Author: News Desk
PhonePe withdraws injunction appeal against BharatPe over the ‘Pe’ trademark The Delhi High Court had dismissed the injunction plea by PhonePe in April PhonePe has still not dropped the original lawsuit against BharatPe over trademark infringement It has only withdrawn its appeal filed in May against the single-judge bench’s order The company has also declined the possibility of a settlement with BharatPe Walmart-owned PhonePe is looking to go public by 2023
ചെന്നൈൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ഡോർസ്റ്റെപ്പ് ഡെലിവറിയുമായി Ola ഹോം ക്വാറന്റീനിലുളള രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ Ola എത്തിക്കും Ola app വഴി സൗജന്യമായാണ് ഓക്സിജൻ ഡെലിവറി സർവീസ് നൽകുന്നത് അടിസ്ഥാന വിവരങ്ങൾ നൽകി Ola ആപ്പിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ആവശ്യപ്പെടാം GiveIndia ഫൗണ്ടേഷനുമായി ചേർന്നാണ് O2forIndia പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ആവശ്യം കഴിഞ്ഞാൽ ഓക്സിജൻ കോൺസെൻട്രേറ്റർ തിരികെ എടുത്ത് ഗിവ് ഇന്ത്യയിലേക്ക് കൈമാറും കൈമാറുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ അണുവിമുക്തമാക്കി അടുത്ത രോഗിക്ക് നൽകും ബെംഗളൂരുവിലെ പദ്ധതിയുടെ ആദ്യഘട്ട വിതരണം വിജയമായതിനെ തുടർന്നാണ് വ്യാപിപ്പിക്കുന്നത് രാജ്യത്തുടനീളം 10,000 ത്തോളം ഓക്സിജന് കോണ്സെന്ട്രേറ്ററുകളെത്തിക്കാനാണ് പദ്ധതി
ഇന്ത്യയിൽ പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാൻ ഓഡിയോ ചാറ്റ് ആപ്പ് Clubhouse ക്രിയേറ്റർമാർക്ക് പണം നൽകാൻ യൂസർമാരെ അനുവദിക്കുന്നതാണ് ഫീച്ചർ പ്ലാറ്റ്ഫോമിലെ ഷോകളുടെ സ്രഷ്ടാക്കൾക്ക് പണം നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും നിലവിൽ യുഎസിലെ ഉപയോക്താക്കൾക്കായി ക്ലബ്ഹൗസ് ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് ഇന്ത്യയിലെ പുതിയ IT നിയമത്തിന് അനുസൃതമായി ഫീച്ചർ ക്രമീകരിക്കുകയാണെന്ന് Clubhouse രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് ഉറപ്പ് വരുത്തുമെന്ന് CEO Paul Davison TIPS, സബ്സ്ക്രിപ്ഷൻ എന്നിവയും കമ്പനിയുടെ പദ്ധതിയിലുണ്ടെന്ന് കോ ഫൗണ്ടർ Rohan Seth ക്ലബ്ഹൗസ് ആൻഡ്രോയ്ഡ് ഡൗൺലോഡ് ലോകത്ത് 2.6 ദശലക്ഷമാണെന്ന് Sensor Tower ഡാറ്റ ആൻഡ്രോയ്ഡ് പതിപ്പിൽ ഇന്ത്യയിൽ ഒരു ദശലക്ഷം ഡൗൺലോഡാണ് ക്ലബ്ഹൗസ് നേടിയിരിക്കുന്നത്
കോവിഡ്-19 സെൽഫ് ടെസ്റ്റ് കിറ്റ് CoviSelf ഉടന് വിപണിയിൽ വരും ദിവസങ്ങളിൽ മെഡിക്കൽ സ്റ്റോറുകളിൽ CoviSelf എത്തുമെന്ന് ICMR ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും CoviSelf ഓർഡർ ചെയ്യാൻ കഴിയും ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിലും CoviSelf എത്തിക്കാൻ MyLab പദ്ധതിയിടുന്നു MyLab അവതരിപ്പിക്കുന്ന കോവിസെൽഫ് കിറ്റിന്റെ വില 250 രൂപയാണ് നിശ്ചയിച്ചിട്ടുളളത് റാപ്പിഡ് ആന്റിജന് പരിശോധനാ മാതൃകയാണ് കോവിസെല്ഫ് പിന്തുടരുന്നത് മൂക്കില് നിന്ന് സ്വാബ് ശേഖരിച്ച് 15 മിനിട്ടിൽ ഫലം അറിയാന് സാധിക്കും MyLab ആദ്യഘട്ടത്തിൽ ഒരു ദശലക്ഷം സെൽഫ് ടെസ്റ്റ് കിറ്റുകൾ പുറത്തിറക്കും ഉപഭോക്തൃ ആവശ്യം അടിസ്ഥാനമാക്കി ആഴ്ചയിൽ 7 ദശലക്ഷം യൂണിറ്റുകൾ ലഭ്യമാക്കും പുനെ MyLab Discovery Solutions വികസിപ്പിച്ചതാണ് കോവിസെല്ഫ് കിറ്റ്
ക്രിപ്റ്റോകറൻസിയെക്കുറിച്ചു RBI നിലപാട് മാറ്റിയിട്ടില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ് ക്രിപ്റ്റോ ഇടപാടിലെ ആശങ്കകൾ തുടരുന്നതായും ശക്തികാന്ത ദാസ് വ്യക്തമാക്കി 2018ലെ RBI സർക്കുലർ ബാങ്കുകൾ പിന്തുടരുന്നതിനാലാണ് വിശദീകരണം നൽകിയത് സുപ്രീംകോടതി തളളിയതിനുശേഷവും ബാങ്കുകൾ സർക്കുലർ പിന്തുടരുന്നത് അനുവദനീയമല്ല ബാങ്കുകൾ ക്രിപ്റ്റോ ഇടപാട് സംബന്ധിച്ച് സർക്കുലർ ഉദ്ധരിച്ചതിനാലാണ് ഇടപെടൽ വേണ്ടിവന്നത് ക്രിപ്റ്റോകറൻസിയെക്കുറിച്ചുളള RBIക്കുളളത് മുൻ നിലപാട് തന്നെയാണെന്നും ശക്തികാന്ത ദാസ് ക്രിപ്റ്റോ നിക്ഷേപകർക്ക് RBI പ്രത്യേക മാർഗനിർദ്ദേശങ്ങളൊന്നും നൽകുന്നില്ലെന്നും ഗവർണർ സാമ്പത്തിക നയത്തിൽ ക്രിപ്റ്റോ കറൻസി വരുത്തുന്ന മാറ്റത്തിൽ സെൻട്രൽ ബാങ്കുകൾ ആശങ്കയിലാണ് ക്രിപ്റ്റോകറൻസി കുറ്റവാളികൾ ഉപയോഗിക്കുമെന്ന ആശങ്കയും സെൻട്രൽബാങ്കുകൾക്കുണ്ട് Anti-Money Laundering Laws മറികടക്കാൻ ക്രിപ്റ്റോയെ മറയാക്കുമെന്ന ആശങ്ക നില നിൽക്കുന്നു
ഗ്രാന്റ് Water Saving ചാലഞ്ചുമായി Hindustan Unilever Ltd പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് പിന്തുണയേകുന്നതാണ് ഗ്രാൻഡ് വാട്ടർ സേവിംഗ് ചാലഞ്ച് യുഎന്നിന്റെ സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്കുളള പ്രയാണമാണ് ചാലഞ്ച് Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് HUL ചാലഞ്ച് സംഘടിപ്പിക്കുന്നത് നാഷണൽ ഹാക്കത്തോണിൽ ടെക്നോളജിസ്റ്റുകൾ, ഇൻവെന്റേഴ്സ് എന്നിവർക്ക് അവസരം ജല-ശുചിത്വ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും Grand Water Saving Challengeൽ പങ്കെടുക്കാം DPIIT അംഗീകാരമുളള സ്റ്റാർട്ടപ്പുകൾക്കാണ് ചാലഞ്ചിൽ പങ്കെടുക്കാനാകുക പങ്കെടുക്കുന്നവർ പതിനെട്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാരാകണം വിജയികൾക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം – Rs. 2,50,000 രൂപയുമാണ് സ്ക്വാറ്റ് ശൗചാലയങ്ങൾക്കായുളള ഇന്നവേറ്റിവ് വാട്ടർ സേവിംഗ് ഫ്ലഷ് സിസ്റ്റമാണ് ചാലഞ്ച് 2.5 ലിറ്ററിൽ കൂടുതൽ വെള്ളം ഉപയോഗിക്കാത്ത ഒരു സ്ക്വാറ്റ് ടോയ്ലറ്റ് സിസ്റ്റമായിരിക്കണം സെറാമികോ റീസൈക്കിൾഡ് പ്ലാസ്റ്റികിലോ നിർമിച്ച പ്രോട്ടോടൈപ്പാണ് അവതരിപ്പിക്കേണ്ടത് എല്ലാവർക്കും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ടോയ്ലറ്റ് ഉറപ്പാക്കുകയാണ് ദൗത്യം
കൊറോണ വൈറസ് സ്വഭാവം മാറിയാൽ കുട്ടികളിൽ ആഘാതം കൂടും കുട്ടികളിൽ COVID ആഘാതം വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് സർക്കാർ കുട്ടികളിൽ കൊറോണ വൈറസ് ബാധ ഇതുവരെ ഗുരുതരമായ രൂപത്തിലായിട്ടില്ല വൈറസിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് NITI Aayog അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും NITI Aayog കുട്ടികൾക്കിടയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കോവിഡിന് ശേഷമുള്ളതായി കണ്ടെത്തി പീഡിയാട്രിക് കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രം ദേശീയ സംഘം രൂപീകരിച്ചിട്ടുണ്ട് കുട്ടികൾ പൊതുവെ ലക്ഷണങ്ങളില്ലാത്തവരാണെന്നും രോഗലക്ഷണങ്ങൾ കാണിക്കാറില്ല എപ്പിഡെമിയോളജി ഡൈനാമിക്സിൽ മാറ്റങ്ങൾ ഉണ്ടായാൽ ഈ സാഹചര്യത്തിൽ മാറ്റം വരാം COVID ബാധിച്ച് 2-3 ശതമാനം കുട്ടികൾക്കാണ് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്നത് രണ്ടുതരം കോവിഡ് ബാധ കുട്ടികളിലുണ്ടാകുന്നു,അതിലൊന്ന് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളാണ് പീഡിയാട്രിക് കേസുകൾ അസാധാരണമായി വർദ്ധിക്കുന്ന പ്രവണത ഇപ്പോഴില്ലെന്നും NITI Aayog
ഫേസ്ബുക്കിന്റെ വിലക്കിനോട് പ്രതികരിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിന്റെ നടപടി അപമാനകരം: ട്രംപ് തനിക്ക് വോട്ട് ചെയ്ത അമേരിക്കക്കാരെ അപമാനിക്കുന്ന തീരുമാനമാണിത് ഇത്തരം സെൻസറിംഗും നിശബ്ദമാക്കലും തുടരാൻ കമ്പനിയെ അനുവദിക്കരുത് 2024ൽ താൻ വൈറ്റ്ഹൗസിൽ എത്തുമ്പോൾ മാർക്ക് സക്കർബർഗിനെ ഡിന്നറിന് ക്ഷണിക്കില്ല: ട്രംപ് ട്രംപിനെ Facebookൽ നിന്ന് 2 വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരുന്നത് ട്രംപ് വീണ്ടും ഫേസ്ബുക്ക് നിയമങ്ങൾ ലംഘിച്ചതിനാലാണ് വിലക്ക് നീട്ടിയത് നിലവിൽ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാനായേക്കും രാഷ്ട്രീയക്കാർക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന തീരുമാനത്തിൽ ഫേസ്ബുക്ക് എത്തിയിരുന്നു രാഷ്ട്രീയക്കാർ മറ്റ് ഉപയോക്താക്കളുടെ അതേ ഉള്ളടക്ക നിയമങ്ങൾക്ക് വിധേയമായിരിക്കും തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രം നിയമലംഘനത്തിൽ ആനുകൂല്യം നൽകുന്ന മുൻനയം പിൻവലിച്ചു വാർത്താപ്രാധാന്യവും പൊതുതാൽപര്യ പ്രാധാന്യമുള്ളതുമായ ഉളളടക്കങ്ങൾ തുടരാൻ അനുവദിക്കും ക്യാപിറ്റോൾ ആക്രമണ ശേഷം ട്വിറ്ററും യൂട്യൂബും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു
Amazon ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകിയേക്കുമെന്ന് റിപ്പോർട്ട് അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കുളള നടപടി ആമസോൺ ആരംഭിച്ചു ആമസോണിന്റെ Project Kuiper ഇന്ത്യയിലെത്തിക്കാനുളള നടപടികൾക്ക് തുടക്കമിട്ടു വിദേശ ഉപഗ്രങ്ങളുടെ സിഗ്നൽ സ്വീകരിക്കാൻ കേന്ദ്ര സ്പേസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി നൽകണം ബഹിരാകാശ വകുപ്പും ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി കമ്പനി ചർച്ച നടത്തും Project Kuiper 3,236 ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് ആണ് നിർമിക്കുന്നത് ഏകദേശം 72,500 കോടി രൂപയാണ് ആമസോൺ Project Kuiperൽ നിക്ഷേപിച്ചിരിക്കുന്നത് രാജ്യത്ത് ഗ്രാമീണ ജനസംഖ്യയുടെ 75% ത്തിന് ഇപ്പോഴും ബ്രോഡ്ബാൻഡ് ലഭ്യമല്ലെന്നാണ് വിലയിരുത്തൽ LEO സാറ്റലൈറ്റ് സംവിധാനങ്ങൾ ഇതിനുളള പ്രായോഗിക ബദലായിട്ടാണ് കണക്കാക്കുന്നത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് Bharti പിന്തുണയ്ക്കുന്ന OneWeb ആണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡിനൊരുങ്ങുന്ന മറ്റൊരു കമ്പനി ആമസോൺ കൂടിയെത്തുന്നത് ബ്രോഡ്ബാൻഡ് വിപണിയിൽ റേറ്റ് കുറയാൻ ഇടയാക്കിയേക്കും
മൂന്ന് പ്രൈവറ്റ് Crew Dragon ദൗത്യങ്ങൾക്കായി വൻ കരാർ ഒപ്പിട്ട് SpaceX 2023 ഓടെ മൂന്ന് ദൗത്യങ്ങൾക്കായി Axiom Space മായി SpaceX ധാരണയായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ 2023 ഓടെ മൂന്ന് Axiom ദൗത്യങ്ങൾ നിർവഹിക്കും കരാർ നിബന്ധനകൾ ഇരു കമ്പനികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല സ്വകാര്യ ബഹിരാകാശ വ്യവസായത്തിലെ ഏറ്റവും വലിയ ഡീലായാണ് വിലയിരുത്തപ്പെടുന്നത് 2022 ജനുവരിയിലാണ് Axiom Space- SpaceX ആദ്യ ക്രൂ ഡ്രാഗൺ ദൗത്യം നടക്കുന്നത് 8 ദിവസത്തേക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സിവിലിയൻ ക്രൂവിനെ അയക്കുന്നത് Ax-2 എന്ന രണ്ടാം ദൗത്യം നയിക്കുന്നത് നാസയുടെ മുൻ ബഹിരാകാശയാത്രികൻ Peggy Whitson ആണ് അവസാന രണ്ടു ദൗത്യങ്ങളിലേക്കുളള സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല ഒരു വർഷം രണ്ട് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് നാസ സ്ഥിരീകരിച്ചിരുന്നു അതിനാൽ 2023 ഓടെ നിശ്ചയിച്ച എല്ലാ Axiom മിഷനുകളും അംഗീകാരം നേടുമോയെന്ന് വ്യക്തമല്ല
