Govt. subsidy for returning expats to start business-Watch the video

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാരിന്റെ സബ്‌സിഡി. ഇരുപത് ലക്ഷം വരെ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരുന്ന സംരംഭങ്ങള്‍ക്കാണ് 15 ശതമാനം സബ്‌സിഡി നല്‍കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പിക്കുന്ന പദ്ധതിപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആണ് ഇത് നടപ്പിലാക്കുന്നത്.

പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ടി മേഖലാടിസ്ഥാനത്തില്‍ ട്രെയിനിംഗ് ക്യാംപ്, അവെയര്‍നെസ് സെമിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവര്‍ക്കും പ്രവാസികള്‍ ആരംഭിക്കുന്ന സംഘങ്ങള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. കാര്‍ഷിക – വ്യവസായ സംരംഭങ്ങളും ബിസിനസ്, പ്രൊഡക്ഷന്‍ യൂണിറ്റുകളും സര്‍വ്വീസ് സെക്ടറിലെ സംരംഭങ്ങളും പരിഗണിക്കും. ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ഹോം സ്‌റ്റേ, റസ്റ്ററന്റ് ബിസിനസ് തുടങ്ങിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാം.

ബാങ്കിന്റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ക്കും വിധേയമായും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. 15 % സബ്‌സിഡിക്ക് പുറമേ കൃത്യമായി ഗഡുക്കള്‍ തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്‌സിഡിക്കുളള അവസരവും ഒരുക്കും.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരില്‍ നിന്നും സ്‌ക്രീനിങ്ങിലൂടെ അര്‍ഹരായവരെ കണ്ടെത്തും. http://registernorka.net/ndprem എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതിപ്രകാരമാണ് മടങ്ങിയെത്തുന്നവരില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കാനുളള സ്‌കീമുകള്‍ നോര്‍ക്ക ആവിഷ്‌കരിച്ചിരിക്കുന്നത്.

The government will provide subsidy to the Returned Emigrants to start new ventures. The 15 percent subsidy will be given for capital investment up-to 20 lakh. The programme is carried out by NORKA ROOTS according to expatriate rehabilitation project.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version