Author: News Desk

എൺപതാമത് ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങി രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ. ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ആർആർആറിലെ ‘നാട്ടു നാട്ടു’ സ്വന്തമാക്കി. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് പുരസ്കാരം ലഭിച്ചത്. ആർആർആറിന് ഗോൾഡൻ ഗ്ലോബ് നേട്ടം നടി ജന്ന ഒട്ടേഗ പുരസ്കാരം പ്രഖ്യാപിച്ചു. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനമായിരുന്നു അവസാനമായി ഗോൾഡൻ ഗ്ലോബ് നേടിയത്. എം.എം കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു, കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്. ചടുലമായ നൃത്ത രംഗങ്ങൾ നിറഞ്ഞ ഗാനം, പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യത നേടിയിരുന്നു. ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിലേക്കും നാട്ടു നാട്ടു നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവർ പുരസ്കാരദാന ചടങ്ങിൽ…

Read More

SPRINT ഇനിഷ്യേറ്റീവിന് കീഴിൽ ഇന്ത്യൻ നേവി ഓട്ടോണമസ് സായുധ ബോട്ടുകൾക്കായി കരാർ ഒപ്പിട്ടു. ഇന്ത്യൻ നേവിയും സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാർ ഒപ്പിട്ടത്. തദ്ദേശീയ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആഭ്യന്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുളളതാണ് “SPRINT” പദ്ധതി. കഴിഞ്ഞ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മുന്നോട്ട് വച്ച 75 ടാസ്‌ക്കുകളിൽ ഒന്നാണ് ഈ സാങ്കേതികവിദ്യയുടെ വികസനം. രാജ്യത്തെ ആദ്യ സായുധ ഓട്ടോണമസ് ബോട്ട് സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് വികസിപ്പിക്കും. ‘SPRINT’ ന് കീഴിൽ ഒപ്പുവെച്ച 50-ാമത്തെ കരാറാണിത്. 2022 ജൂലൈയിൽ ന്യൂഡൽഹിയിൽ നേവൽ ഇന്നവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷന്റെ (NIIO) സ്വാവ്‌ലംബൻ സെമിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പരിപാടി അവതരിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ ആഭ്യന്തര സാങ്കേതിക വിദ്യകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ് SPRINT ചലഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “സ്വദേശീയ സാങ്കേതികവിദ്യകളുടെ എണ്ണം തുടർച്ചയായി വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ,…

Read More

വക്കീലൻമാർക്ക് പണിയില്ലാതാകുന്ന ഒരു കാലം വരുമോ? കോടതിയിൽ വാദിക്കാൻ റോബോട്ടുകളെത്തുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ ഒരു കേസ് വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നത് എല്ലായ്പ്പോഴും ചെലവേറിയ കാര്യമാണ്. എന്നാൽ ടെക് യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു റോബോട്ട് അഭിഭാഷകൻ ഉണ്ടെങ്കിലോ?   യുഎസിൽ നിന്നും വരുന്നത് അങ്ങനെയൊരു വാർത്തയാണ്. ‘ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകൻ’ ഫെബ്രുവരിയിൽ കോടതിയിൽ അരങ്ങേറാനൊരുങ്ങുകയാണ്. DoNotPay, എന്ന ഒരു നിയമ സേവന സ്റ്റാർട്ടപ്പ് നിർമിച്ച AI റോബോട്ട് അടുത്ത മാസം കോടതിയിലെത്തും. 2015-ൽ ജോഷ്വ ബ്രൗഡർ ആണ്  നിയമ സേവന ചാറ്റ്‌ബോട്ട് ആയ DoNotPay സ്ഥാപിച്ചത്. ഉപഭോക്താക്കൾക്ക് നിയമോപദേശം നൽകുന്നതിനുള്ള ഒരു ചാറ്റ്ബോട്ടായിട്ടാണ് ഇത് ആരംഭിച്ചത്. കേസിനെക്കുറിച്ച് AI അസിസ്റ്റന്റിനെ പരിശീലിപ്പിക്കാൻ വളരെയധികം സമയമെടുത്തതായി ബ്രൗഡർ പറഞ്ഞു. നിലവിൽ, റോബോട്ടിന്റെ നിർമ്മാതാക്കൾ കൃത്യമായ തീയതി, കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രതിയുടെ പേര് എന്നിവ വെളിപ്പെടുത്തിയിട്ടില്ല. അമിതവേഗത സംബന്ധിച്ചുള്ളതാണ് പ്രതിക്ക് എതിരെ നൽകിയ  കേസ്.  …

Read More

56ാമത് പിറന്നാൾ ദിനത്തിൽ ഡിജിറ്റൽ മ്യൂസിക്ക് പ്ലാറ്റ്ഫോം Katraar പ്രഖ്യാപിച്ച് പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം, അവസാനഘട്ടത്തിലാണെന്നും അധികം വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര സംഗീതജ്ഞർക്കും, കലാകാരന്മാർക്കും ഗുണകരമാകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായിരിക്കും Katraar. പ്ലാറ്റ്ഫോമിലൂടെ സംഗീതജ്ഞർക്ക് അവരുടെ സൃഷ്ടികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാനും, അവയിൽ നിന്ന് വരുമാനം നേടാനും സാധിക്കും. എക്സ്ക്ലൂസീവായ സ്വന്തം മ്യൂസിക് പ്രോഡക്ഷനുകൾ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കാനും റഹ്മാന് പദ്ധതിയുണ്ടെന്നാണ് സൂചന. ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു കൂട്ടം പണ്ഡിതന്മാരെന്നാണ് കത്രാർ അർത്ഥമാക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. HBAR ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ഹെഡേര നെറ്റ്‌വർക്കിൽ വിന്യസിക്കും. സംഗീതമേഖലയിൽ നിരവധി പുതിയ എൻഎഫ്ടികൾ കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. മെറ്റാവേഴ്സിന് പിന്നാലെ സെലിബ്രേറ്റികൾ സമീപ വർഷങ്ങളിൽ, നിരവധി ഇന്ത്യൻ സെലിബ്രേറ്റികൾ മെറ്റാവേസിലേക്ക് കടന്നിട്ടുണ്ട്. അടുത്തിടെ, റഹ്മാൻ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ ‘Le Musk’ പുറത്തിറക്കിയിരുന്നു. ഇത് ആദ്യത്തെ മുഴുനീള വെർച്വൽ റിയാലിറ്റി (VR) ചിത്രമായിരുന്നു. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം…

Read More

വിപുലമായ സാങ്കേതിക പുരോഗതികളുടെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസുകളുടേയും രൂപവും, ഭാവവും മാറി. ഒരു ചെറിയ പുസ്തകമോ, ജേർണലോ പോലെയാണ് മുൻപ് ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവ സ്മാർട്ട് കാർഡുകളായി വികസിച്ചു. എന്താണ് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് ? കാർഡുകളുടെ രൂപത്തിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസുകളാണ് സ്മാർട്ട് കാർഡ് ലൈസൻസുകൾ. രൂപത്തിൽ ഇത് ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലെ തോന്നിക്കും. സ്മാർട്ട് കാർഡ് ലൈസൻസുകളിൽ ഒരു ചിപ്പ് ഉണ്ട്. ബയോമെട്രിക് ഡാറ്റ ഉൾപ്പെടെയുള്ള കാർഡ് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ചിപ്പിൽ സംഭരിച്ചിരിക്കുന്നു. ഈ ഡാറ്റയെല്ലാം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്നു. എങ്ങനെ അപേക്ഷിക്കാം ?   റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (RTO) ആണ് ഡ്രൈവിംഗ് ലൈസൻസുകൾ നിയന്ത്രിക്കുന്ന അതോറിറ്റി. പുതുതായി ലൈസൻസെടുക്കുന്നവർ സ്‌മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളെടുക്കുന്നതായിരിക്കും പ്രയോജനപ്രദം. നിലവിൽ പഴയ ലൈസൻസ് കൈവശമുള്ള വർക്ക് ആവശ്യമെങ്കിൽ ഇത് അപ്ഡേറ്റ് ചെയ്യാനും അവസരമുണ്ട്.…

Read More

കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോ​ഗം വലിയ രീതിയിൽ വ്യാപകമായിക്കഴി‍ഞ്ഞു. കേരളത്തിലെ കർഷകരും ഇത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (NABARD) പിന്തുണയിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ. കർഷകർക്ക് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിരോധം ഉറപ്പാക്കുന്നതിനുമായി ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും ഉപദേശങ്ങളും വിന്യസിക്കുക എന്നതാണ് ആപ്ലിക്കേഷൻ വഴി ലക്ഷ്യമിടുന്നത്. സബ്സിഡിയിലൂടെയും സഹായം സർക്കാരിനും, സ്വകാര്യ സംരംഭങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്താനുള്ള അറിവും സാങ്കേതികവിദ്യകളും നൽകുന്ന കാലാവസ്ഥാ ഫിൻടെക് കമ്പനിയായ mistEOയും കർഷകരെ സഹായിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുള്ള അഗ്രി-ടെക് സ്റ്റാർട്ടപ്പായ DeepFlow Technologies ഉം സംയുക്തമായാണ് ആപ്ലിക്കേഷന്റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. ആപ്പിനും അനുബന്ധ സേവനങ്ങൾക്കും നബാർഡ് സബ്‌സിഡി നൽകും. ആപ്പിന്റെ ആദ്യ വർഷത്തെ സബ്സ്ക്രിപ്ഷൻ ഫീസിന്റെ 75 ശതമാനവും ഇതുവഴി നബാർഡ് വഹിക്കുന്നു. ചെറുകിട കർഷകർക്കായുള്ള പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ പാരാമെട്രിക്…

Read More

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമാണ്. താരത്തിന്റെ വാഹന പ്രേമവും, ആഢംബര ജീവുതവുമൊക്കെ മുൻപും പുറം ലോകം കണ്ടതാണ്. എന്നാൽ അടുത്തിടെ ക്രിസ്റ്റ്യാനോ വാര്‍ത്തയിലിടം പിടിച്ചത് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്. പശ്ചിമേഷ്യന്‍ ക്ലബില്‍ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. സൗദിയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. സൗദി പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അൽ നസറിനൊപ്പം ചേർന്ന ശേഷം, റൊണാൾഡോ താമസിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിലെന്ന് റിപ്പോർട്ട്. പ്രതിമാസം രണ്ടരക്കോടി വാടക വരുന്ന സൗദിയിലെ കിംഗ്ഡം സെന്റർ കെട്ടിടത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്. രണ്ട് നിലകളും, 17 മുറികളും അടങ്ങുന്നതാണ് ഈ ആഡംബര സ്യൂട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48ാം നില മുതല്‍ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്, റിയാദിന്റെ മനോഹര കാഴ്ച്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാനാകും. ഫ്ലാറ്റിലെ സൗകര്യങ്ങൾ ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ്, മീഡിയ റൂമുകളും സ്യൂട്ടിലുണ്ട്. ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍…

Read More

സമ്പാദ്യം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഇടം എന്ന നിലയിലാണ് മിക്കപേരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസക്കുറവ് തോന്നുകയോ, പണം നഷ്ടപ്പടുമോ എന്ന ഭയമുണ്ടാകുകയോ ഒക്കെ ചെയ്തേക്കാം. എന്നാൽ ഒരു രീതിയിലും തകരാൻ സാധ്യത യില്ലാത്ത ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണിപ്പോൾ റിസർവ് ബാങ്ക്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡി എഫ്സി എന്നീ മൂന്നു ബാങ്കുകളാണിവ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥ യിലെ ഏറ്റവും പ്രാധാന്യമുള്ള ബാങ്കുകൾ എന്ന പദവി 2022ലും ഈ ബാങ്കുകൾ നേടിയിരുന്നു. ഇവ നൽകുന്ന സേവനം, മറ്റ് സ്ഥാപനങ്ങളുമായി നിലനിർത്തുന്ന സഹകരണമനോഭാവം, സമ്പദ് വ്യവസ്ഥയിലെ സങ്കീർണ്ണ സ്ഥാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.   ആർബിഐയുടെ മാനദണ്ഡങ്ങൾ    പട്ടികയിൽ ഉൾപ്പെട്ട ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കർശനമായ റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ബിഐ റിസർവ്ഡ് ആസ്തിയുടെ 0.60…

Read More

 ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും ധനികനും ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനുമായ ഗൗതം അദാനി വിശ്വസിക്കുന്നത്  ഇനിയും ഒരു 100 അദാനി ഗ്രൂപ്പുകൾ കെട്ടിപ്പടുക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നാണ്. വരും ദശകങ്ങളിൽ രാജ്യം വലിയ അവസരങ്ങൾ നിറഞ്ഞ ഒരു നാടായി മാറുകയും ചെയ്യും, ഗൗതം അദാനി പറഞ്ഞു. കഴിഞ്ഞ വർഷം അറ്റാദായത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയ ഗൗതം അദാനി, ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു. “ഒരു ജനാധിപത്യത്തെ തടയാൻ കഴിയില്ല, ഇന്ത്യയുടെ സമയം വന്നിരിക്കുന്നു,” ഗുജറാത്തിലെ ബനസ്കന്തയിൽ പാലൻപൂർ വിദ്യാമന്ദിറിലെ ഒരു സ്വകാര്യപരിപാടിയിലായിരുന്നു അദാനിയുടെ വാക്കുകൾ.ഒന്നാം തലമുറ സംരംഭകരായ തന്നെപ്പോലുള്ള ആളുകൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ചിന്തയാണ് മുന്നേറാനുളള പ്രചോദനമായതെന്ന് ഗൗതം അദാനി കൂട്ടിച്ചേർത്തു.…

Read More

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വൻ വിപണി ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോൾട്ട്. അതിവേഗം വളരുന്ന ഇവി വിപണിയിൽ നിന്നുള്ള സാമ്പത്തികലാഭം കണക്കിലെടുത്താണ് നീക്കം. 2022ൽ കാർ വിൽപ്പനയുടെ 1% ത്തിൽ താഴെ മാത്രമായിരുന്നു ഇവികൾ. ഇത് 30 ശതമാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2030ഓടെ വിവിധ സബ്സിഡികളടക്കം നൽകി അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. ക്വിഡ് ഹാച്ച്ബാക്കിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലാണ് നിലവിൽ റെനോൾട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിപണിയിലെ ഡിമാൻഡ്, വിലനിർണ്ണയം, പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ച് ഇവി നിർമ്മിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തിയ ശേഷം 2024ഓടെ മാത്രമേ കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കൂവെന്നാണ് ലഭ്യമായ വിവരം. എസ് ആന്റ് പി ഗ്ലോബൽ മൊബിലിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ജപ്പാനെ മറികടന്ന് പാസഞ്ചർ, മറ്റ് ലൈറ്റ് വാഹനങ്ങൾ എന്നിവയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. നിലവിൽ ക്വിഡ് ഹാച്ച്ബാക്ക്, കിഗർ എസ്‌യുവി, സെവൻ സീറ്റർ ട്രൈബർ…

Read More