ട്രയിനുകളിലെ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ബില്ലിങ്ങ് മെഷീനുമായി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ട്രെയിനുകളില്‍ POS മെഷീന്‍ ഇന്‍ട്രഡ്യൂസ് ചെയ്ത് കഴിഞ്ഞു. ഭക്ഷണം വാങ്ങുന്നവര്‍ക്ക് POS മെഷീനില്‍ നിന്ന്
ഇന്‍സ്റ്റന്റായി ബില്ല ്ലഭിക്കും.ഇതോടെ കാറ്ററിങ് താരിഫ് സിസ്റ്റം കൂടുതല്‍ സുതാര്യമാക്കാനാണ് ഐ.ആര്‍.സി.ടി.സി.യുടെ ശ്രമം. ട്രെയിനുകളില്‍ ഭക്ഷണം വില്‍ക്കുമ്പോള്‍ അമിതനിരക്ക് ഈടാക്കുന്നിവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഐ.ആര്‍.സി.ടി.സി രംഗത്ത് വന്നിരിക്കുന്നത്.രാജ്യത്തുടനീളം മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളിലായി 2000ത്തിലധികം Pos മെഷീനുകള്‍ ഇതുവരെ അവതരിപ്പിച്ചു കഴിഞ്ഞു. യാത്രക്കാര്‍ക്ക് ക്യാഷിന് പുറമേ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും പേമെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും..നിലവിലെ പോരായ്മകള്‍ വിലയിരുത്താനും ,കാറ്ററിങ് കൂടുതല്‍ മികച്ചതാക്കാനുമായി ഫെബ്രുവരി 15 വരെ ട്രെയിനുകളില്‍ പരിശോധകരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.ബാംഗ്ലൂര്‍ സിറ്റിയിലും കര്‍ണ്ണാടകയിലും ട്രെയിനുകളില്‍ പി.ഒ.എസ് മെഷീന്‍ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു..വൈകാതെ തന്നെ എല്ലാ ട്രെയിനുകളിലും ബില്ലിങ്ങ് മെഷീന്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് IRCTC