ലോകത്ത് അനുദിനം ടെക്നോളജി മാറുകയാണ്. വിദ്യാഭ്യസം, ജോലി ഇതിന്റെയെല്ലാം സാധ്യതകളും ടെക്നോളജിക്ക് വിധേയമാണിന്ന്. ഇനി എന്തു പഠിക്കണം, എന്ത് സംരംഭത്തിന് ശ്രമിക്കണം – എല്ലാവരുടേയും സംശയമാണ്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് ഇന്ന് ഡിമാന്റ് വര്‍ദ്ധിച്ചുവരികയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുളള അത്തരം അഞ്ച് എന്‍ട്രപ്രണര്‍ ആശയങ്ങള്‍ വ്യക്തമാക്കുകയാണ് മെന്റര്‍ എസ്.ആര് നായര്‍.
1 ബിസിനസ് അനലിറ്റിക്സ് (ഡാറ്റ അനലിറ്റിക്സ്)
ടെക്നോളജി രംഗത്ത് സാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവരുന്ന രംഗമാണിത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് ഡാറ്റ അനലിറ്റിക്സിലേക്കും ബിസിനസ് അനലിറ്റിക്സിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുകഴിഞ്ഞു. ടെലികോം, ബാങ്കിംഗ്, ഫിനാന്‍സ്, ടെക്നോളജി തുടങ്ങി ഏത് മേഖലയിലും ഡാറ്റ അനലിറ്റിക്സ് സാദ്ധ്യമാണ്. അനന്തമായ ഡാറ്റകള്‍ വിശകലനം ചെയ്ത് ഉല്പാദനക്ഷമമായ രീതിയില്‍ മാറ്റിയെടുക്കുന്ന ഈ രംഗത്ത് സംരംഭക സാധ്യതകള്‍ അനവധിയാണ്.
2 റോബോട്ടിക്സ് ടെക്നോളജി (ARTIFICIAL INTELLIGENCE)
കേരളത്തിലടക്കം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് റോബോട്ടിക് ടെക്നോളജി. ഷോപ്പുകളില്‍ സര്‍വ്വീസിംഗിന് പോലും റോബോട്ടുകളും നിരന്നുനില്ക്കുന്ന കാലത്ത് അനന്തമായ തൊഴില്‍ സാദ്ധ്യതയാണ് ഈ മേഖലയില്‍ ഉളളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ് റോബോട്ടിക് ടെക്നോളജി. എന്‍ജിനീയറിംഗ് കഴിഞ്ഞ വിദ്യാര്‍ത്ഥികളാണ് ഈ മേഖലയോട് കൂടുതലും താല്പര്യം പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ റോബോട്ടിക് ഇന്നവേഷന്‍സില്‍ സ്പെഷലൈസ് ചെയ്യുന്ന കമ്പനികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്.
3 മെഷീന് ലേണിംഗ്
റോബോട്ടിക് ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും ബന്ധപ്പെട്ട മറ്റൊരു മേഖലയാണ് മെഷീന് ലേണിംഗ്. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന അല്‍ഗോരിതം, തിങ്കിംഗ് പ്രോസസ് തുടങ്ങിയവ മെഷീന് ലേണിംഗിലൂടെയാണ് സാദ്ധ്യമാകുന്നത്. യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഓട്ടോമാറ്റിക് ആയി നിയന്ത്രിക്കാന്‍ കഴിയുന്ന ഭാഷ. അതിന്റെ ശരിയായ ഉപയോഗത്തിലൂടെയാണ് ആ യന്ത്രങ്ങളുടെ പ്രവര്ത്തമനക്ഷമത ഉറപ്പുവരുത്തുന്നത്.
4 ജനിറ്റിക് ടെക്നോളജി
ഇന്ത്യയില്‍ ഇന്ന് ജനിറ്റിക് മേഖലയില്‍ പല സ്റ്റാര്‍ട്ടപ്പുകളും തുടങ്ങിയിട്ടുണ്ട്. ജനിതക മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് കൈവന്നുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ നേരിട്ടും അല്ലാതെയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ജനിറ്റിക് ടെക്നോളജി സഹായിക്കും.
5 നോളജ് മാനേജ്മെന്റ്
അറിവും ടെക്നോളജിയും ചേര്‍ന്നതാണ് നോളജ് മാനേജ്മെന്റ്. നമുക്ക് പറഞ്ഞുകൊടുക്കാനാകാത്ത അറിവുകളെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വിശദീകരിക്കാവുന്ന തരത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണിത്.
ALSO READ: മേക്കര്‍ വില്ലേജില്‍ ഐഡിയ ചലഞ്ച്
DON’T MISS: സമൂഹത്തിന് ‘ലാഭം’ ഉളള സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്
MUST READ: ഇ-വ്യാപാരത്തിലെ സ്റ്റുഡന്റ്