Shraddha Bhansali's Candy and Green, a hub for veggie lovers|Channeliam

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രണയിക്കുന്നവര്‍ പോലും ക്യൂ നില്‍ക്കുന്ന മുംബൈയിലെ വെജിറ്റേറിയന്‍ റസ്റ്റോറന്റ് Candy and Green. ശ്രദ്ധ ബന്‍സാലിയാണ് Candy and Greenന്റെ സാരഥി. മനസിനും ശരീരത്തിനും ഏറെ ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന ഒരിടമെന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശ്രദ്ധ, Candy and Green എന്ന റസ്റ്റോറന്റിന് രൂപം നല്‍കിയത്. വെജിറ്റേറിയന്‍ മെനുവാണ് വിളമ്പുന്നതെങ്കിലും സ്വാദിഷ്ടവും ആരെയും ആകര്‍ഷിക്കുന്നതുമാണ് Candy and Green ഫുഡ്.

ഫാം ടു ഫോര്‍ക്ക്

മറ്റ് റസ്റ്റോറന്റുകളില്‍ നിന്ന് മറ്റൊരു പ്രത്യേകത കാന്റി ആന്റ് ഗ്രീനിനുണ്ട്. അവര്‍ വിളമ്പുന്ന ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ റസ്റ്റോറന്റിന്റെ റൂഫ് ടോപ്പ് ഫാമിലാണ് ഉണ്ടാക്കുന്നത്. ഫാം ടു ഫോര്‍ക്ക് എന്ന കണ്‍സപ്റ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ആശയം കര്‍ഷകനില്‍ നിന്ന്

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോസ്പിറ്റാലിറ്റി ആന്റ് ബിസിനസില്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശ്രദ്ധയ്ക്ക് റൂഫ് ടോപ്പ് ഫാം എന്ന ആശയം ലഭിച്ചത് മുംബൈയിലെ ഒരു കര്‍ഷകനില്‍ നിന്നാണ്. 750 സ്‌ക്വയര്‍ ഫീറ്റ് ടെറസില്‍ കുരുമുളക്, തായ്‌ലാന്റ് ഗ്രാസ്, ലെറ്റിയൂസ്, ലെമണ്‍ഗ്രാസ്, കാബേജ്, ചെറി തക്കാളി, പര്‍പ്പിള്‍ കാബേജ്, പാര്‍സ്ലി തുടങ്ങിയ മൈക്രോഗ്രീനുകളാണ് ശ്രദ്ധ കൃഷി ചെയ്യുന്നത്. ആഴ്ചയില്‍ 25 കിലോയുടെ വിളവെടുപ്പ് ശ്രദ്ധയ്ക്ക് ലഭിക്കുന്നു.

പ്രചോദനമായത് ചൈനയിലെയും ഐസ്ലാന്റിലെയും റസ്റ്റോറന്റുകള്‍

മുംബൈ പോലൊരു തിരക്കുപിടിച്ച നഗരത്തില്‍ വൃത്തിയും ശുചിത്വവുമുള്ള ഒരു പ്യുവര്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് ആരംഭിക്കാന്‍ ശ്രദ്ധയ്ക്ക് പ്രചോദനമായത് ചൈനയിലും ഐസ്ലാന്റിലും കണ്ട വെജിറ്റേറിയന്‍ റസ്റ്റോറന്റുകളാണ്. വൈന്‍, ബിയര്‍, സ്പിരിറ്റ്‌സ് എന്നിവയും കാന്‍ഡി ആന്റ് ഗ്രീന്‍ സര്‍വ് ചെയ്യുന്നു. ക്ലാസിക് കോഫിയും ഇന്ത്യന്‍ ടീയും Candy &Greenല്‍ ലഭ്യമാണ്.

ശ്രദ്ധ ആള് പുലിയാണ്

കുറഞ്ഞ കാലം കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഒരു വെജിസ്റ്റേറിയന്‍ റസ്റ്റോറന്റിന്റെ സാരഥിയാകാന്‍ കഴിഞ്ഞ ശ്രദ്ധയെ കഴിഞ്ഞ വര്‍ഷം ഫോബ്‌സ് ഇന്ത്യ 30 , അണ്ടര്‍ 30യില്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version