മനുഷ്യര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന കൊളാബൊറേറ്റീവ് റോബോട്ടുകള്‍, കോ ബോട്ടുകള്‍ വലിയ സാധ്യയായി മാറുകയാണ്. ഫാക്ടറി പ്രൊഡക്ഷനിലും മാനുഫാക്ചറിംഗിലും ക്ലിനിക്കുകളിലും സര്‍വ്വീസ് സെക്ടറിലുമെല്ലാം റോബോട്ടുകളുടെ കടന്നുവരവുണ്ടാക്കിയ പുതിയ വര്‍ക്ക് കള്‍ച്ചറിനെ അതിന്റെ ടോപ്പിലേക്ക് എത്തിക്കുകയാണ് കോബോട്ടുകള്‍.റെസ്റ്റോറന്റുകളിലും റീട്ടെയ്ല്‍ സ്റ്റോറുകളിലും, ലിക്കര്‍ പ്രൊഡക്ഷനിലും മെഡിക്കല്‍ സെക്ടറിലുമൊക്കെ കോ ബോട്ടുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. സ്‌കില്‍ഡ് വര്‍ക്ക് വേണ്ടയിടങ്ങളിലെല്ലാം കോബോട്ടുകള്‍ വളരെ വേഗം റീപ്ലെയിസ് ചെയ്യപ്പെടുകയാണ്.
പ്രൊഡക്ടീവും റിസള്‍ട്ട് ഓറിയന്റഡ് ഔട്ട്പുട്ടുമാണ് കോബോട്ടുകളെ ഇന്‍ഡസ്ട്രിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ കോബോട്ട് ഡെവലപ്പിംഗ് കമ്പനികളുടെ പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റായി മാറുകയാണ്. കേരളത്തിലെ റോബോട്ടിക് മേഖലയില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേഗം വളരാവുന്ന സെഗ്മന്റാണ് കോബോട്ടിന്റേത് .വളരെ പ്രിസൈസായി ചെയ്യുന്ന ജോലികളില്‍ കോബോട്ടുകള്‍ പ്ലെയിസ് ചെയ്യപ്പെടുന്നത് വളരെ ഏറെ സാധ്യതകള്‍ അനുബന്ധ മേഖലകളില്‍ സൃഷ്ടിക്കുമെന്ന് അസിമോവ് റോബോട്ടിക് ഫൗണ്ടറും സിഇഒയുമായ ജയകൃഷ്ണന്‍ വ്യക്തമാക്കുന്നു. ലോകത്ത് 14 ബില്യന്‍ ഡോളര്‍ വരുന്ന റോബോട്ടിക് മാര്‍ക്കറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് നിലവില്‍ കോബോട്ടുകളുടെ പ്രസന്‍സ്.
2020 ഓടെ 20 ബില്യന്‍ ഡോളര്‍ വാല്യുവിലെത്തുന്ന റോബോട്ടിക് ഇന്‍ഡസ്ട്രിയല്‍ 15 ബില്യന്‍ ഡോളര്‍ കൊ ബോട്ടുകളുടെ കോണ്‍ട്രിബ്യൂഷനാകും. 2025 ല്‍ റോബോട്ട് മാര്‍ക്കറ്റ് 33 ബില്യന്‍ ഡോളറിലെത്തുമെന്നാണ് കണക്കുകള്‍. 27 ശതമാനമായി കോബോട്ടുകളുടെ സെയില്‍സ് ഇതോടെ ഉയരും. സ്‌കില്‍ഡ് ലേബേഴ്സിന്റെ ഷോര്‍ട്ടേജും ലേബര്‍ കോസ്റ്റിലെ കുതിച്ചുകയറ്റവും ചെറുകിട ബിസിനസുകളെപ്പോലും ഭാവിയില്‍ കോ ബോട്ടുകളുടെ ഓപ്ഷനിലേക്ക് എത്തിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലെ റിസര്‍ച്ചുകള്‍ കോബോട്ടുകള്‍ കൂടുതല്‍ കോസ്റ്റ് ഇഫക്ടീവാക്കുന്നതോടെ ചെറുകിട ബിസിനസുകള്‍ക്ക് ഇത് കൂടുതല്‍ അഫോര്‍ഡബിളാകും. കോബോട്ടുകളില്‍ സ്പെഷ്യലൈസ് ചെയ്താല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് വലിയ ബിസിനസ് ഓപ്പര്‍ച്യൂണിറ്റിയാണ്