Author: News Desk
ബിഎംഎസ് വികസനം, ബാറ്ററി പാക്കേജിംഗ് സാങ്കേതികവിദ്യകൾ, സെൽ ഗവേഷണം എന്നിവയിൽ പ്രവർത്തിക്കുന്ന എക്‌സികോം എന്ന കമ്പനിയുമായി കരാറിലേർപ്പെട്ട് ഹീറോ ഇലക്ട്രിക്ക്. ഹീറോ ഇലക്ട്രിക്കിന്റെ ഇരുചക്രവാഹനങ്ങൾക്ക് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം(ബിഎംഎസ്) നൽകും. ഇതിനുള്ള കരാറിൽ ഇരുകമ്പനികളും ഒപ്പുവച്ചു. ഹീറോ ഇലക്ട്രിക് പ്രതിവർഷം 500,000 യൂണിറ്റ് എക്‌സികോം ബിഎംഎസ് വാങ്ങും. ഒരു ഇലക്ട്രിക് വാഹനത്തിന്റെ മസ്തിഷ്കം എന്ന് വിളിക്കപ്പെടുന്ന ഒരു ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഒരു ബാറ്ററിയുടെ പ്രകടനവും സുരക്ഷാ പാരാമീറ്ററുകളും നിരീക്ഷിക്കുന്നു. എക്‌സികോമിന്റെ ബിഎംഎസ്, AIS-156 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഹീറോ ഇലക്ട്രിക്കിനെ അനുവദിക്കും. ഇന്ത്യയിൽ, ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗം മികച്ച മുന്നേറ്റമാണ് കാണിക്കുന്നതെന്ന് കേന്ദ്രത്തിന്റെ വാഹൻ പോർട്ടലിലെ ഡാറ്റ പറയുന്നു. 2022-ൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 600,000 കടന്നു, വിപണിയിൽ നാല് ശതമാനം വിഹിതം കൈവരിച്ചു. കഴിഞ്ഞ വർഷം ഹീറോ ഇലക്ട്രിക് 100,000 യൂണിറ്റ് വിൽപ്പന എന്ന ലക്ഷ്യം കൈവരിച്ചിരുന്നു. Also Read More Hero Motocorp Related News Exicom,…
ഫണ്ടിംഗ് വിന്റർ ഇന്ത്യയെ എത്രത്തോളം ബാധിക്കും? ഇൻവെസ്ററ്മെന്റ് തേടുന്ന ഫൗണ്ടേഴ്സിനോട് പറയാനുളളതെന്താണ്? ഒരു കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെയാണ് നോക്കുന്നത്. ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ Seafund മാനേജിംഗ് പാർട്ണർ Manoj Kumar Agarwal, ചാനൽ ഐആം ഡോട്ട്കോമിനോട് സംസാരിക്കുന്നു. ഇൻവെസ്റ്റ്മെന്റിനായി ഒരു സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കുമ്പോൾ സെക്ടറിനെക്കാൾ പ്രധാന പരിഗണന നൽകുന്നത് ഫൗണ്ടേഴ്സിനായിരിക്കും. സെക്ടറും പ്രധാനമാണെങ്കിലും അതിനെക്കാൾ പ്രാധാന്യം ഫൗണ്ടർമാർക്ക് നല‍്കുന്നുണ്ട്. ഇതെല്ലാം നോക്കും. കാരണം ഒരു സ്റ്റാർട്ടപ്പിന് രൂപം കൊടുക്കുക, അത് മുന്നോട്ട് കൊണ്ടു പോകുക, ഫണ്ട് സ്വരൂപിക്കുക എന്നിവയെല്ലാം വളരെ ശ്രമകരമായ കാര്യങ്ങളാണ്. പിന്നെ ടീമിന്റെ ഘടനയും പ്രാധാന്യമുളളതാണ്. ഫൗണ്ടർമാരിൽ ഒന്നോ അതിലധികമോ ആളുകൾ ഉണ്ടാകും. ഏർളി സ്റ്റേജിൽ ഒരു ബിഗ് ടീം ഉണ്ടായിരിക്കില്ല. എന്നിരുന്നാലും നാലോ അഞ്ചോ ടീം മെമ്പേഴ്സ് ആണെങ്കിലും അതും വിലയിരുത്തും. അവരുടെ ടെക്നോളജി എന്താണെന്നും പ്രോഡക്ട് നിർമാണത്തിന് ശരിയായ ടീമാണോ ഉളളതെന്നും പരിശോധിക്കും. പ്രോഡക്ടിന് മാർക്കറ്റിലുളള റീച്ച് എത്രയെന്ന് നോക്കും. കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്കും പരിശോധിക്കും. ഇതൊക്കെയാണ് പൊതുവെ ഒരു…
ടെക്‌നോളജി മേഖലയിൽ ഇന്ത്യക്ക് മികച്ച ഭാവിയുണ്ടെന്ന് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയുടെ ഭാവി യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ഇന്ത്യ മുന്നിലായിരിക്കുമെന്നും ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന മൈക്രോസോഫ്റ്റ് ഫ്യൂച്ചർ റെഡി ലീഡർഷിപ്പ് ഉച്ചകോടിയിൽ ഇന്ത്യയിലെ പ്രമുഖ സിഇഒമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സത്യ നാദെല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്ത് ഒന്നാമതാകാനുളള പ്രതിഭാസമ്പത്ത് ഇന്ത്യക്കുണ്ട്. എല്ലാറ്റിനുമുപരിയായി, ഇന്ത്യക്കാർ അപ്സ്കില്ലിംഗിൽ വളരെ മുന്നിലാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു. ലോകമെമ്പാടുമുള്ള ഡെവലപ്പർമാരുടെ ഏറ്റവും വലിയ അടിത്തറയായ Github-ന് ഏറ്റവും വലിയ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സത്യ നാദെല്ലയുടെ അഭിപ്രായത്തിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. കൂടാതെ, സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ ക്ലൗഡും AI യും പ്രധാനമാണ്. 32 വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഇന്നവേഷൻ-റിസോഴ്സസ് ഹബ്ബാണ് ഇന്ത്യ. ആഗോളതലത്തിൽ, മൈക്രോസോഫ്റ്റ് 60-ലധികം…
തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണുന്നതുപോലെ പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശങ്ങൾ OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ. ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് അറിയിപ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു. ഇത്തരം സന്ദേശം OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ (2019) അനുസരിച്ച്, 13-15 വയസ് പ്രായമുള്ള വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണ്. പുകവലിക്കുന്നവരിലെ ശരാശരി പ്രായം യഥാക്രമം 11.5 വയസ്, 10.5 വയസ്, 9.9 വയസ്സ് എന്നിങ്ങനെയാണ്. 2019-ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധർ ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനം നടത്തിയിരുന്നു. കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരത്തിലുള്ള ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനത്തിൽ, വിദേശ ഷോകളിലെ ഓരോ എപ്പിസോഡിലുമുളള ശരാശരി പുകയില ചിത്രീകരണങ്ങളുടെ എണ്ണം ഇന്ത്യൻ ഷോകളിൽ…
2023ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ നാല് പുതിയ മോണിറ്റർ മോഡലുകൾ അവതരിപ്പിച്ച് സാംസങ് ഇലക്‌ട്രോണിക്‌സ്. ഒഡീസി, വ്യൂഫിനിറ്റി, സ്മാർട്ട് മോണിറ്റർ മോഡലുകൾ എന്നിവയാണ് പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നത്. മോണിറ്റർ ഡിസ്‌പ്ലേയിലൂടെ ജോലി ചെയ്യാനും, ഗെയിം കളിക്കാനും താൽപര്യപ്പെടുന്ന ഉപയോക്താക്കൾക്ക് മികച്ച ഇമേജ് ക്വാളിറ്റിയും, നൂതന സവിശേഷതകളും പുതിയ ലൈനപ്പുകൾ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാംസങ്ങ് ഒഡീസി Neo G9 ഗെയിമിംഗ് മോണിറ്റർ 7,680×2,160 റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. ഒഡീസി നിയോ ജി9, ഒഡീസി ഒഎൽഇഡി ജി9 എന്നിങ്ങനെ ഒഡീസി ലൈനപ്പിൽ രണ്ട് മോണിറ്ററുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഒഡീസി നിയോ G9 ഒരു ഡ്യുവൽ അൾട്രാ-ഹൈ ഡെഫനിഷൻ (UHD) ഗെയിമിംഗ് മോണിറ്ററാണ്, ഇത് ഗെയിമർമാർക്ക് മികച്ച ഡിസ്പ്ലേ അനുഭവം നൽകുന്നു. സാംസങ് ഗെയിമിംഗ് ഹബ് ഉപയോഗിച്ച് Xbox, NVIDIA പോലുള്ള പങ്കാളികളിൽ നിന്ന് ഗെയിമർമാർക്ക് ക്ലൗഡിൽ ഗെയിമുകൾ കളിക്കാനാകും. ഗ്രാഫിക് ഡിസൈനർമാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയ ക്രിയേറ്റീവ് പ്രൊഫഷണ ലുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത 5K…
ശാരീരിക ബുദ്ധിമുട്ടുകളും, അവശതകളും അനുഭവിക്കുന്നവർക്ക് മിക്കപ്പോഴും കാറിൽ പ്രവേശിക്കുന്നതും, പുറത്തുകടക്കുന്നതുമൊക്കെ ബുദ്ധിമുട്ടായിരിക്കും. ഉയർന്ന ഇരിപ്പിടങ്ങളും, ചെറിയ വാതിലുകളും വാഹനത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നത് ദുഷ്ക്കരമാക്കും. മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള യാത്രകൾ പോലും വെല്ലുവിളിയാകുന്ന സാഹചര്യവുമുണ്ട്. വൈകല്യമോ, പരിമിതമായ ചലനശേഷിയോ ഉള്ള ആളുകൾക്ക് യാത്ര ചെയ്യുമ്പോൾ പലപ്പോഴും വീൽചെയർ ആവശ്യമായി വരും. വീൽചെയർ ഉപയോഗിക്കുമ്പോൾ കാറിൽ കയറുന്നതും, ഇറങ്ങുന്നതും ഒരു വെല്ലുവിളിയാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം മികച്ച പരിഹാരമാണ് പ്രമുഖ ഇന്ത്യൻ മാനുഫാക്ച്ചറിംഗ് സ്ഥാപനമായ കരുണ സീറ്റിംഗ് അവതരിപ്പിക്കുന്നത്. എങ്ങനെയെന്നല്ലേ? ഹാച്ച്ബാക്കുകളും എസ്‌യുവികളുമുൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങളിൽ ഘടിപ്പിക്കാനാകുന്ന കംപ്ലീറ്റ് മൊബിലിറ്റി സൊല്യൂഷൻ എന്ന പേരിലുള്ള ഒരു പ്രത്യേക വീൽചെയർ സംവിധാനം, അതാണ് ഇതിന് കരുണ നൽകുന്ന പരിഹാരം. പ്രായമായവർക്കും, പരിക്കിൽ നിന്നോ ശസ്ത്രക്രിയയിൽ നിന്നോ സുഖം പ്രാപിക്കുന്നവർക്കും അടക്കം ഇത് മികച്ച ഒരു ഓപ്ഷനാണ്. പരിമിതമായ ചലനശേഷിയുള്ള ആളുകൾക്ക് കാറിൽ കയറുമ്പോഴും, ഇറങ്ങുമ്പോഴും അനുഭവപ്പെട്ടേക്കാവുന്ന വേദനയും, അസ്വസ്ഥതകളും ഇല്ലാതാക്കും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പ്രത്യേകത.…
2023 മഞ്ഞ ലോഹത്തിന്റെ സുവർണ്ണ വർഷമാകുമെന്ന് റിപ്പോർട്ട്. ഐസിഐസിഐ ഡയറക്‌റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡോളറിന്റെ മൂല്യം ദുർബലമായത് കാരണം സ്വർണ്ണ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. സ്വർണം 62,000 രൂപയിലും വെള്ളി കിലോഗ്രാമിന് 80,000 രൂപയിലും എത്തുമെന്നാണ് റിപ്പോർട്ട്. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വർദ്ധിക്കുന്നതിനാൽ നിക്ഷേപകർ സുരക്ഷിത മൂല്യമെന്ന നിലയിൽ സ്വർണ്ണം വാങ്ങുന്നതിനാൽ 2023-ൽ മഞ്ഞലോഹത്തിന് കൂടുതൽ ഡിമാൻഡുണ്ടാകുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ലോഹവിപണിയെ മൊത്തത്തിൽ വിലയിരുത്തുന്ന റിപ്പോർട്ടിൽ ചെമ്പ് കിലോയ്ക്ക് 850 രൂപയിലേക്ക് കുതിക്കുമ്പോൾ, അലുമിനിയം വില കിലോയ്ക്ക് 260 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. റിപ്പോർട്ട് പ്രകാരം, സിങ്ക് കിലോയ്ക്ക് 350 രൂപ വരെയെത്താം. ഈ വർഷം ക്രൂഡ് ഓയിൽ വില താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഒപെക് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിനാൽ ആഗോള എണ്ണ ഉപഭോഗം ഒരിക്കൽ കൂടി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. Related Articles: സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നവർ ഇത് അറിയണം | ATM വഴി ഇനി സ്വർണവും 2022 മാർച്ചിൽ…
രാജ്യത്ത് മാക്ബുക്കുകളുടെയും, ഐപാഡുകളുടെയും നിർമ്മാണത്തിനായി അനുവദിക്കുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (IPL) പദ്ധതി ബജറ്റ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള ബജറ്റായ 7,350 കോടിയിൽ നിന്ന് 20,000 കോടി രൂപയായി വിപുലീകരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. രാജ്യത്തെ ആപ്പിൾ ഐ ഫോൺ നിർമ്മാണ കമ്പനികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവ അടുത്തഘട്ടം എന്ന നിലയിൽ മാക്ബുക്ക് അടക്കമുള്ള ഉൽപ്പന്നങ്ങളിലേക്കു കൂടി പോർട്ട്ഫോളിയോ വിപുലമാക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിനായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാനുള്ള നിർദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ഹാർഡ്‌വെയർ നിർമ്മാണത്തിനുള്ള നോഡൽ മന്ത്രാലയമാണ് ഐടി മന്ത്രാലയം. നിലവിലെ PLI സ്കീമിന് കീഴിൽ, നിർമ്മാണകമ്പനികൾക്ക് നാല് വർഷത്തിനുള്ളിൽ 1 മുതൽ 4 ശതമാനം വരെ പിന്തുണ കേന്ദ്രം നൽകുന്നുണ്ട്. പുതിയ പരിഷ്ക്കരണത്തിന് ശേഷം, ഇത് 5 ശതമാനമായി ഉയർന്നേക്കും. നിലവിൽ ലാപ്‌ടോപ്പുകൾക്ക് ഇറക്കുമതി തീരുവയും ഈടാക്കുന്നില്ല.ആപ്പിളിന് പുറമെ ഡെൽ, എച്ച്പി തുടങ്ങിയ കമ്പനികളെ ആഗോള മാനുഫാക്ചറിംഗ് ഹബ് എന്ന…
കേരളം എല്ലാ കാര്യങ്ങളിലും മുൻപന്തിയിലാണെന്ന് പറയുന്നത് വെറുതെയല്ല. പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റിക്കോർഡ് മദ്യവിൽപ്പന. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംസ്ഥാനത്തെ ഹൈറേഞ്ച് ഏരിയകളുൾപ്പെടെ എല്ലാ BEVCO ഔട്ട്‌ലെറ്റുകളിലും 10 ലക്ഷം രൂപയിലധികം വിൽപ്പന നടന്നു. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമായിരുന്നു വിൽപ്പന നടത്തിയത്. മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ്, സ്റ്റോക്കിന്റെ ലഭ്യത, അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രചരണം എന്നിവയാണ് വിൽപ്പന വർധിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായി. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമാണ് വിറ്റത്. On New Year’s Eve, Kerala experienced a record-breaking liquor sale of more than Rs 100 crore, according to a source at the Kerala State Beverages Corporation…
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിന് പദ്ധതികളുമായി റെയിൽവെ. പ്രതിവർഷം ശരാശരി 1.6 കോടി യാത്രക്കാർ വന്നു പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷനു വേണ്ടിയുളള പുനർവികസന പദ്ധതി ദക്ഷിണറെയിൽവെ നടപ്പാക്കുകയാണ്. ജനുവരി പകുതിയോടെ പുനർവികസന പദ്ധതികൾ തുടങ്ങും. പുനർവികസന പദ്ധതി 39 മാസത്തിനുള്ളിൽ പൂർത്തിയാകും. ദിവസേന ഷെഡ്യൂൾ ചെയ്ത ട്രെയിനുകളുടെ എണ്ണം അനുസരിച്ച് കേരളത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണിത്. 361.18 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനീയറിങ്ങും (RITES) ബെംഗളൂരു ആസ്ഥാനമായ സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രോജക്ട് മാനേജ്‌മെന്റ് സർവീസ് (PMS- പുനർവികസന പദ്ധതി നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം) കരാർ 7.94 കോടി രൂപയ്ക്ക് ന്യൂഡൽഹി ആസ്ഥാനമായുള്ള LEA അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുണ്ട്. പുനർവികസന പദ്ധതിയിൽ നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ തെക്കുവശത്തും വടക്കുഭാഗത്തും ടെർമിനലുകൾ നിർമിക്കും. 22655 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 3 നിലകളുള്ള നവീകരിച്ച…