Author: News Desk
600 കോടി ക്ലബ് കടന്ന ഒരേയൊരു ബോളിവുഡ് സിനിമയാണ് രാജ്കുമാർ റാവുവിന്റെ സ്ത്രീ ടൂ. ചിത്രം ഇറങ്ങിയതിനു ശേഷം രാജ്കുമാർ റാവുവിന്റെ ആസ്തി 100 കോടിക്ക് മുകളിലാണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. Unflitered with Samdish എന്ന യൂട്യൂബ് ചാനലിലാണ് തന്റെ സാമ്പത്തിക ആസ്തിയെ കുറിച്ചുള്ള വാർത്തകളെ താരം നിഷേധിച്ചത്. സ്വന്തമായി വാങ്ങിയ വീടിന്റെ ഇഎംഐ ഇപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷോറൂമിലേക്ക് ചുമ്മാ കയറിച്ചെന്ന് ആറ് കോടിയും മറ്റും വിലയുള്ള കാർ വാങ്ങാൻ മാത്രമൊന്നും സമ്പന്നനല്ല താനെന്നും ദേശീയ അവാർഡ് ജേതാവായ താരം പറഞ്ഞു. 50 ലക്ഷം വിലയുള്ള കാർ വാങ്ങണമെങ്കിൽ പോലും താൻ ഒരുപാട് ആലോചിക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ഒരു ആലോചനയുമില്ലാതെ വാങ്ങാവുന്ന കാർ 20 ലക്ഷത്തിന്റേതാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഒറ്റയടിക്ക് ധാരാളം പണം കയ്യിൽ വരുന്നത് അഭിനേതാക്കളുടെ മാനസികനിലയെ തകിടം മറിക്കാമെന്നും…
ഐഐടി റൂർക്കിയിൽ നിന്നും പഠിച്ചിറങ്ങിയ ഒരു മെക്കാനിക്കൽ എഞ്ചിനീയർക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. പഠിച്ചിറങ്ങി റെയിൽവേയിൽ ജോലി നേടി ഇപ്പോൾ ഇലൺ മസ്കിന്റെ സ്പേസ് എക്സിൽ എത്തി നിൽക്കുന്ന സഞ്ജീവ് ശർമയുടെ ലിൻക്ഡ് ഇൻ പേജാണ് ഒരേ സമയം കൌതുകവും പ്രചോദനവും ആകുന്നത്. പഠനങ്ങളുടേയും തുടർപഠനങ്ങളുടേയും ഘോഷയാത്രയാണ് സഞ്ജീവിന്റെ ജീവിതം. ഐഐടി റൂർക്കിയിൽ നിന്ന് ബിരുദം നേടിയ ശർമ്മ ഇന്ത്യൻ റെയിൽവേയിൽ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറായാണ് കരിയർ ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം 1994-ൽ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലധികം ഇന്ത്യൻ റെയിൽവേസിൽ ജോലി ചെയ്ത ശേഷം അദ്ദേഹം തുടർപഠനത്തിനായി ജോലി ഉപേക്ഷിച്ചു. 2002ൽ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഎസ് പ്രോഗ്രാം പൂർത്തിയാക്കി. പഠനത്തിനു ശേഷം അദ്ദേഹം അമേരിക്കൻ ഡാറ്റ സ്റ്റോറേജ് കമ്പനിയായ സീഗേറ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിൽ സ്റ്റാഫ് മെക്കാനിക്കൽ എഞ്ചിനീയറായി ചേർന്നു. 2008ൽ സീനിയർ മെക്കാനിക്കൽ എഞ്ചിനീയറായി സ്ഥാനക്കയറ്റം നേടിയ…
റെയിൽവേക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനൊരുങ്ങി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEML. എട്ട് കോച്ചുകൾ അടങ്ങുന്ന രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപനയും നിർമാണവും അടങ്ങുന്നതാണ് കരാർ. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മൊത്തം കരാർ മൂല്യം 866.87 കോടി രൂപയാണ്. ഇതിൽ ഡിസൈൻ ചെലവ്, നിർമാണ ചെലവ്, ടൂളിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടും. ഭാവിയിൽ ഇന്ത്യയിലെ എല്ലാ അതിവേഗ പ്രോജക്ടുകൾക്കും ഇതേ രീതി തന്നെ പിന്തുടരും. പദ്ധതി ഇന്ത്യയുടെ അതിവേഗ റെയിൽ രംഗത്തെ പ്രധാന നാഴികക്കല്ലാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിൻ പരീക്ഷണവേഗത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ ഓടാനാകും. 2026ൽ നിർമാണം പൂർത്തിയാക്കും. മുൻപ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ BEML കുറഞ്ഞ ചിലവിലും മികച്ച ഗുണനിലവാരത്തിലും നിർമിച്ച് പ്രശംസ നേടിയിരുന്നു. ഇതോടെയാണ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണ കരാർ വിദേശ കമ്പനികൾക്ക് കൊടുക്കാതെ BEMLനു നൽകാൻ തീരുമാനമായത്. ഡിഫൻസ്,…
വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ഡിസംബറിലാകും നടക്കുക. അതിനു മുന്നോടിയായുള്ള ട്രയൽ റൺ വിജയകരമായി തുടരുന്നു. ചരക്കുമായി തുറമുഖത്തു വന്ന 19 കപ്പലുകളിൽ നിന്നായി സർക്കാരിന് എന്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയോ? അതെ വരുമാനം ലഭിച്ചു തുടങ്ങി കോട്ടോ. ചരക്കുകൾ വന്നതിലൂടെ 4.7 കോടി രൂപയുടെ നികുതി വരുമാനം ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ ഇച്ഛാ ശക്തിക്കു ലഭിച്ച ആദ്യ പ്രതിഫലമാണിത്. 2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം നികുതി ഇനത്തിൽ ഒക്ടോബർ 1 വരെയുള്ള കണക്ക് എടുക്കുമ്പോൾ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സർക്കാരിന് നികുതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്. ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിന്റെ 10% കണ്ടെയ്‌നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്യുവാനും വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചു. 68000-കണ്ടെയ്നറുകൾ…
ചുരുങ്ങിയ ചെലവിൽ ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആർടിസി. ഒക്ടോബർ 20ന് കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. കൊച്ചിയിലെത്തി ക്രൂയിസിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാവുന്ന തരത്തിലാണ് ട്രിപ്പ് ഒരുക്കിയിട്ടുള്ളത്. ഗെയിമുകൾ, ഡിജെ, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലേ തിയേറ്റർ എന്നിവ കപ്പലിലുണ്ട്. ഇതോടൊപ്പം ഫോർ സ്റ്റാർ ഡിന്നറും ലഭിക്കും. ഒക്ടോബർ 21ന് കണ്ണൂരിൽ തിരിച്ചെത്തും. മുതിർന്നവർക്ക് 4590 രൂപയും 10 വയസ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് നിരക്ക്. ഫോൺ: 8089463675, 9497007857. 2021ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കിയത്. തുടർന്ന് 2022ൽ കെഎസ്ആർടിസി ക്രൂയിസ് ഷിപ്പ് ടൂറിസത്തിലേക്ക് കടന്നു. ആ വർഷത്തെ ആഡംബരക്കപ്പലിലെ പുതുവത്സരാഘോഷം ജനപ്രീതി നേടി. കേരള ഇൻലാൻഡ് നാവിഗേഷനിൽ നിന്നും കപ്പൽ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നെഫർറ്റിറ്റി എന്ന ക്രൂയിസ് കപ്പലാണ് ഇതിനായി ഉപയോഗിക്കുന്നത്. നേരത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ചുരുങ്ങിയ ചിലവിൽ നിരവധി സ്ഥലങ്ങൾ…
അത്യാധുനികവും സുസ്ഥിരവുമായ ഗതാഗത പര്യവേക്ഷണ കരാറിൽ ഒപ്പു വെച്ച് BIAL ഉം സർല ഏവിയേഷൻ എന്ന സ്റ്റാർട്ടപ്പും. സർല ഏവിയേഷൻ വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പ്രകാരം ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് 19 മിനിറ്റ് കൊണ്ട് എത്തും. നിരക്ക് 1,700 രൂപ. ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) യാത്ര സുഗമമാക്കാൻ ഒരുങ്ങി എയർപോർട്ട് അതോറിറ്റി. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സർല ഏവിയേഷനും അത്യാധുനികവും സുസ്ഥിരവുമായ എയർ മൊബിലിറ്റി സൊല്യൂഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായുള്ള കരാറിൽ ഒപ്പുവച്ചു. കരാർ യാഥാർത്ഥ്യമായാൽ നഗരത്തിൽ എവിടെ നിന്നും 20 മിനിറ്റിൽ എയർ ടാക്സിയിൽ എയർപോർട്ടിലെത്താം. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സൊല്യൂഷനുകളോടുള്ള BIALന്റെ പ്രതിബദ്ധതയിൽ ഈ പങ്കാളിത്തം പുതിയ അധ്യായം അടയാളപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. ഏഴ് സീറ്റുള്ള eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) ഇലക്ട്രിക് വിമാനങ്ങളാണ് എയർ ടാക്സിയായി ഇറക്കുക. പുതിയ തെക്നോളജി…
യാത്രക്കാർക്കായി ഒരു ടാക്സി ഡ്രൈവർ തൻറെ വണ്ടിയുടെ ഉള്ളിൽ ഒട്ടിച്ച നിയമാവലി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ടാക്സിയിൽ ഒട്ടിച്ചിരിക്കുന്ന നിയമാവലിയുടെ ചിത്രം ഒരു യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. യാത്രക്കാർക്കായി ഏഴ് നിർദ്ദേശങ്ങളാണ് ടാക്സി ഡ്രൈവർ പോസ്റ്ററിൽ നൽകുന്നത്. 1. ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല.2. ഈ കാർ ഓടിക്കുന്ന വ്യക്തിയാണ് ഇതിൻറെ ഉടമ.3. മാന്യതയോടെ സംസാരിക്കണം.4. കാറിന്റെ വാതിൽ പതുക്കെ അടയ്ക്കുക.5. നിങ്ങളുടെ ജാഡ പോക്കറ്റിൽ വെച്ചാൽ മതി, ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങൾ കൂടുതൽ പണം ഒന്നും ഞങ്ങൾക്ക് നൽകുന്നില്ല.6. ‘ഭയ്യാ’ എന്ന് വിളിക്കരുത്.7. വേഗത്തിൽ വാഹനം ഓടിക്കാൻ ആവശ്യപ്പെടരുത്. “ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തു, ടാക്സി ഡ്രൈവർ അതിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നു. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന കുറിപ്പോടെയാണ് റെഡിറ്റ് ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചത്. റെഡ്ഡിറ്റ് ഉപഭോക്താവിൻറെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേർ ഡ്രൈവറിൻറെ നിലപാടിനെ…
നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റിയുടെ (RTA) ജൈടെക്സ് 2024ൽ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡുകൾ കൗതുകമുണർത്തുന്നതാണ്. ഫ്ലോക് ഡ്യുവോ റെയിൽ (Floc Duo rail) ടെക്നോളജി വികസിപ്പിച്ച സംരംഭത്തിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. വേഗത്തിൽ നിർമിക്കാനാവുന്നതും ചെലവ് കുറഞ്ഞതുമാണ് ഈ സംവിധാനമെന്ന് RTA പ്രതിനിധി പറഞ്ഞു. നിർമാണത്തിനു ശേഷം നഗരത്തിൽ എളുപ്പത്തിൽ കൂട്ടി യോജിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ഇലക്ട്രിക് പോഡുകളുടെ സജ്ജീകരണം. ഇതിനായി പ്രത്യേക നിർമാണ സൗകര്യങ്ങൾ ആവശ്യമില്ല. നിലവിൽ ഇലക്ട്രിക് പോഡിന്റെ പ്രോടോടൈപ്പ് ആണ് പ്രദർശിപ്പിച്ചത്. പരീക്ഷണങ്ങൾക്ക് ശേഷം സമീപ ഭാവിയിൽത്തന്നെ ദുബായിൽ ഇലക്ട്രിക് പോഡുകൾ നിലവിൽ വരും. സ്റ്റാൻഡിൽ പ്രദർശിപ്പിച്ച പോഡിന്റെ മാതൃകയിൽ യാത്രക്കാർക്കായി എട്ട് സീറ്റുകൾ ആണ് ഉള്ളത്. തിരക്കനുസരിച്ച് ഒറ്റയായോ കൂട്ടമായോ ഇവ പ്രവർത്തിപ്പിക്കാം. പ്രവർത്തനം റോഡും ടണലും വഴിഉമ്മു സുഖീം, റാസൽ ഖോർ, സബീൽ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന…
മനുഷ്യർക്ക് ദൂരെ നിന്നും പ്രവർത്തിപ്പിക്കാവുന്ന ഒപ്റ്റിമസ് ബോട്ട്സ് എന്ന റോബോട്ടുകളുടെ പണിപ്പുരയിലാണ് ടെക് ഭീമൻമാരായ ടെസ്ല. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിൽ നടന്ന ഒരു ടെക് ഷോയിൽ ടെസ്ല ഇതിന്റെ പ്രോട്ടോടൈപ് പരിചയപ്പെടുത്തിയിരുന്നു. ടെക് ഷോയിൽ ടെസ്ല ജീവനക്കാർ ദൂരെ നിന്നും തത്സമയം നിയന്ത്രിച്ച ഹ്യൂമനോയ്ഡ് മെഷീൻ ആളുകളുമായി ആശയവിനമയം നടത്തി. ബാഹ്യ നിയന്ത്രണങ്ങൾ കൂടാതെ ചലിക്കുന്ന ഒപ്ടിമസ് ബോട്ടുകൾ ഏഐ വഴിയാണ് പ്രവർത്തിക്കുന്നതെന്ന് ചിലർ വിമർശനം ഉന്നയിച്ചിരന്നു. ടെസ്ല ഇതിനോട് ആദ്യം പ്രതികരിച്ചിരുന്നില്ല. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ വെളിപ്പെടുത്തൽ പ്രകാരം ഒപ്റ്റിമസ് ബോട്ട്സ് സ്വയം പ്രവർത്തിക്കുന്നവയാണ്. എന്നാൽ ടെക്ക് ഷോയ്ക്കിടയിൽ ഒരു റോബോട്ട് താൻ മനുഷ്യ നിയന്ത്രിതമാണ് എന്ന് പറഞ്ഞിരുന്നു. ഇത് ഈ റോബോട്ടുകൾ സ്വയം പ്രവർത്തിക്കുന്നതാണോ അതോ മനുഷ്യർ പ്രവർത്തിപ്പിക്കുന്നതാണോ എന്ന ആശയക്കുഴമുണ്ടാക്കി. മനുഷ്യനിർദേശം കിട്ടിയാണ് ഒപ്റ്റിമസ് ബോട്ടുകൾ പ്രവർത്തിക്കുന്നതെങ്കിൽ അത് ബോട്ടിന്റെ പ്രവർത്തനവും വിപണിസാധ്യതയും ആശങ്കയിലാഴ്ത്തുന്നു. പ്രവർത്തനത്തിന്റെ പരിധി എത്ര എന്നതിനെപ്പറ്റി ടെസ്ല യാതൊരു വിവരവും…
1967ൽ ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം. 1967 സെപ്റ്റംബർ 1ന് വകുപ്പ് പ്രവർത്തനമാരംഭിച്ചു. 50,000 രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ആദ്യ ടിക്കറ്റിന്റെ വില ഒരു രൂപയായിരുന്നു. ആദ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 1968 നവംബർ ഒന്നിന് നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽ 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും നടത്തിവരുന്നു. ഇതിൽ ഏറ്റവും വലിയ സമ്മാന തുകയുള്ള ടിക്കറ്റാണ് തിരുവേണം ബമ്പറിന്റെ 25 കോടി. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശി അൽത്താഫ് നേടിയിരുന്നു. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ…