Author: News Desk
ഇതരസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് 2018-ലാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍വഴിയാക്കിയത്. കേരളം ഇത് നടപ്പാക്കിയതാകട്ടെ 2022ലും. 2018 മുതല്‍ പുതുക്കിയ നിരക്കില്‍ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്ട്രേഷന് വാഹനങ്ങളില്‍നിന്ന് 250 രൂപയാണ് വാങ്ങിയിരുന്നത്. വിവിധ ചെക്പോസ്റ്റുകളില്‍ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്ട്രേഷനിലുള്ള വണ്ടികള്‍ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഒരു ചെക്പോസ്റ്റില്‍ത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്ക്കേണ്ടവരുണ്ട്. ഇപ്പോഴിതാ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍കൊണ്ട് ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രപോവാനാകാതെ ടാക്സി തൊഴിലാളികള്‍. സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ വൈകിയതാണ് ഭീമമായ കുടിശ്ശിക വരാനിടയാക്കിയതെന്ന് ടാക്സി തൊഴിലാളികള്‍ ആരോപിക്കുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത്. തുക ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും യൂസര്‍നെയിമും പാസ്വേഡും ആര്.ടി.ഒ. ഓഫീസില്‍നിന്ന് ലഭിക്കുന്നമുറയ്ക്കേ പണമടയ്ക്കാനാകൂ. ഓഫീസ് അവധിയാണെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരികയാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.…
ഇന്ത്യന്‍ ഫുട്ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും നമ്മുടെ ഫുട്ബോള്‍ സ്വപ്നങ്ങളെ ലോക ഫുട്ബോള്‍ പ്രൊഫഷണലിസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ടീം ഉടമ ശ്രീ പൃഥ്വിരാജ്, സുപ്രിയ ദമ്പതികള്‍, സഹ ഉടമകളായ നസ്ലി മുഹമ്മദ്, ഷമീം ബക്കര്‍, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ്, സി ഇ ഒ അംബ്രീഷ് സമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ ടീം ഫോഴ്സ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ഓരോ ടീമിലെയും മുപ്പതോളം ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരെ ഫുട്മ്പോള്‍ അധികായന്മാരായ യൂറോപ്പ്യന്‍ കോച്ചുമാര്‍ കളി പഠിപ്പിക്കാന്‍ എത്തുമ്പോള്‍ കളിക്കാര്‍ക്കും ഇന്ത്യന്‍ ഫുട്ബോളിന്റെയും മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമായേക്കാവുന്ന ഏറ്റവും മികച്ച യുവ ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാര്‍ ഉടലെടുക്കുമെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. പോര്‍ച്ചുഗലില്‍ നിന്നുമുള്ള മരിയോ ലെമോസ് ആണ് ഫോഴ്സ കൊച്ചിയുടെ ഹെഡ് കോച്ച്. കൂടാതെ ആറ് വിദേശ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ ചെന്നൈയില്‍ എഫ്സിക്കൊപ്പം 2015ലും 2018ലും ഐഎസ്എല്‍ ചാമ്പ്യനായ ബ്രസീല്‍ മധ്യനിരക്കാരന് റാഫേല്‍ അഗസ്റ്റോയും ടുണീഷ്യന്‍…
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട് എങ്കിലും ഇത്തവണ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചരിച്ച ഒരു വാർത്ത ആണ് രാഹുലിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്ത. ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളും ആണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ചാനൽ ഐ ആം ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്! കുടുംബ ബന്ധങ്ങളെ ഭാരതീയർ ബഹുമാനിയ്ക്കുന്നവരാണ് പിന്നെന്തിനീ ഒളി ജീവിതം എന്ന കുറിപ്പിനൊപ്പമാണ് രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഈ വൈറൽ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ യൂട്യൂബിൽ ഫസ്റ്റ് ഖബർ എന്ന ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ലഭിച്ചു. മഹിളാ കോൺഗ്രസ് ബാരൻ ജില്ലാ പ്രസിഡന്റ് പ്രിയങ്ക നന്ദ്വാനയുടെ മക്കൾക്കൊപ്പം രാഹുൽഗാന്ധി എന്ന…
ബിസിനസ് ലോകത്തുള്ളവർ വീടുകൾ വാങ്ങുന്നതും വാഹനങ്ങൾ വാങ്ങുന്നതും അത്ര വലിയ കാര്യമല്ല. അക്കൂട്ടത്തിലാണ് മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനിക്ക് പുതിയ അയൽവാസികളെ ലഭിച്ച വാർത്തകൾ എത്തുന്നത്. 500 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ കഫെ പരേഡിലെ ആഡംബര മാൻഷൻ അടുത്തിടെ വ്യവസായി യോഹാൻ പൂനവല്ലയുടെ ഭാര്യ മിഷേൽ പൂനവല്ല സ്വന്തമാക്കി. പാലി ഹില്ലിലെ കഫെ പരേഡിൽ സ്ഥിതി ചെയ്യുന്ന അനിൽ അംബാനിയുടെ പഴയ വീടായ ‘സീ വിൻഡിന്റെ’ അടുത്തായാണ് മിഷേൽ സ്വന്തമാക്കിയ ഈ ആഡംബര വസതി. MYP ഡിസൈൻ സ്റ്റുഡിയോയുടെ തലപ്പത്തിരിക്കുന്ന മിഷേൽ ആർട്ട് ശേഖരത്തിന് പേരുകേട്ട വ്യക്തിയാണ്. ഈ ആർട്ട് ശേഖരം അവരുടെ പുതിയ വീടിനെ അലങ്കരിക്കാനും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. 30,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രോപ്പർട്ടി മിഷേലിന്റെ രണ്ടാമത്തെ ഭവനമായി നിലനിർത്താൻ ആണ് പദ്ധതി. മിഷേലിന്റെ ഭർത്താവും പൂനവല്ല എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ ചെയർമാനുമായ യോഹാൻ പൂനവല്ല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ…
സ്വകാര്യ വിമാനങ്ങളുടെയും അതിരുകടന്ന അത്യാഡമ്പരങ്ങളുടെയും തിളക്കങ്ങൾക്കിടയിൽ, ഒരു ഇന്ത്യൻ ശതകോടീശ്വരൻ മറ്റുള്ളവരെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും ചെലവേറിയ ഒരു സ്വകാര്യ കപ്പൽ സ്വന്തമാക്കിയിരുന്നു. 125 മില്യൺ ഡോളർ വിലമതിക്കുന്ന അമേവി എന്ന് പേരിട്ടിരിക്കുന്ന ആഡംബര കപ്പൽ സ്വന്തമാക്കിയത് സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ ആണ്. സാമ്പത്തിക വിജയം മാത്രമല്ല ആഡംബരത്തോടുള്ള അദ്ദേഹത്തിൻ്റെ അതിമനോഹരമായ അഭിരുചിയും കൂടിയാണ് ഈ കപ്പൽ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിൻ്റെ ചെയർമാനാണ് അദ്ദേഹം. 2005-ൽ ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പന്നരുടെ കൂട്ടത്തിൽ പേര് ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ ഈ ആഡംബര കപ്പലിന്റെ വില 125 മില്യൺ ഡോളർ അതായത് ഏകദേശം 1,037 കോടി രൂപ ആണ്. അമേവി 262 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. ആധുനിക രൂപകൽപ്പനയുടെയും സമൃദ്ധിയുടെയും അത്ഭുതമാണ് അമേവി. പ്രശസ്തമായ ഇറ്റാലിയൻ കപ്പൽ ഡിസൈൻ സ്റ്റുഡിയോയായ നുവോലാരി ലെനാർഡ് നിർമ്മിച്ചതും ഡിസൈനർ ആൽബെർട്ടോ പിൻ്റോ 2007-ൽ ഡിസൈൻ ചെയ്തതുമായ അമേവി…
മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ആണ് പോസ്റ്റ് ഓഫീസുകൾ വഴി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ഇത് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് നൽകുന്ന ഒരു സുരക്ഷിതവും വിശ്വാസ്യതയുള്ളവുമായ നിക്ഷേപ മാർഗ്ഗമാണ്. ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നു: പദ്ധതിയുടെ പ്രധാന സവിശേഷതകൾ 1. കാലാവധി: 1, 2, 3, അല്ലെങ്കിൽ 5 വർഷം.2. പലിശ നിരക്ക്: നിക്ഷേപ കാലാവധിയനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. 5 വർഷം നിക്ഷേപത്തിന് ടാക്സ് ബെനിഫിറ്റ് ലഭ്യമാകുന്നു.3. കുറഞ്ഞ നിക്ഷേപ തുക: ഏറ്റവും കുറവ് ₹1000/- മുതൽ, അതിനു മുകളിൽ, 100ന്റെ ഗുണകത്തിൽ നിക്ഷേപം ചെയ്യാം.4. കുറഞ്ഞ വരുമാന നികുതി പരിധി: 5 വർഷം നിക്ഷേപത്തിന് സെക്ഷൻ 80C പ്രകാരം…
ബിസിനസ് ലോകത്ത് വിജയം കൈവരിച്ച ഒരുപാട് സ്ത്രീകൾ ഉണ്ട്. അവരിൽ ഒരു പേരാണ് മെഹർ പുഡുംജി എന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ അറിയപ്പെടുന്ന വനിതയാണ് മെഹർ. ശുദ്ധവായു, ശുദ്ധമായ ഊർജം, ശുദ്ധജലം എന്നിവയിൽ ഫോക്കസ് ചെയ്യുന്ന, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്സ് ലിമിറ്റഡിൻ്റെ ചെയർപേഴ്സണാണ് മെഹർ. 63307 കോടി രൂപ മൂല്യമുള്ള ഈ കമ്പനിയെ 20 വർഷത്തിലേറെയായി നയിക്കുന്നത് മെഹർ ആണ്. തെർമാക്സിന്റെ മുൻ ചെയർപേഴ്സൺ അനു ആഗയുടെ മകളാണ് മെഹർ. ഫോർബ്സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്. 2004ൽ മകൾ ഭരണം ഏറ്റെടുത്തതോടെയാണ് ഈ 81കാരി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞത്. മെഹർ ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ്. 1996-ൽ ലണ്ടനിൽ നിന്നും…
വർഷങ്ങളുടെ കഠിനാധ്വാനവും തളർച്ചകളിൽ പതറാത്ത മനസും പോരാട്ടവീര്യവുമൊക്കെയാണ് പലപ്പോഴും വിജയത്തിലേക്കുള്ള വഴി തുറക്കുന്നത്. ബിസിനസ്സിലെ തിരിച്ചടികൾ സംരംഭകരെ സംബന്ധിച്ച് നിരാശാജനകവും തോൽവിയിലേക്ക് നയിക്കുന്നവയുമാണ്. എങ്കിലും, ഈ പരാജയങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുകയും അനുഭവങ്ങളെ മുന്നോട്ടുള്ള വഴി തെളിയിക്കാനുള്ള ഊർജ്ജമാവും ഉപയോഗിക്കുന്ന ചില വ്യക്തികളുണ്ട്. വീബയുടെ സ്ഥാപകനായ വിരാജ് ഭാലിൻറെ കഥയും ഇതുപോലെ തന്നെയാണ്. തൻ്റെ സംരംഭകത്വ യാത്രയിൽ വലിയ തിരിച്ചടി നേരിട്ടപ്പോൾ, തോറ്റുകൊടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരാജയങ്ങളിൽ നിന്ന് കരകയറുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയിക്കുകയും ചെയ്തു ഈ മനുഷ്യൻ. 2002-ൽ കുടുംബ ബിസിനസായിരുന്ന ഫൺ ഫുഡ്സിൽ ആണ് അദ്ദേഹം തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ഇതൊരു ഭക്ഷ്യ സംസ്കരണ ബിസിനസായിരുന്നു. ഏകദേശം ആറ് വർഷത്തെ മികച്ച വിജയത്തിനു ശേഷം വിരാജും, പിതാവ് രാജീവ് ബഹലും ചേർന്ന് 2008 -ൽ 110 കോടി രൂപയ്ക്ക് ഫൺ ഫുഡ്സ് ജർമ്മനിയിലെ ഡോ ഓറ്റ്കറിന് വിറ്റു. തുടർന്ന് 2009 -ൽ വിരാജ്…
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അങ്ങിനെ ഒരു ഗ്രാമം ഉണ്ടോ? ഉണ്ട് എന്ന് തന്നെ ആണ് ഉത്തരം. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലാണ്. വ്യാവസായിക മേഖലയിൽ ഗുജറാത്തിന്റെ വളർച്ച എന്നും ചർച്ചചെയ്യപ്പെടാറുണ്ട്. എന്നാൽ ഗുജറാത്തിലെ അതിശയകരമായ സമ്പൽസമൃദ്ധിയുള്ള ഒരു ഗ്രാമത്തേക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധാപർ എന്ന ഗ്രാമം ഗുജറാത്ത് എന്ന സംസ്ഥാനത്തെയോ ഇന്ത്യ എന്ന രാജ്യത്തെയോ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. 7,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവിടുത്തെ ഗ്രാമവാസികൾക്കുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടേൽ വിഭാഗക്കാരാണ് ഈ ഗ്രാമത്തിൽ കൂടുതലായുമുള്ളത്. പ്രവാസി നിക്ഷേപമാണ് മധാപർ ഗ്രാമത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം എന്ന പദവി നേടിക്കൊടുത്തത്. ഈ ഗ്രാമത്തിൽ ഏകദേശം 20,000 കുടുംബങ്ങളുള്ളതിൽ 1,200 കുടുംബങ്ങളും വിദേശ രാജ്യങ്ങളിലാണ്. പ്രവാസികൾ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നുവെന്നാണ് റിപ്പോർട്ട്.…
ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കുകയും ചെയ്തിരുന്നു താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിൽ 3.81 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്. യൂട്യൂബിലെ സകല റെക്കോർഡുകളും തകർത്ത് റൊണാൾഡോ മുന്നേറുമ്പോൾ എത്ര രൂപയാണ് ഈ ദിവസങ്ങളില്‍ താരത്തിന് ലഭിച്ചത് എന്ന സംശയം പലർക്കുമുണ്ട്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 100 മില്യണ്‍ ( 10 കോടി) വ്യൂസാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോ വഴിയുള്ള വരുമാനത്തെ…