൽ നാലാം പാദത്തിൽ ഇത് മറികടന്ന് 280 കോടി രൂപയാകുകയായിരുന്നു. ഇതോടെ 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള നഷ്ടം 2247 കോടി രൂപയായി ബിഎസ്എൻഎൽ കുറച്ചു. BSNL achieves its first back-to-back quarterly net profits in 17 years, reporting ₹280 crore in Jan-Mar FY25…