Author: News Desk
സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലെയുള്ള ഇടങ്ങളിൽ ജെഇഇ, ജെഎഎം സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം നൽകാറുള്ളത്. എന്നാൽ ഈ എൻട്രൻസ് സ്കോറുകൾ ആവശ്യമില്ലാത്ത ചില കോഴ്സുകളും ഐഐടികളിലുണ്ട്. അത്തരത്തിലുള്ള ചില കോഴ്സുകൾ പരിശോധിക്കാം. കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിക്കാം. 1. ഐഐടി മദ്രാസ്, ബിഎസ് സി ഡാറ്റ സയൻസ്പത്താം ക്ലാസ് തരത്തിലെ മാത്തമാറ്റിക്സ് പരിജ്ഞാനം ഉള്ളവർക്ക് ഐഐടി മദ്രാസിലെ ബിഎസ് സി ഡാറ്റ സയൻസിന് നേരിട്ട് അപേക്ഷിക്കാം. എന്നുവെച്ചാൽ ഈ കോഴ്സിന് ജെഇഇ സ്കോർ ആവശ്യമില്ല. എന്നാൽ കോഴ്സിന് എൻ റോൾ ചെയ്ത് ഒരു മാസത്തിനു ശേഷം ഐഐടി മദ്രാസ് ഒരു ക്വാളിഫയർ പരീക്ഷ നടത്തും. അത് പാസ്സാകാൻ കുറച്ചു പണിയാണ്. 2020ൽ 30000 പേർ പരീക്ഷ എഴുതിയതിൽ 8000 പേർ മാത്രമാണ് ഇത് പാസ്സായത്. 2. ഐഐടി കാൺപൂർ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾപൈതൺ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ്…
2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ, ഐസിസി ക്രിക്കറ്റർ ഓഫ് ഇയർ പുരസ്കാരങ്ങൾ നേടി വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ആസ്തിയുടെ കാര്യത്തിലും ബുമ്ര മുൻപന്തിയിലാണ്. ദേശീയമാധ്യമമായ ഇന്ത്യ.കോമിന്റെ കണക്ക് അനുസരിച്ച് 62 കോടി രൂപയാണ് ബുമ്രയുടെ ആസ്തി. ബിസിസിഐ കോൺട്രാക്റ്റ്, മാച്ച് ഫീസ്, പരസ്യ വരുമാനം, ഐപിഎൽ എന്നിവയിലൂടെയാണ് താരം വമ്പൻ സമ്പാദ്യം ഉണ്ടാക്കിയത്. ബിസിസിഐ കരാറിൽ നിലവിൽ എ പ്ലസ് കാറ്റഗറിിലുള്ള ബുമ്രയ്ക്ക് വർഷത്തിൽ ഏഴ് കോടി രൂപ കരാർ വരുമാനമായി ലഭിക്കുന്നു. ഇതിനു പുറമേ മാച്ച് ഫീയായി ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20യ്ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. മുംബൈയിലും അഹമ്മദാബാദിലും ബുമ്രയ്ക്ക് ആഢംബര വീടുകളുണ്ട്. ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ഇവയുടെ മൂല്യം. വാഹനപ്രേമി കൂടിയായ ബുമ്രയുടെ പക്കൽ നിസാൻ സ്പോർട്സ് കാറായ ഗോഡ്സില, മെർസിഡേഴ്സ് മേബാക്ക് എസ് 560, വെലാർ എസ് യു…
ബിരിയാണി എന്നു കേൾക്കുമ്പോൾ മിക്കവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നാണ് ഹൈദരാബാദ് ബിരിയാണി. എന്നാൽ ഏതാണ്ട് അതേ പ്രൗഢിയും രുചിപ്പെരുമയുമുള്ള മറ്റൊരു ബിരിയാണി കൂടി ഇതേ പ്രദേശത്തു നിന്നുണ്ട്-കല്യാണി ബിരിയാണി. ഇന്നും ഹൈദരാബാദിലെ ചെറിയ കടകളിലും മറ്റും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ ബിരിയാണി അറിയപ്പെടുന്നത് പാവങ്ങളുടെ ഹൈദരാബാദി ബിരിയാണി എന്നാണ്. മിക്ക കടകളിലും ഈ ബിരിയാണി 50 രൂപയ്ക്ക് താഴെ വിലയിൽ ലഭ്യമാണ്. കല്യാണി ബിരിയാണിയുടെ ചരിത്രം തേടി പോകുമ്പോൾ അത് പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലേക്ക് കുടിയേറിയ ബിദറിലെ കല്യാണി നവാബുമാരുടെ അടുത്തെത്തിച്ചേരും. കല്യാണി നവാബുമാർ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരായിരുന്നു. ഹൈദരാബാദിലേക്ക് എത്തുന്നവരെ ആ നവാബുമാർ കല്യാണി ബിരിയാണി വിളമ്പി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യാനന്തരം നവാബുമാരുടെ കൊട്ടാര പാചകക്കാർ നഗരത്തിൽ കല്യാണി ബിരിയാണി റെസ്റ്റോറന്റുകൾ ആരംഭിച്ചു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലായിരുന്നു അവർ ബിരിയാണി ഉണ്ടാക്കിയത്. ഹൈദരാബാദി ദം ബിരിയാണിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കല്യാണി ബിരിയാണിയുടെ പാചകം. പോത്തിറച്ചിയാണ് സാധാരണയായി ഈ…
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആത്മീയതയ്ക്കും കുംഭമേളയ്ക്കും പ്രശസ്തമാണ്. ഇതോടൊപ്പം നിരവധി ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രയാഗ്‌രാജിലുണ്ട്. അക്കൂട്ടത്തിലെ പ്രധാന ചരിത്ര സ്മാരകമാണ് ആനന്ദ് ഭവൻ. മോത്തിലാൽ നെഹ്‌റുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭവനമാണിത്. 1900ലാണ് അദ്ദേഹം ആനന്ദ് ഭവൻ വാങ്ങുന്നത്. ആനന്ദ് ഭവന് സ്വരാജ് ഭവൻ എന്നും പേരുണ്ട്. നെഹ്റു കുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ കെട്ടിടം ഇന്ന് ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുകയാണ്. നെഹ്‌റു കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കൾക്കും പഴയ ചിത്രങ്ങൾക്കും പുറമേ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയടക്കമുള്ള അപൂർവ വസ്തുക്കളും മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്കും പോരാട്ടങ്ങൾക്കും കാരണമായിത്തീർന്ന ചർച്ചകൾക്ക് തുടക്കം കുറിച്ച ഇടം എന്ന നിലയിലാണ് ആനന്ദ് ഭവൻറെ ചരിത്രപ്രാധാന്യം. അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രധാന സംഗമസ്ഥാനമായിരുന്നു ആനന്ദ് ഭവൻ. 1930ൽ മോത്തിലാൽ നെഹ്റു ആനന്ദ് ഭവൻ കോൺഗ്രസിന് എഴുതിക്കൊടുത്തു. അതിനുശേഷമാണ് സ്വരാജ് ഭവൻ എന്നു പേരു മാറ്റിയത്. ഗാന്ധിയും പട്ടേലും സുഭാഷ് ചന്ദ്ര…
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻ താരോദയങ്ങളിൽ ഒരാളാണ് വെടിക്കെട്ട് ബാറ്റ്സ്മാനായ അഭിഷേക് ശർമ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ 37 ബോളിൽ സെഞ്ച്വറി നേടിയ താരം വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്. 2016ൽ ഇന്ത്യയെ അണ്ടർ 19 ഏഷ്യാകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അഭിഷേക് ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 14 കോടി രൂപയ്ക്കാണ് അഭിഷേകിനെ സൺറൈസേഴ്സ് ഈ വർഷം നിലനിർത്തിയത്. 1.5 മില്യൺ ഡോളർ അഥവാ 12 കോടി രൂപയാണ് അഭിഷേകിന്റെ നിലവിലെ ആസ്തി. ഐപിഎൽ കോൺട്രാക്റ്റിനൊപ്പം ബിസിസിഐ കരാറുമാണ് അഭിഷേകിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. എട്ടു ലക്ഷം രൂപ വരെ ബ്രാൻഡ് എൻഡോർസ്മെന്റ് വഴിയും താരത്തിന് വർഷത്തിൽ ലഭിക്കുന്നു. വാഹനപ്രേമിയായ അഭിഷേക് ശർമയുടെ ഗാരേജിൽ ബിഎംഡബ്ല്യു 320d അടക്കമുള്ള നിരവധി ആഢംബര വാഹനങ്ങളും ഉണ്ട്. Indian cricketer Abhishek Sharma, retained by Sunrisers Hyderabad for Rs 14 crore in…
മാറ്റത്തിന്റെ അലയൊലിയും വൻ നിക്ഷേപ പ്രഖ്യാപനവുമായി ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇൻവെസ്റ്റ് കേരളയിലെ നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം ഏർപ്പെടുത്തും. ഇതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനെ നടത്തും. കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചത്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വന്നു.…
ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ കോൺക്രീറ്റിന്റെ നിർമാണം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചൊവ്വയിലെ ജലലഭ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ ഇപ്പോഴും രണ്ട് അഭിപ്രായമാണ്. ഈ ഘട്ടത്തിലാണ് വെള്ളം വേണ്ടാതെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഐഐടി മദ്രാസിന്റെ കണ്ടെത്തൽ ശ്രദ്ധയാകർഷിക്കുന്നത്. ഭാവിയിൽ ബഹിരാകാശത്തെ കോളനിവത്കരണത്തിന് ഈ കണ്ടെത്തൽ മുതൽക്കൂട്ടാകും എന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ ബഹിരാകാശ ഏജൻസികൾ ചൊവ്വ പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഭാരമേറിയ പേലോഡുകൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബഹിരാകാശയാത്രികർ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ അവർക്ക് അവരുടെ പുതിയ പരിതസ്ഥിതികളിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലാണ് ഐഐടി എക്സ്ടെം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂമിയിൽ ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അതേ നിലവാരം പുതിയ കോൺക്രീറ്റിനുണ്ടെന്നും സൾഫർ കലർത്തിയ സംയുക്തം ഉപയോഗിച്ചാണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നതെന്നും എക്സ്ടെം ഗവേഷണ പ്രതിനിധി പറഞ്ഞു. IIT Madras’ ExTeM team develops…
കേരളത്തിന്റെ വ്യവസായ വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഇൻവെസ്റ്റ് കേരള സമ്മിറ്റ് എന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളമാണ് ഇനി ഭാവിയെന്നും, ആ സാധ്യതയിലേക്ക് ലുലു ഗ്രൂപ്പ് 5000 കോടി കൂടി നിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഞ്ച് വർഷം കൊണ്ടാണ് ലുലു ഗ്രൂപ്പ് 5000 കോടി രൂപ നിക്ഷേപിക്കുക. ഇൻവെസ്റ്റ് കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. റീട്ടെയിൽ ഷോപ്പിങ് മാൾ, ഹോട്ടലുകൾ എന്നു തുടങ്ങി ലുലുവിന് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപമുണ്ട്. വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഇൻവെസ്റ്റ് കേരള. കേന്ദ്രത്തിന്റേയും കേരളത്തിന്റേയും ഭാഗത്തു നിന്നും അത്തരം നിരവധി അവസരങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ തുറന്നു. ഇങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും എല്ലാം ചേർന്ന് യൂനിഫൈഡ് കേരള എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ച പ്രധാന നേട്ടമെന്ന് അഷ്റഫ്…
കേരളത്തിൽ സംരംഭം നടത്തുന്നു എന്നുള്ളത് ഏറ്റവും അഭിമാനത്തോടെ പറയുന്ന തരത്തിലേക്ക് സംസ്ഥാനത്തെ സംരംഭക രംഗം വളർന്നെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണെന്നും ഐടി, നോളജ് ഇൻഡസ്ട്രി, അഗ്രി ബെയ്സ്ഡ് വ്യവസായങ്ങൾ തുടങ്ങിയ രംഗങ്ങൾ അതിനെ മുന്നിൽ നിന്നു നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർ സംരംഭക രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. സ്റ്റാർട്ടപ്പുകളിൽ നിന്നും കൂടുതൽ യൂനിക്കോണുകൾ വന്നുകൊണ്ടിരിക്കുന്നതും വളർച്ചയുടെ തെളിവാണ്. കേരളത്തിലെ എല്ലാ ടൂ ടയർ നഗരങ്ങളിലും ഗ്രാമങ്ങളിലും 300-400 പേരെങ്കിലും ഉള്ള നിരവധി സ്ഥാപനങ്ങളുണ്ട്. ഇതും കേരളത്തെ സംബന്ധിച്ച് പ്രധാന മാറ്റമാണ്. ഇൻവെസ്റ്റ് കേരളയ്ക്ക് തീർച്ചയായും തുടർച്ചയുണ്ടാകും. അതിനായി ധാരാളം പ്രകിരയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലുമാണ് മുന്നോട്ടുള്ള യാത്രയിൽ ഗവൺമെന്റ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. Kerala’s startup sector is gaining…
കേരളത്തിന്റെ നിക്ഷേപ-സംരംഭക കാഴ്ചപ്പാടുകളിൽ മാറ്റം സംഭവിച്ചു എന്നത് ആദ്യ കാലം മുതൽ അതിനുവേണ്ടി പ്രവർത്തിച്ച ആൾ എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾക്ക് കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ വ്യാപനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട് 2015ൽ പോളിസിയും പാർക്കും കൊണ്ടുവന്നത് യുഡിഎഫാണ്. അതിന്റെ ഭാഗമായി നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിൽ ഉയർന്നു വന്നു. ആ വളർച്ചയിൽ സാങ്കേതിക വിദ്യ പ്രധാന പങ്കുവഹിച്ചു. സമയം മാറുമ്പോൾ ക്രമേണ കാര്യങ്ങൾ മാറിവരും. ചെറിയ ചില തടസ്സങ്ങൾ കേരളത്തിന്റെ സംരംഭക മേഖലയിൽ ഉണ്ടായിരുന്നു. അത് ഇപ്പോൾ പതിയെ മാറിവരുന്നുണ്ട്. ആ മാറ്റം നല്ലതാണ്. ഐടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, എയർപോർട്ടുകൾ, മെട്രോ പോലുള്ള നിരവധി വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഇത്തരത്തിൽ മുൻപു…