Woman Engine

അരുന്ധതി, എസ്ബിഐയെ നയിച്ച പെണ്‍കരുത്ത്

അക്കൗണ്ടിംഗ് ബാക്ക്ഗ്രൗണ്ടില്ലാതെ ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ബിരുദവുമായി ബാങ്കിംഗ് സെക്ടറിലെത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ അമരത്ത് എത്തിയ അരുന്ധതി ഭട്ടാചാര്യയുടെ ലൈഫ് ഏതൊരു ബിസിനസ് ലീഡര്‍ക്കും മാതൃകയാക്കാവുന്ന അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമാണ്. ഇരുന്നൂറിലധികം വര്‍ഷത്തെ പാരമ്പര്യമുളള എസ്ബിഐയുടെ ചെയര്‍മാന്‍ പദവിയിലെത്തിയ ആദ്യ വനിതയാണ് അരുന്ധതി ഭട്ടാചാര്യ. മെഡിസിനും ജേര്‍ണലിസവും സ്വപ്‌നം കണ്ടിരുന്ന പെണ്‍കുട്ടി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം യാദൃശ്ചികമായിട്ടാണ് എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിക്കെത്തിയത്.

ഹൈദരാബാദ് എസ്ബിഐ സ്റ്റാഫ് കോളജിലെ ട്രെയിനിങ് കാലയളവിലും ജോലിയുടെ തുടക്കത്തിലും ബാങ്കിംഗ് സര്‍വ്വീസുകളും അക്കൗണ്ടിംഗും പഠിച്ചെടുക്കാന്‍ നന്നായി പണിപ്പെടേണ്ടിവന്നു. കിഴക്കന്‍ യുപിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മുതല്‍ അങ്ങേയറ്റം വൈബ്രന്റായ ന്യൂയോര്‍ക്ക് പോലുളള ഫിനാന്‍ഷ്യല്‍ സെന്ററിലും കടന്നുചെന്ന ഔദ്യോഗിക ജീവിതത്തില്‍ അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ച അറിവുകളാണ് ഡീമോണിറ്റൈസേഷനും അസോസിയേറ്റ് ബാങ്കുകളുടെ ലയനവും ഉള്‍പ്പെടെയുളള സങ്കീര്‍ണമായ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ അരുന്ധതിയെ സഹായിച്ചത്.

ഫോര്‍ബ്‌സ് മാഗസിന്‍ 2016 ല്‍ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനം. ഫോര്‍ച്യൂണ്‍ മാഗസിന്‍ കണ്ടെത്തിയ ഏഷ്യ പസഫിക്കിലെ ഏറ്റവും ശക്തയായ നാലാമത്തെ വനിത. അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ കൂടെച്ചേര്‍ത്താണ് അരുന്ധതി ഭട്ടാചാര്യ എസ്ബിഐയുടെ പടിയിറങ്ങിയത്. നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതം. ഇതിനിടെ ഹ്യൂമന്‍ റിസോഴ്‌സ് മുതല്‍ റീട്ടെയ്ല്‍, കോര്‍പ്പറേറ്റ്, ട്രഷറി, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് തുടങ്ങി പന്ത്രണ്ടോളം മേഖലകളില്‍ തിളങ്ങുന്ന പ്രവര്‍ത്തനമാണ് അരുന്ധതി കാഴ്ചവെച്ചത്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ലോകത്തെ ടോപ്പ് 50 ബാങ്കുകളുടെ പട്ടകയിലേക്ക് എസ്ബിഐയെ ഉയര്‍ത്തിയ ശേഷമാണ് അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞത്.

രാജ്യത്തെ ലെന്‍ഡിംഗ് ആക്ടിവിറ്റിയുടെ 70 ശതമാനവും കൈയ്യാളുന്നത് പബ്ലിക് സെക്ടര്‍ ബാങ്കുകളാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്ന എസ്ബിഐയുടെ അമരത്ത് അരുന്ധതി നേരിട്ട വെല്ലുവിളികളും നിരവധിയായിരുന്നു. രാജ്യത്തെ ബിസിനസ് ആക്ടിവിറ്റിയില്‍ ബാങ്കുകള്‍ ഫ്യുവല്‍ സ്റ്റേഷനുകളായി മാറുന്നത് എങ്ങനെയെന്ന് അരുന്ധതി ഭട്ടാചാര്യ കാട്ടിത്തന്നു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 200 കോടി രൂപയുടെ ഫണ്ടാണ് എസ്ബിഐ രൂപീകരിച്ചത്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സും മൊബൈല്‍ ബാങ്കിംഗ് സര്‍വ്വീസും ഡിജിറ്റലൈസേഷനുമൊക്കെ വിജയകരമായി നടപ്പിലാക്കിയെടുത്തതിന് പിന്നില്‍ അരുന്ധതിയുടെ ദീര്‍ഘവീക്ഷണമായിരുന്നു. വെര്‍ച്വല്‍ ബ്രാഞ്ചുകള്‍ ഉള്‍പ്പെടെയുളള ആശയങ്ങളും അരുന്ധതി ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ എസ്ബിഐ നടത്തിയ കാലത്തിനൊത്ത സഞ്ചാരത്തിന്റെ അടയാളങ്ങളാണ്.

The first woman who reached at the helm of a nationalized bank which has a history of more than 200 years. The woman who found her place in the 25th place in the list of the ‘100 most influential women in the world’ by Forbes magazine in 2016. The fourth influential woman in Asia-Pacific region, according to Fortune magazine. Arundhati Bhattacharya, who led State Bank of India, has many such proud laurels in her kitty.

Leave a Reply

Close
Close