Author: News Desk

ഒപ്പ്ഡോർ (OppDoor) എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി ഫ്ലിപ്കാർട്ടിന്റെ (Flipkart) കോ-ഫൗണ്ടർ ബിന്നി ബെൻസാൽ (Binny Bansal). സിംഗപ്പൂർ ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആമസോൺ, ഇറ്റ്സി പോലുള്ള ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമുകളിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ബിസിനസ് വിപുലീകരിക്കാൻ ഒപ്പ്ഡോർ സഹായിക്കും. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയുണ്ടാക്കാനും ഒപ്പ്ഡോർ സഹായിക്കും.2018ൽ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന് പിന്നാലെ ബിന്നി ബെൻസാൽ ഫ്ലിപ്കാർട്ടിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഫ്ലിപ്കാർട്ട് വിട്ടതിന് ശേഷം ആദ്യമായാണ് ബിന്നി പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. ഡിസൈൻ, ഉത്പന്നങ്ങൾ, ഹ്യൂമൻ റിസോഴ്സ്, മറ്റുതരത്തിലുള്ള പിന്തുണകൾ എന്നിവ ഒപ്പ്ഡോർ നൽകും. 2021 മേയിലാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ത്രീ സ്റ്റേറ്റ് വെഞ്ചേഴ്സ് എന്ന പേരിലാണ് ആരംഭിക്കുന്നത്. വെഞ്ചർ കാപ്പിറ്റൽ ഫേമായാണ് കമ്പനിയുടെ പ്രവർത്തനം. ക്യൂർഫുഡ് (Curefood) സ്കാപിയ (Scapia) തുടങ്ങിയ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഒപ്പ്ഡോറിന് നിക്ഷേപം ലഭിക്കുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, മെക്സിക്കോ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഒപ്പ്ഡോർ…

Read More

കൊച്ചിയെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഹബ്ബാക്കാൻ സംസ്ഥാന സർക്കാർ. ഐടി മേഖലയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ വർഷം പകുതിയോടെ കൊച്ചിയിൽ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. രാജ്യത്ത് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രധാനകേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഐബിഎം സോഫ്റ്റ്‌വെയറിന്റെ പ്രതിനിധികളുമായി മന്ത്രി പി. രാജീവും പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) സുമൻ ബില്ലയും കെഎസ്ഐഡിസി (KSIDC) ഉദ്യോഗസ്ഥരും ചർച്ച നടത്തി. ഐബിഎമ്മിന്റെ എഐ സാങ്കേതിക വിദ്യ ഹബ്ബ് കൊച്ചിയിൽ തുടങ്ങാൻ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലുമായി തത്ത്വത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ എഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ-ഐടി വകുപ്പുകൾ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുക. കൊച്ചി വളരും ഐബിഎമ്മിന്റെ എഐ ഹബ്ബ് കൊച്ചിയിൽ വരുന്നത് ആഗോളതലത്തിൽ നിന്ന് മികച്ച എഐ പ്രൊഫഷണലുകളെ ഇങ്ങോട്ട് ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

Read More

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ ബിഗ്ബിയെപോലെ ചില്ലറക്കാരിയല്ല. അമിതാഭ്-ജയ ബച്ചൻ ദമ്പതികളുടെ മൂത്ത മകളായ ശ്വേത തന്റെ സഹോദരൻ അഭിഷേക് ബച്ചനെപ്പോലെ ചലച്ചിത്ര താരമല്ല, പക്ഷെ 160 കോടി രൂപയുടെ ആസ്തിയുള്ള ഒരു എഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ അവർ പ്രശസ്തയാണ്. അച്ഛനെ പോലെ ഒരൊറ്റ മേഖലയിൽ മാത്രം ശ്വേത ബച്ചൻ ഒതുങ്ങി നിന്നില്ല. വിവിധ തരം സംരംഭങ്ങളിലൂടെ കടന്നു പോയ കരിയറാണ് ശ്വേത ബച്ചന്റേത്.ഫാഷൻ ഡിസൈനർ മോനിഷ ജയ്സിങ്ങുമായി ചേർന്ന് MxS എന്ന ലക്ഷ്വറി ബ്രാൻഡ് സ്ഥാപിച്ച ശ്വേത മികച്ചൊരു സംരംഭക കൂടിയാണ്. ഡിസൈനർ ഗൗണുകൾ ഉൾപ്പെടെയുള്ള ബിസിനസ് നടത്തുന്ന ബ്രാൻഡാണിത്.മികച്ച ഒരു മോഡലിംഗ് പ്രൊജെക്ടുകളിൽ ഏറെക്കാലം പേരെടുത്ത ശ്വേത ഒരു കിന്റർഗാർട്ടൻ ടീച്ചർ വരെയായി ഒരു കൈ നോക്കിയിട്ടുണ്ട്. ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നാണ് ശ്വേത ബച്ചൻ വിദ്യാഭ്യാസം നേടിയത്. പിന്നീട് സ്വിറ്റ്സർലണ്ടിലും ഉപരിപഠനം നടത്തി. 2018ൽ ആദ്യമായി പ്രസിദ്ധീകരിച്ച പാരഡൈസ് ടവേഴ്സ് (Paradise Towers)…

Read More

15 cents for sale in Thrikkakara, Edappally 15 cents of land for sale on Edappally-Pookatupady road. It’s only 190 meters from the pipeline junction. Three km from Lulu Mall. Located 800 meters away from CUSAT. A 15 cent lot on the roadside is available for commercial and residential construction. Get more info and visit the place directly by calling the number below. ഇടപ്പള്ളി തൃക്കാക്കരയിൽ 15സെന്റ് വിൽപ്പനയ്ക്ക് ! ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ 15 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. പൈപ്പ് ലൈൻ ജം​ഗ്ഷനിൽ നിന്ന് 190 മീറ്റർ മാത്രം.ലുലു മാളിൽ നിന്ന് 3 കിലോമീറ്റർ ദൂരം. കുസാറ്റിൽ നിന്ന് 800 മീറ്റർ അകലത്തിൽ. റോഡ് സൈഡിൽ 15 സെന്റ് ഭൂമി സ്വന്തമാക്കാം.കൊമേർഷ്യൽ-റെസിഡൻഷ്യൽ നിർമ്മാണത്തിന് അനുയോജ്യം. കൂടുതൽ വിവരങ്ങൾക്കും…

Read More

65-ാം വയസ്സിൽ, ഒപ്പമുള്ള മിക്കവരും സജീവ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഇവിടെ ഒരു മനുഷ്യൻ ആ പ്രായത്തിൽ തുടങ്ങിയതേ ഉള്ളൂ തന്റെ സംരംഭം. വറുത്ത ചിക്കനിൽ നിന്ന് ഒരു ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത കേണൽ ഡേവിഡ് ഹർലാൻഡ്  സാൻഡേഴ്സ് ,  അന്ന് വയസ്സ്  65. അദ്ദേഹം ലോകത്തിനു മുന്നിൽ കാഴ്ച വച്ച തന്റെ സംരംഭമാണ് ഇന്ന് ലോകമെമ്പാടും പേരെടുത്ത KFC  കേണൽ ഹർലാൻഡ് സാൻഡേഴ്സിന്റെ കഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. സംരംഭങ്ങൾക്ക്  ഈ കഥ പ്രചോദനാത്മകമാണ്, കാരണം കഠിനാധ്വാനത്തോടൊപ്പം സ്ഥിരോത്സാഹവും അർപ്പണബോധവും അഭിലാഷവും എങ്ങനെ വിജയം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണിത്. തന്റെ വാർധക്യത്തിൽ പേറ്റന്റെഡ്  കെന്റക്കി ഫ്രൈഡ് ചിക്കൻ വിപണനം ചെയ്തുകൊണ്ട് ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം മാറി.ആദ്യകാല ജീവിതം ഇങ്ങനെ സ്റ്റീം എഞ്ചിൻ സ്റ്റോക്കർ, ഇൻഷുറൻസ് സെയിൽസ്മാൻ, ഫില്ലിംഗ് സ്റ്റേഷൻ ഓപ്പറേറ്റർ തുടങ്ങി നിരവധി ജോലികൾ സാൻഡേഴ്‌സ് തന്റെ ആദ്യകാലങ്ങളിൽ ചെയ്തു. അമേരിക്കയെ തകർത്ത മാന്ദ്യകാലത്ത് കെന്റക്കിയിലെ നോർത്ത് കോർബിനിലുള്ള തന്റെ  റെസ്റ്റോറന്റിൽ…

Read More

രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളോട് കിട്ടാക്കടവും, മനഃപൂർവം വായ്‌പക്കാർ വരുത്തുന്ന കുടിശ്ശികയും കർശനമായി പിരിച്ചെടുക്കാൻ നിർദേശിച്ചു ധനമന്ത്രാലയം. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ഏതൊക്കെയെന്നു വായ്‌പ അനുവദിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയണം. തട്ടിപ്പുകൾക്കും മനഃപൂർവമുള്ള കിട്ടാക്കടങ്ങൾക്കും എതിരെ ജാഗ്രത കർശനമാക്കാൻ പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന പൊതുമേഖലാ ബാങ്കുകൾ പങ്കെടുത്ത യോഗത്തിൽ, നടക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകൾ പരിശോധിക്കുന്നതിന് ഇടപാടുകാർ നൽകുന്ന രേഖകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശ്ശികയുണ്ടെന്നു കണ്ടെത്തിയ അക്കൗണ്ടുകളിൽ നിന്ന് കിട്ടാക്കടം വീണ്ടെടുക്കാൻ കൂടുതൽ ശ്രമം നടത്താൻ നിർദേശം നൽകുകയും ചെയ്തു. ഏതൊക്കെ അക്കൗണ്ടുകൾ തട്ടിപ്പാണെന്ന് യഥാസമയം തിരിച്ചറിയുന്നതിനും തുടർന്നുള്ള അന്വേഷണത്തിനും മടി കാട്ടരുതെന്നു ധനമന്ത്രി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. വൻകിട കോർപ്പറേറ്റ് വഞ്ചനകൾ, മനഃപൂർവമായ ബാങ്കിങ് ക്രമക്കേടുകൾ, ബാങ്കിങ് ജീവനക്കാരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നടപടികൾ എന്നിവ തടയുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ…

Read More

2022 ഏപ്രിലിന് ശേഷം ആദ്യമായി 45,000 ഡോളർ തൊട്ട് ബിറ്റ്കോയിൻ. പുതുവർഷത്തിൽ പുതുപ്രതീക്ഷകളാണ് വിപണിയിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കുന്നത്. 21 മാസങ്ങൾക്ക് ശേഷമാണ് ബിറ്റ്കോയിൻ 45,488 ഡോളറിലെത്തുന്നത്. 154% വളർച്ചയാണ് കഴിഞ്ഞ വർഷം കൈവരിച്ചത്. 2020ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വളർച്ചയുണ്ടാക്കാൻ ബിറ്റ്കോയിന് സാധിക്കുന്നത്. ഇതിന് മുമ്പ് ഉയർന്ന വില ബിറ്റ്കോയിന് ലഭിക്കുന്നത് 2021ലാണ്. അന്ന് 69,000 ഡോളറായിരുന്നു ബിറ്റ്കോയിൻ വില. ബിറ്റ് കോയിനിനൊപ്പം ക്രിപ്റ്റോയിലെ മറ്റു കോയിനുകളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഈഥേറിയം ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഈഥറിന്റെ (Ether) മൂല്യം 1% ഉയർന്ന് 2,376 ഡോളറായി. മറ്റു ക്രിപ്റ്റോ കറൻസികളായ സോലാന (എസ്.ഒ.എൽ) 7%, കാർഡാനോ 5% വർധിച്ചു.   പ്രതീക്ഷയോടെ വിപണിസ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് തുടങ്ങുന്നതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ അംഗീകാരം നൽകുമെന്ന പ്രതീക്ഷയാണ് ക്രിപ്റ്റോ കറൻസി വിപണിയിൽ പ്രതിഫലിച്ചത്.ക്രിപ്റ്റോ കറൻസി വിപണിയിൽ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് കമ്മിഷൻ…

Read More

ക്രിസ്തുമസ്-പുതുവത്സര സീസണിൽ കേരളം കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. ഡിസംബർ 22-31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 കോടി രൂപയുടെ അധിക വിൽപ്പനയാണ് ഈ സീസണിലുണ്ടായത്. റെക്കോർഡ് മദ്യ വിൽപ്പനയാണ് ഈ സീസണിലുണ്ടായത്. പുതുവത്സര തലേന്ന് വൈകീട്ട് മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട്‌ലെറ്റിൽ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവി പുരം ഔട്ട്‌ലെറ്റിൽ 77.06 ലക്ഷത്തിന്റെ മദ്യവും ഇരിഞ്ഞാലക്കുട ഔട്ട്‌ലെറ്റിൽ 76.06 ലക്ഷത്തിന്റെ മദ്യവും വിറ്റു. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 73 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും പയ്യന്നൂർ ഔ‍ട്ട്ലെറ്റിൽ 71 ലക്ഷം രൂപയുടെ മദ്യവിൽപ്പനയും നടന്നു. ക്രിസ്തുമസിലും റെക്കോർഡ് വിൽപ്പന ക്രിസ്തുമസ് സീസണിൽ മാത്രമായി 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ വിറ്റുപോയത്. ക്രിസ്തുമസ്…

Read More

ടെലികോം റെഗുലേറ്റർമാരിൽ നിന്നെന്ന തരത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ടെലികോം കമ്പനികളോട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ-Trai). ട്രായിൽ നിന്നെന്ന തരത്തിൽ ഇപ്പോൾ ധാരാളം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ആളുകൾ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും ട്രായ് സെക്രട്ടറി വി രഘുനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സന്ദേശങ്ങൾക്കെതിരേ പൊതുജനങ്ങളെ ബോധവത്കരിക്കാൻ മുന്നറിയിപ്പു സന്ദേശങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും നൽകണമെന്ന് സെക്രട്ടറി പറഞ്ഞു. നിലവിലെ മൊബൈൽ നമ്പർ വിച്ഛേദിക്കാതിരിക്കാനും ടവർ സ്ഥാപിക്കുന്നതിന് എതിർപ്പില്ലാ എന്നു അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പലപ്പോഴും മൊബൈൽ നമ്പർ ചോദിച്ച് സന്ദേശങ്ങൾ വരുന്നത്.   ബിടി-ട്രായിൻഡ് (BT-TRAIND) വഴിയായിരിക്കും ട്രായ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. മൊബൈൽ നമ്പറുകളുടെ വെരിഫിക്കേഷൻ/വിച്ഛേദിക്കുക/നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് സന്ദേശങ്ങളോ ഫോൺ കോളുകളോ ട്രായ് നടത്താറില്ല എന്ന സന്ദേശം എല്ലാ ഉപഭോക്താക്കൾക്കും അയക്കും. ട്രായിയുടെ പേരിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ/ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക, ട്രായിൽ നിന്നെന്ന തരത്തിൽ ഇത്തരത്തിൽ സന്ദേശങ്ങളോ…

Read More

എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് അയച്ച് മുംബൈയിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമിഷണർ. 2017-18 സാമ്പത്തിക വർഷത്തെ ഡിമാൻഡ് ഓർഡർ-പെനാ‍ൽട്ടി നോട്ടീസാണ് അയച്ചത്. റീഇൻഷുറൻസിൽ നിന്നുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൻെറ നോൺ-റിവേർസലിനാണ് ടാക്സ് നോട്ടീസ് അയച്ചത്. ഇതിനെതിരേ അപ്പീൽ ഫയൽ ചെയ്യുമെന്ന് എൽഐസി പറഞ്ഞു. 2017-18 വർഷത്തെ ജിഎസ്ടി തുക 365 കോടി രൂപയാണ്. പിഴയായി 404.77 കോടി രൂപയും പലിശയായി 36.5 കോടി രൂപയും നൽകണം. ഇവയെല്ലാം കൂടിയാണ് 806 കോടി രൂപ എൽഐസി അടയ്ക്കേണ്ടത്.കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ ഉത്തരവ് ബാധിക്കില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ഇതിന് മുമ്പ് 4,993 കോടി രൂപ ഇൻഷുറർ റിലീഫായി എൽഐസി നൽകണമെന്ന് ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. നികുതി വ്യവഹാരവുമായി ട്രിബ്യൂണിലിന്റെ മുന്നിലെത്തിയ രണ്ട് പരാതികളിലാണ് 4,993 കോടി രൂപ നൽകാൻ എൽഐസിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരേ കഴിഞ്ഞ വർഷം ഒക്ടോബറിൽ എൽഐസി ബോംബേ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ…

Read More